ആഗോള ഘടകങ്ങള്‍ പ്രതികൂലമായതും പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് ആര്‍ബിഐ പലിശ നിരക്കുകളില്‍ അപ്രതീക്ഷിത വര്‍ധന നടപ്പാക്കിയതും ആഭ്യന്തര ഓഹരി വിപണിയുടെ പൊതുസാഹചര്യത്തെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ദീര്‍ഘ കാലയളവിലേക്ക് ഇന്ത്യന്‍ സമ്പദ്ഘടന ശക്തമായതിനാലും മികച്ച പാദഫലം കാഴ്ചവെച്ചതുമായ തെരഞ്ഞെടുത്ത ഓഹരികളില്‍ നിക്ഷേപത്തിനുള്ള അവസരവും തെളിഞ്ഞു വരുന്നുണ്ട്. ഇത്തരത്തില്‍ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച 2 ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.
ടിവിഎസ് മോട്ടോര്‍
ഇന്ത്യയിലെ പ്രമുഖ ഇരുചക്ര, മുചക്ര വാഹനവും അനുബന്ധ ഉപകരണങ്ങഴും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി ലിമിറ്റഡ്. വെള്ളിയാഴ്ച 629 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 770 രൂപ ലക്ഷ്യമാക്കി ടിവിസ് മോട്ടോര്‍ ഓഹരി വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ 23 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 7.39 ശതമാനം വര്‍ധിച്ച് 6,585 കോടിയായി ഉയര്‍ന്നു. നാലാം പാദത്തിലെ പ്രവര്‍ത്തന ലാഭം 7.3 ശതമാനം വര്‍ധിച്ച് 844 കോടിയായി. ലാഭത്തില്‍ പ്രതീക്ഷിച്ചതിലും ഇടിവുണ്ടായെങ്കിലും വരുമാനം പ്രതീക്ഷിച്ച നിലവാരത്തിലാണ് രേഖപ്പെടുത്തിയത്.
അനുകൂല ഘടകം
2023 സാമ്പത്തിക വര്‍ഷത്തില്‍ ഇരുചക്ര വാഹന വിപണി ഉണര്‍വ് നേടുമെന്നാണ് പ്രതീക്ഷ. ചെലവ് കുറഞ്ഞ ഇരുചക്ര വാഹനങ്ങള്‍ ഏറെയുള്ള ടിവിഎസിന് (BSE: 532343, NSE: TVSMOTOR) ഇത് ഗുണകരമാകുമെന്നാണ് അനുമാനം.
അതേസമയം വൈദ്യുത വാഹനങ്ങളുടെ വിഭാഗത്തിലേക്ക് ശക്തമായി കടന്നു വന്നതും ഗവേഷണ, വികസന മേഖലയിലുള്ള സഹകരണത്തിന് ആഗോള വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യൂവുമായി ധാരണയിലെത്തിയതും ടിവിഎസിന് അനുകൂല ഘടകങ്ങളാണ്. വൈദ്യുത ഇരുചക്ര വാഹന നിര്‍മാതാക്കളായ അള്ട്രവയലറ്റില് നിക്ഷേപം നടത്തിയതും ശ്രദ്ധേയമാണ്. 2022- 24 സാമ്പത്തിക വര്‍ഷത്തില്‍ വില്പനയില് 14 ശതമാനവും വരുമാനത്തില്‍ 15 ശതമാനം വീതവും വളര്‍ച്ച കൈവരിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം.
ഫസ്റ്റ്സോഴ്സ് സൊല്യൂഷന്‍സ്
ബിസിനസ് പ്രോസസ് മാനേജ്മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ഫസ്റ്റ്സോഴ്സ് സൊല്യൂഷന്‍സ്. ആര്‍പി സജ്ഞീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം 112 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. സമീപ കാലയളവിലേക്ക് 170 രൂപയാണ് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില. ഇതിലൂടെ 52 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
അതേസമയം പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രവര്‍ത്തന ഫലമാണ് മാര്‍ച്ച് പാദത്തില്‍ കമ്പനി കാഴ്ചവെച്ചത്. നാലാം പാദത്തില്‍ വരുമാനം 5.2 ശതമാനം പാദാനുപാദത്തില്‍ വര്‍ധിച്ച് 1,544 കോടിയായി ഉയര്‍ന്നു. അറ്റാദായം 184 ശതമാനം വര്‍ധനയോടെ 132 കോടിയുമായി.
അനുകൂല ഘടകം
പാദാനുപാദത്തില്‍ പ്രകടനം മെച്ചപ്പെടുത്തുന്നതു കൊണ്ട് നിക്ഷേപകരുടെ വിശ്വാസം ആര്‍ജിക്കാന്‍ ഫസ്റ്റ്സോഴ്സിന് (BSE: 532809, NSE: FSL) കഴിയുമെന്ന് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സുസ്ഥിര വളര്‍ച്ച നേടാനാകുമെന്നും വിലയിരുത്തുന്നു.
അതേസമയം സമീപകാളയളവിലെ ഓഹരിയുടെ പിഇ റേഷ്യോ 17.41 നിരക്കിലാണ്. മുഖ്യ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ മികച്ച വരുമാനം കണ്ടെത്താനുള്ള ശേഷി ഫസ്റ്റ്സോഴ്സ് സൊല്യൂഷന്സിനുണ്ട്. കഴിഞ്ഞ 2 വര്‍ഷമായി ഓഹരിയുടെ ബുക്ക് വാല്യൂ നിരക്കും വാര്‍ഷിക അറ്റാദായവും മെച്ചപ്പെടുത്തുന്നു. കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതകളേയുള്ളൂ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
