രാജ്യത്ത് ഈ വർഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്ന് ലോക്സഭാ തെരഞ്ഞെടുപ്പാണ്. ഭാരതീയ ജനതാ പാർട്ടിയും കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സംഖ്യവും തമ്മിലാണ് മത്സരം. മൂന്നാമതും അധികാരത്തിലെത്തും എന്ന് പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ മുന്നോട്ടു പോകുന്നത്. ശക്തമായ പ്രചരണ പരിപാടികളുമായി ഇന്ത്യ സംഖ്യവും മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിപണിയിലെ സ്വാധീന ഘടകങ്ങൾ
ആര് അധികാരത്തിലേക്കെത്തിയാലും ആ വിജയം ഓഹരി വിപണിയെ വലിയ രീതിയിൽ സ്വാധീനിക്കും എന്ന കാര്യം ഉറപ്പാണ്. അടുത്ത അഞ്ച് വർഷത്തേക്ക് വിപണിയുടെ ചാഞ്ചാട്ടങ്ങളെ സ്വാധീനിക്കാൻ തക്ക ശേഷിയുണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിന്. വികാരപരമായ മാറ്റങ്ങൾ, പ്രീ-പോൾ സർവേകളുടെ ഫലങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വാർത്തകളും വിപണിയിലെ ചാഞ്ചാട്ടത്തെ സാരമായി ബാധിക്കുന്നു.
ശ്രീറാം വേ2വെൽത്ത് വിലയിരുത്തൽ
നയപരമായ തീരുമാനങ്ങൾ, അടിസ്ഥാന സൗകര്യ പദ്ധതി പ്രഖ്യാപനം, ബജറ്റ് വിഹിതം തുടങ്ങിയവയും വിപണിയെ സ്വാധീനിക്കും. ഭൗമരാഷ്ട്രീയത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം, വളർന്നുവരുന്ന വിപണികളിലെ മുൻനിര സ്ഥാനം, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള ശ്രമം തുടങ്ങിയവയൊക്കെ പൊതുതെരഞ്ഞെടുപ്പിന് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ടെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനം ശ്രീറാം വേ2വെൽത്ത് വിലയിരുത്തുന്നത്.

ഭാവിയിൽ നേട്ടമുണ്ടാക്കാം
തിരഞ്ഞെടുപ്പിൽ നിന്ന് മുന്നേറ്റമുണ്ടാക്കാൻ സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപിക്കുന്നത് ഭാവിയിൽ നേട്ടമുണ്ടാക്കാൻ സഹായിക്കും. അത്തരത്തിലുള്ള 10 ഓഹരികൾ പരിചയപ്പെടാം. ഭാരത് ഇലക്ട്രോണിക്സ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഇന്ത്യൻ റെയിൽവേ ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് വാങ്ങേണ്ട മികച്ച ഓഹരികളിൽ ചിലത്. അദാനി ഗ്രൂപ്പിന്‍റെ മീഡിയ സ്റ്റോക്ക് എൻഡിടിവി, ഹീറോ മോട്ടോകോർപ്പ്, ഹിന്ദുസ്ഥാൻ യുണിലിവർ, അൾട്രാടെക് സിമന്‍റ്സ്, യുണൈറ്റഡ് സ്പിരിറ്റ്സ്, വരുൺ ബിവറേജസ് എന്നിവയുൾപ്പെടെ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്വകാര്യ കമ്പനികളുടെ ഓഹരികളും നേട്ടം കൊയ്യുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
1. ഭാരത് ഇലക്ട്രോണിക്സ്: ടാർഗെറ്റ് വില: 215 രൂപ
ഹ്രസ്വ-ഇടത്തരം കാലയളവിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഓഹരി ഉയർച്ച തുടരുമെന്നാണ് വിലയിരുത്തൽ. കമ്പനിയുടെ നിലവിലെ ഓഹരി വില 185.90 രൂപയാണ്. ഇത് 14 മുതൽ 15 ശതമാനം വരെ വളർച്ച കൈവരിക്കാൻ സാധ്യതയുണ്ട്.
2. ഹീറോ മോട്ടോകോര്‍പ്: ടാർഗെറ്റ് വില: 2,828 രൂപ
ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളാണ് ഹീറോ മോട്ടോകോർപ്. കമ്പനിയുടെ ഓഹരി കഴിഞ്ഞ രണ്ട് വർഷമായി 2260 നും 2890 നും ഇടയിലുള്ള ഒരു ഏകീകൃത ഘട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിലവിലെ ഓഹരി വില 4818.55 രൂപയാണ്. എന്നാൽ 14 ശതമാനം വരെ വളർച്ച ഓഹരി ഭാവിയിൽ നേടുമെന്നാണ് വിലയിരുത്തൽ.
3. ഹിന്ദുസ്ഥാൻ യുണിലിവർ: ടാർഗെറ്റ് വില: 2,828 രൂപ
ഇന്ത്യയിലെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) കമ്പനാണ് ഹിന്ദുസ്ഥാൻ യുണിലിവർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, കമ്പനി 38.97% റിട്ടേൺ നൽകുകയും ചെയ്തിട്ടുണ്ട്. 2351 രൂപയാണ് നിലവിലെ ഓഹരി വില. 11 ശതമാനത്തോളം ഓഹരിയിൽ വർദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
4. ഐആര്‍സിടിസി: ടാർഗെറ്റ് വില: 1,080 രൂപ
ഏപ്രിൽ-മെയ് മാസത്തിൽ തിരഞ്ഞെടുപ്പ്, അതൊടൊപ്പം അവധിക്കാലവും വരുന്നതോടെ റെയിൽ ടിക്കറ്റ്, ബസ് ബുക്കിംഗ് എന്നിവയിൽ വലിയ വർദ്ധനവുണ്ടായേക്കും. അതുകൊണ്ടു തന്നെ ഈ കാലയളവിൽ ഐആർസിടിസി മികച്ച നേട്ടമുണ്ടാക്കും. ഈ സമയത്ത് അധിക വന്ദേ ഭാരത് ട്രെയിനുകൾ (അമൃത് ഭാരത് എക്‌സ്‌പ്രസിനൊപ്പം) റെയിൽ നീർ, കാറ്ററിംഗ്, ടൂറിസം ബിസിനസും വരുമാനം കൂട്ടും. കമ്പനിയുടെ നിലവിലെ ഓഹരി വില: 951.30 രൂപയാണ്. 16 ശതമാനത്തോളം ഓഹരിയിൽ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
5. ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡ്: ടാർഗെറ്റ് വില: 325 രൂപ
അദാനി ഗ്രൂപ്പിന്‍റെ പിന്തുണയുള്ള ഒരു മീഡിയ കമ്പനിയാണ് ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡ്. ആളുകൾ വിശ്വസനീയവുമായ വിവരങ്ങൾ തേടുന്ന നിർണായക സംഭവങ്ങളാണ് തിരഞ്ഞെടുപ്പുകൾ. പ്രമുഖ വാർത്താ ചാനലായ എൻഡിടിവിക്ക് ഈ കാലയളവിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ കുതിപ്പ് അനുഭവപ്പെടാം. കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ പരസ്യദാതാക്കൾ പ്രീമിയം അടച്ചേക്കാം, ഇത് ഉയർന്ന വരുമാനത്തിലേക്ക് നയിക്കുന്നു. ഇവരുടെ നിലവിലെ ഓഹരി വില: 261.90 രൂപയാണ്. വളര്‍ച്ച സാധ്യതയായി കരുതുന്നത് 21 ശതമാനമാണ്.
6. അൾട്രാടെക് സിമന്‍റ്: ടാർഗെറ്റ് വില 10,980 രൂപ
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സിമന്‍റ് നിർമ്മാതാക്കളിൽ ഒന്നാണ് അൾട്രാടെക് സിമന്‍റ് . കമ്പനിയുടെ നിലവിലെ ഓഹരി വില 9815.35 രൂപയാണ്. വളര്‍ച്ച 11 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇടത്തരം മുതൽ ദീർഘകാല നേട്ടങ്ങൾക്കായി ബൈ-ഓൺ-ഡിപ്സ് തന്ത്രം പ്രയോഗിക്കണമെന്നാണ് നിർദ്ദേശം.
7. യുണൈറ്റഡ് സ്പിരിറ്റ്സ്: ടാർഗെറ്റ് വില 1,192 രൂപ
കമ്പനിയുടെ പ്രതിദിന ആർഎസ്ഐ ഇതിനകം തന്നെ ശക്തമായ ബൈ-ഓൺ-ഡിപ്‌സ് മോഡിലാണ്, വിലകൾ നിലവിലെ നിലവാരത്തിൽ നിന്ന് റാലി ചെയ്യാൻ സജ്ജീകരിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. സ്റ്റോക്ക് 1132/1150 ലെവലിൽ പ്രതിരോധം നേരിട്ടേക്കാം. ഓഹരിയുടെ നിലവിലെ വില: 1069.5 രൂപയാണ്. വളര്‍ച്ച സാധ്യത 12 ശതമാനം.
8. വരുൺ ബിവറേജസ്: ടാർഗെറ്റ് വില: 1,452 രൂപ
ഇന്ത്യയിലെ പ്രമുഖ ശീതളപാനീയ വിതരണ കമ്പനിയാണ് വരുൺ ബിവറേജസ്. സാങ്കേതികമായി, സ്റ്റോക്ക് ബുള്ളിഷ് ആയി തുടരാനും ഇടത്തരം മുതൽ ദീർഘകാല നേട്ടങ്ങൾക്കായി ഓരോ ഡിപ്പിലും വാങ്ങാനും ശേഖരിക്കാനും സാധ്യതയുണ്ട്. നിലവിൽ ഓഹരിവില 1425.05 രൂപയാണ്. 18 ശതമാനമാണ് വളർച്ച സാധ്യത. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എസ്ബിഐ എന്നിവയുടെ ഓഹരികളും വലിയ മുന്നേറ്റം നടത്താൻ സാധ്യതയുടെണ്ടെന്നാണ് വിലയിരുത്തൽ.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications