പണത്തിന് പെട്ടന്നൊരു ആവശ്യം വന്നാൽ പലരും ആശ്രയിക്കുന്നത് വ്യക്തിഗത വായ്പകളെയാണ്. പലിശ നിരക്ക് ഉയർന്നു നിൽക്കുന്ന കാലത്ത് വ്യക്തിഗത വായ്പയെടുക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത വളരെ വലുതാണ്. 10-20 ശതമാനം വരെയാണ് പലിശ നിരക്ക്. ഈ സാഹചര്യത്തിൽ ചിട്ടി പിടിക്കുന്നത് വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും.
7.50 ലക്ഷം രൂപ 15 ശതമാനം പലിശ നിരക്കില്‍ 5 വര്‍ഷത്തേക്ക് വ്യക്തിഗത വായ്പയെടുത്താല്‍ മാസ തിരിച്ചടവ് 17,842 രൂപയാണ്. ആകെ പലിശയായി അടയ്‌ക്കേണ്ടി വരുന്നത് 3,20,547 രൂപയും. 10,70,547 രൂപയാണ് ആകെ അടവ് വരുന്നത്. 5 വർഷ കാലയളവിലുള്ള 10 ലക്ഷത്തിന്റെ ചിട്ടി ലേല കിഴിവിൽ വിളിച്ചെടുത്താൽ അടയ്ക്കുന്നതിനേക്കാൾ അധികം തുടയാണിത്. ലാഭകരമായി 10 ലക്ഷം മുതൽ 12 ലക്ഷം വരെ നേടാൻ സാധിക്കുന്ന 2 ചിട്ടികൾ നോക്കാം.

10 ലക്ഷത്തിന്റെ ചിട്ടി
20,000 രൂപ മാസ അടവും 50 മാസ കാലയളവുമുള്ള 10 ലക്ഷം രൂപയുടെ റെഗുലർ ചിട്ടിയാണ് ആദ്യത്തേത്. ആദ്യ മാസത്തില്‍ 20,000 രൂപയും 30 ശതമാനം താഴ്ന്ന് പോകുന്ന മാസങ്ങളില്‍ 15,000 രൂപയുമാണ് മാസ അടവ് വരുന്നത്.
ചിട്ടി 30 ശതമാനം ലേല കിഴിവില്‍ വിളിച്ചെടുക്കുമ്പോള്‍ 7 ലക്ഷം രൂപ ലഭിക്കും. 4 വർഷും 2 മാസവുമാണ് ചിട്ടിയുടെ കാലാവധി. ഈ കാലയളവിൽ 15,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിൽ മാസ അടവ് സാധിക്കുന്നവർക്ക് ചിട്ടി ചേരാം.
12 ലക്ഷത്തിന്റെ ചിട്ടി
20,000 രൂപ മാസ അടവ് വരുന്ന 60 മാസ കാലയളവുമുള്ള 12 ലക്ഷം രൂപയുടെ ചിട്ടി മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണ്. 60 മാസ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയായതിനാല്‍ 35 ശതമാനം കിഴിവില്‍ വരെ ചിട്ടി ലേലം വിളിക്കാം.
ആദ്യ മാസം 20,000 രൂപയും 35 ശതമാനം ലേലത്തില്‍ പോകുമ്പോള്‍ 15,500 രൂപയുമാണ് അടവ് വരുന്നത്. മള്‍ട്ടി ഡിവിഷന്‍ ചിട്ടിയായതിനാല്‍ മാസത്തില്‍ നറുക്കിലൂടെ ഒരാള്‍ക്ക് 11.40 ലക്ഷം രൂപ വരെ ലഭിക്കും. 35 ശതമാനം കിഴിവില്‍ ചിട്ടി വിളിക്കുമ്പോള്‍ 7.80 ലക്ഷം രൂപ വരെ ചിട്ടിയില്‍ നിന്ന് ലഭിക്കും.
ജാമ്യത്തിൽ ശ്രദ്ധിക്കണം
വലിയ തുകയുടെ ചിട്ടിയായതിനാൽ ജാമ്യത്തിൽ ശ്രദ്ധിക്കണം. ചിട്ടി ചേരുന്നതിന് മുൻപ് എന്തെല്ലാം ജാമ്യങ്ങൾ നൽകിയാണ് ചിട്ടി പണം വാങ്ങുന്നതെന്ന് ഉറപ്പാക്കണം. മേൽ ബാധ്യതയ്ക്ക് തുല്യമായ തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്. 10 ലക്ഷത്തിന്റെ ചിട്ടി 7 ലക്ഷം രൂപയ്ക്ക് വിളിച്ചെടുത്താൽ, 7 ലക്ഷത്തിൽ നിന്ന് അത്രയും കാലം അടച്ച തുക കുറച്ചാണ് മേൽബാധ്യത കണക്കാക്കുന്നത്.
സ്ഥിര നിക്ഷേപ രസീതുകള്‍, നാല് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, എല്‍ഐസി സറണ്ടര്‍ വാല്യു, കിസാന്‍ വികാസ് പത്ര, വിളിച്ചെടുക്കാത്ത ചിട്ടി പാസ് ബുക്ക്, ബാങ്ക് ഗ്യാരണ്ടി, സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റ്, വസ്തു ജാമ്യം, സ്വര്‍ണാഭരണങ്ങൾ എന്നിവയാണ് ജാമ്യമായി സ്വീകരിക്കുന്നത്. ഒറ്റ ജാമ്യമായോ ഒന്നിലധികം ജാമ്യങ്ങളോ നൽകാം.
എത്ര രൂപ ഈടാക്കും
ചിട്ടി വിളിച്ച തുകയില്‍ നിന്ന് ചരക്കു സേവന നികുതി (ജിഎസ്ടി) അടയ്ക്കണം. ഫോർമാൻ കമ്മീഷന്റെ 18 ശതമാനമാണ് ജിഎസ്ടിയായി നൽകേണ്ടത്. 10 ലക്ഷം രൂപയുടെ ചിട്ടിയിൽ 50,000 രൂപയാണ് ഫോര്‍മാന്‍ കമ്മീഷന്‍. 50,000 രൂപയുടെ 18 ശതമാനമായ 9,000 രൂപയാണ് ജിഎസ്ടി നല്‍കേണ്ടത്. 236 രൂപ ഡോക്യുമെന്റേഷന്‍ ചാർജും ഈടാക്കും. ചിട്ടി വിളിച്ച തുകയിൽ നിന്നാണ് ഇവ ഈടാക്കുക.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications