അധിക പണമെല്ലാം ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റിയ കാലത്ത് നിന്ന് പുതിയ നിക്ഷേപ മാർഗങ്ങളെ കണ്ടെത്തുന്ന തരത്തിലേക്ക് കാലമെത്തി. ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈൽ അനുസരിച്ച് നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. അധികം റിസ്കെടുക്കാത്ത നിക്ഷേപകർ ഇന്നും ബാങ്ക് സ്ഥിര നിക്ഷേപം, പോസ്റ്റ് ഓഫീസ് പദ്ധതികളെയാണ് ആശ്രയിക്കുന്നത്. എന്നാൽ പലിശ നിരക്കുയർന്ന് നിൽക്കുന്ന ഘട്ടത്തിൽ നിക്ഷേപത്തിന് പരിഗണിക്കാവുന്നൊരിടമാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ.
ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ
കോർപ്പറേറ്റ്, ഗവൺമെന്റ് ബോണ്ടുകൾ, കോർപ്പറേറ്റ് ഡെബ്റ്റ് സെക്യൂരിറ്റികൾ തുടങ്ങിയ ഇടങ്ങളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീമാണ് ഡെബ്റ്റ് ഫണ്ടുകൾ. ഇവയിൽ നിന്നുള്ള മൂലധന നേട്ടമാണ് നിക്ഷേപർക്കുള്ള റിട്ടേണായി ലഭിക്കുന്നത്.
കുറഞ്ഞ നിക്ഷേപ ചെലവ്, സ്ഥിരതയുള്ള വരുമാനം, ഉയർന്ന ലിക്വിഡിറ്റ്, സുരക്ഷ എന്നിവയാണ് ഡെബ്റ്റ് ഫണ്ടിന്റെ ഗുണങ്ങൾ. ഇവയെ ഫിക്സഡ് ഇൻകം ഫണ്ടുകൾ, ബോണ്ട് ഫണ്ടുകൾ എന്നും വിളിക്കുന്നുണ്ട്. പലിശ നിരക്കുയരുന്ന ഘട്ടത്തിൽ മികച്ച റിട്ടേൺ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ നൽകുന്നുണ്ട്.

1 വർഷം 9% റിട്ടേൺ
1 വർഷ കാലയളവിൽ മികച്ച റിട്ടേൺ നൽകിയ ഡെബ്റ്റ് ഫണ്ടുകളെ അറിയാം. കൊട്ടക് നിഫ്റ്റി എസ്ഡിഎല്‍ 1 വര്‍ഷത്തിനിടെ 9.88 ശതമാനം റിട്ടേണ്‍ നല്‍കി. നിപ്പോണ്‍ ഇന്ത്യ ഇന്‍കം ഫണ്ട് 9.83 ശതമാനവും എസ്ബിഐ മാഗ്നം കോണ്‍സ്റ്റന്റ് മെച്യൂരിറ്റി ഫണ്ട് 9.50 ശതമാനവും റിട്ടേണ്‍ നല്‍കി.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ കോണ്‍സ്റ്റന്റ് മെച്യൂരിറ്റി ഗില്‍ട്ട് ഫണ്ട്- 9.42%, ഡിഎസ്പി 10 വര്‍ഷ ഗവ.സെക്യൂരിറ്റി ഫണ്ട് 9.34%, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ബോണ്ട് ഫണ്ട് 9.23 ശതമാനം എന്നിങ്ങനെ റിട്ടേണ്‍ നല്‍കി.
സ്ഥിര നിക്ഷേപത്തേക്കാൾ മികച്ചത്
എന്തുകൊണ്ട് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ സ്ഥിര നിക്ഷേപത്തേക്കാൾ മെച്ചപ്പെട്ടവയാകുന്നു എന്ന് നോക്കാം. ഡെബ്റ്റ് മ്യൂച്വൽ ഫണ്ട് പോർട്ട്‌ഫോളിയോ അടിസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഇത് നിക്ഷേപകരെ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്ന പലിശ ലഭിക്കുന്നതിന് സഹായിക്കുന്നു.
കുറഞ്ഞ റിസ്ക്
മികച്ച ഫണ്ട് മാനേജർ കൈകാര്യം ചെയ്യുന്ന ഫണ്ടുകളിൽ പണത്തിന്റെ ഉയർന്ന സുരക്ഷ ലഭിക്കും. കൂടാതെ AAA-റേറ്റഡ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന ഡെബ്റ്റ് ഫണ്ടുകൾക്ക് അധിക സുരക്ഷ ഉറപ്പാക്കും. സുരക്ഷിത നിക്ഷേപവും ഉയർന്ന റിട്ടേണും ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളെ മികച്ചതാക്കുന്നു. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് ആവശ്യമുള്ളപ്പോൾ നിക്ഷേപം പിൻവലിക്കാനുള്ള സൗകര്യം ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിലുണ്ട്. സ്ഥിര നിക്ഷേപങ്ങളിലുള്ള പിഴ ഇവിടെ നൽകേണ്ടി വരുന്നില്ല.
പലിശ നിരക്ക്
ഡെബ്റ്റ് സെക്യൂരിറ്റികൾ പലിശ നിരക്കുകളോട് പ്രതികരിക്കുന്നവയാണ്. ഇത് റിട്ടേണുകളെ സ്വാധീനിക്കും. സമ്പദ്‌വ്യവസ്ഥയിലെ പലിശ നിരക്കും റിട്ടേണുകളും വിപരീത ആനുപാതത്തിലാണ്. പലിശ നിരക്കുകളിലെ വർധനവ് നിലവിലുള്ള ഡെബ്റ്റ് നിക്ഷേപങ്ങളുടെ മൂല്യം ഇടിച്ചേക്കാം. ഉയർന്ന പലിശനിരക്ക് കൂടുതൽ നിക്ഷേപകരെ കൂടുതൽ പലിശ നൽകുന്ന പുതിയ ഡെബ്റ്റ് ഫണ്ടുകളിലേക്ക് ആകർഷിക്കും. തൽഫലമായി, കുറഞ്ഞ പലിശനിരക്കുകളുള്ള പഴയ ഡെറ്റ് ഫണ്ടുകൾ നിക്ഷേപകർക്ക് ആകർഷകമാകില്ല.
നികുതി ഇളവ്
ദീർഘകാല ഡെബ്റ്റ് ഫണ്ടുകളിലുണ്ടായിരുന്ന നികുതി ഇളവ് ഫിനാൻസ് ബില്ലിലെ ഭേദഗതിയിലൂടെ 2023 ഏപ്രിൽ 1 മുതൽ സർക്കാർ എടുത്തു കളഞ്ഞു. ഡെബ്റ്റ് ഫണ്ടുകളിലെ മൂന്ന് വർഷത്തിൽ താഴെയുള്ള ഹ്രസ്വകാല മൂലധന നേട്ടത്തിന് നികുതി സ്ലാബ് നിരക്ക് അനുസരിച്ച് നികുതി നൽകണം. ദീർഘകാല മൂലധന നേട്ടങ്ങൾക്കും നിക്ഷേപകന്റെ നികുതി സ്ലാബ് നിരക്കിൽ നികുതി ചുമത്തുന്നതാണ് ഇപ്പോഴത്തെ രീതി. നേരത്തെ ഇൻഡക്‌സേഷൻ ആനുകൂല്യത്തോടെയായിരുന്നു 20 ശതമാനം നികുതി ചുമത്തിയിരുന്നത്.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications