ചിട്ടിയിലെ അംഗങ്ങളിൽ ഓരോരുത്തരുടെയും സാമ്പത്തിക ആവശ്യങ്ങൾ വ്യത്യസ്തമാകും. പെട്ടന്ന് പണത്തിന് ആവശ്യമുള്ളവരും വരാനിരിക്കുന്ന ആവശ്യത്തിനായി മുൻകൂട്ടി ചിട്ടിയിൽ ചേർന്നവരും. ഇത്തരക്കാർക്ക് സമയത്ത് പണം ലഭ്യമാക്കുന്നത് ചിട്ടി ലേലങ്ങളാണ്. വേണ്ട തുകയ്ക്ക് പരമാവധി ലേല കിഴിവിൽ താഴാതെ ചിട്ടി വിളിച്ചെടുക്കാൻ സാധിക്കും. എന്നാൽ ആവശ്യ സമയത്ത് ഒന്നിലധികം പേരുണ്ടായാൽ ചിട്ടി ലഭിക്കണമെന്നില്ല,
ഈ സാഹചര്യത്തിൽ കണക്കൂകൂട്ടലുകൾ തെറ്റിപോകാം. ഇതിന് പരിഹാരമായി ആദ്യ ലേലത്തിന് ശേഷം 3 ലക്ഷം രൂപ ഉറപ്പു വരുത്തുന്ന ഒരു മൾട്ടി ഡിവിഷൻ ചിട്ടിയാണ് ചുവടെ പരിചയപ്പെടുത്തുന്നത്.
ചിട്ടി വിശദാംശം
80 മാസ കാലാവധിയുള്ള 6 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയാണിത്. 7,500 രൂപയാണ് ചിട്ടിയിലെ പരമാവധി മാസ അടവ് വരുന്നത്. 35 ശതമാനം താഴ്ന്ന് പോകുന്ന മാസങ്ങളിൽ 5,713 രൂപയാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരുന്നത്. മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ മാസത്തിൽ 3 പേർക്ക് ലേലത്തിലൂടെയും ഒരാൾക്ക് നറുക്കിലൂടെയും ചിട്ടി ലഭിക്കും.
പരമാവധി 35 ശതമാനം കിഴിവിലാണ് ചിട്ടി ലേലം വിളിക്കാൻ സാധിക്കുക. നറുക്ക് ലഭിക്കുന്നൊരാൾക്ക് ഫോർമാൻസ് കമ്മീഷനായ 30,000 രൂപ കുറച്ച് 5.70 ലക്ഷം രൂപ(ജിഎസ്ടി കുറയ്ക്കാതെ) ലഭിക്കും.
80 മാസത്തെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ 12-15 മാസം വരെ ചിട്ടി പരമാവധി ലേല കിഴിവായ 35 ശതമാനത്തിൽ പോകാൻ സാധ്യതയുണ്ട്. ഇതിനാൽ തെറ്റില്ലാത്ത ലാഭ വിഹിതം ചിട്ടിയിൽ നിന്ന് ലഭിക്കും. സാധാരണ ദീർഘകാല ചിട്ടികളിൽ നിന്ന് മാറി 80 മാസം കാലാവധിയായതിനാൽ 6 വർഷവും 6 മാസവും കൊണ്ട് ചിട്ടി കാലാവധിയെത്തും. മാസത്തിൽ 7500-5700 രൂപയ്ക്കിടയിലുള്ള സംഖ്യ അടച്ചാൽ മാന്യമായ സംഖ്യ ലഭിക്കുകയും ചെയ്യും.
3 ലക്ഷം ലഭിക്കുന്നത് എങ്ങനെ
കെഎസ്എഫ്ഇ സ്മാർട്ട് ഭദ്രത ചിട്ടികളുടെ ഭാഗമായി 2022 ജൂലായ് മുതൽ 2023 ജനുവരി 31 വരെ ചേരുന്ന ചിട്ടികളിൽ ചേരുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ചിട്ടിയുടെ ആദ്യ ലേലത്തിനു ശേഷം തിരിച്ചടവ് ശേഷിക്കനുസരിച്ചു ഗ്രോസ് ചിട്ടി തുകയുടെ 50 ശതമാനം വരെ വായ്പ അനുവദിക്കും എന്നതാണ് ഇതിലൊരു നേട്ടം. ജാമ്യം സ്വീകരിച്ച് കൊണ്ടാണ് വായ്പ അനുവദിക്കുക.
വായ്പ വഴി പണം ലഭിക്കുന്നതിനൊപ്പം ചിട്ടി ലേലം വിളിക്കാനും നറുക്ക് ലഭിക്കാനുമുള്ള സാധ്യതയും അവിടെയുണ്ട്. 6 ലക്ഷം രൂപയുടെ ഈ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ചേരുന്നൊരാൾക്ക് 3 ലക്ഷം രൂപ വരെ ആദ്യ ലേലത്തിന് ശേഷം വായ്പയെടുക്കാവുന്നതാണ്. ആദ്യ മാസം നറുക്കും ലേലവും ലഭിക്കാത്ത പണത്തിന് അത്യാവശ്യക്കാർക്ക് ഈ വഴി ഉപയോഗിക്കാവുന്നതാണ്.
ലേലത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വായ്പയെടുത്താലും ലേലത്തിൽ പങ്കെടുക്കാൻ സാധിക്കും. മൾട്ടി ഡിവിഷൻ ചിട്ടിയിൽ മാസത്തിൽ 3 ലേലം നടക്കുന്നതിനാൽ വിളിച്ചെടുക്കാനുള്ള സാധ്യത കൂടുതലാണ്. പണത്തിന് അത്യാവശ്യമില്ലെങ്കിൽ അല്പം കാത്തിരുന്നാൽ നല്ല ലാഭത്തിൽ ചിട്ടി ലഭിക്കും. എല്ലാ മാസവും മുൻനിശ്ചയിച്ചൊരു തീയതിയിൽ ശാഖയിൽ ചിട്ടി ലേലം നടക്കും. നേരിട്ടോ ചുതമലപ്പെടുത്തിയ ആൾ വഴിയോ ലേലത്തിൽ പങ്കെടുക്കാം ആവശ്യമായ തുകയ്ക്ക് ചിട്ടി ലഭിക്കമമെന്ന് കാണിച്ച് പ്രോക്സി ചിട്ടിയുടെ ശാഖയിൽ നൽകിയും ലേലത്തിൽ പങ്കെടുക്കാം.
എവിടെ ലഭിക്കും ഈ ചിട്ടി
കെഎസ്എഫ്ഇ കൊല്ലം അഞ്ചൽ2 ശാഖയിലാണ് ഈ മൾട്ട് ഡിവിഷൻ ചിട്ടി ആരംഭിക്കുന്നത്. കെഎസ്എഫ്ഇയുമായി ബന്ധപ്പെട്ട ഓൺലൈൻ ഇടപാടുകൾ നടത്താൻ ഉപകരിക്കുന്ന ksfeonline.com എന്ന വെബ്സൈറ്റ് വഴി ഓരോ കെഎസ്എഫ്ഇ ശാഖയിലുമുള്ള ചിട്ടിയുടെ വിശദാംശങ്ങൾ അറിയാൻ സാധിക്കും. വെബ്സൈറ്റിൽ കയറി ന്യു ചിട്സ് എന്ന് സെക്ഷനിൽ ജില്ലയും ശാഖയും തിരഞ്ഞെടുത്താൽ ലഭ്യമായ ചിട്ടികൾ കാണാൻ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications