ഇന്ത്യയിലെ സ്വര്‍ണ ഉപയോഗത്തിന്റെ അളവ് വര്‍ഷന്തോറും കൂടി വരുകയാണ്. രാജ്യത്ത് ആവശ്യമായ സ്വര്‍ണത്തിന്റെ 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. 2022 ല്‍ മാത്രം 706 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഏകദേശം 36.6 ബില്യണ്‍ ഡോളറിന്റെ മൂല്യം വരും. സ്വർണത്തോടുള്ള താല്പര്യം കാരണം നികുതി ഇളവിൽ സ്വർണം ലഭിക്കുന്ന ദുബായിൽ നിന്ന് സ്വർണം കൊണ്ടുവരാറുണ്ട്.
ഇതുപോലെ വലിയ ഇളവിൽ സ്വർണം വാങ്ങാൻ എന്നാല്‍ ഇനി ഭൂട്ടാനില്‍ പോയാലും മതി. ഫ്യൂന്‍ഷോലിംഗ് അല്ലെങ്കില്‍ തിംഫു സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് നികുതി രഹിത സ്വര്‍ണം വാങ്ങാം എന്നാണ് ഭൂട്ടാന്റ ഓഫര്‍. ഇത് എങ്ങനെ സാധ്യമാകുമെന്ന് ചുവടെ ലേഖനത്തിൽ വിശദമാക്കാം.
ഭൂട്ടാന്റെ ഓഫർ
ഭൂട്ടാൻ രാജാവിന്റെ ജന്മദിനവും ഭൂട്ടാനീസ് പുതുവത്സര ദിവസവുമായ ഫെബ്രുവരി 21 നാണ് ഭൂട്ടാൻ സർക്കാർ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തെത്തുന്ന സന്ദർശകർക്ക് നികുതി രഹിത സ്വർണം വാങ്ങാനുള്ള അവസരം നൽകുമെന്ന് പ്രഖ്യാപിച്ചത്. മാർച്ച് 1 മുതൽ ഫ്യൂന്‍ഷോലിംഗ്, തിംഫു നഗരങ്ങിൽ ഈ സൗകര്യം ലഭ്യമാകുമെന്നാണ് ഭൂട്ടാനീസ് മാധ്യമമായ കുൻസെൽ റിപ്പോർട്ട് ചെയ്യുന്നത്. ഭൂട്ടാനീസ് ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡ്യൂട്ടി ഫ്രീ ഔട്ട്‌ലെറ്റുകൾ വഴിയാണ് സ്വർണം വാങ്ങാനവുക.
എത്ര രൂപയ്ക്ക് സ്വർണം ലഭിക്കും
ഇന്ത്യൻ രൂപയ്ക്കും ഭൂട്ടാൻ എൻഗുൾട്രം (ബിടിഎൻ) ഒരേ വിലയായതിനാൽ ഇന്ത്യക്കാർക്ക് ഭൂട്ടാനിലെ വിലയിൽ തന്നെ സ്വർണം വാങ്ങാം. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 55,680 രൂപയാണ് ബുധനാഴ്ച ഡൽഹിയിലെ വില. ഭൂട്ടാനിൽ നിലവിലെ സ്വർണ വില 37,588.49 ബിടിഎൻ ആണ്. ഒരു ബിടിഎൻ ഇന്ത്യൻ രൂപയ്ക്ക് തുല്യമായതിനാൽ ഇന്ത്യക്കാർക്ക് ഏകദേശം 37,588.49 രൂപയ്ക്ക് സ്വർണം വാങ്ങാം.
ചില നടപടികൾ പൂർത്തിയാക്കണം
കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാൻ ചില നിബന്ധനകൾ ടൂറിസ്റ്റുകൾ പാലിക്കേണ്ടതുണ്ട്. ഡ്യൂട്ടി ഫ്രീ സ്വർണത്തിന്റെ പ്രയോജനം ലഭിക്കുന്നതിന് സന്ദർശകർ സുസ്ഥിര വികസന ഫണ്ട് (എസ്ഡിഎഫ്) അടയ്ക്കണം. ഇന്ത്യക്കാർക്ക് 1,200 രൂപയ്ക്കും 1,800 രൂപയ്ക്കും ഇടയിലാണ് സുസ്ഥിര വികസന ഫീസ് നൽകേണ്ടി വരുന്നത്.
ഭൂട്ടാൻ സർക്കാറിന്റെ ടൂറിസ്റ്റ് സർട്ടിഫൈഡ് ഹോട്ടലിൽ ഒരു രാത്രിയെങ്കിലും താമസിച്ചവർക്കുമാണ് ഡ്യൂട്ടി ഫ്രീ സ്വർണം ലഭിക്കുന്നത്. സ്വർണം വാങ്ങാൻ വിനോദസഞ്ചാരികൾ യുഎസ് ഡോളറും കൊണ്ടുവരണമെന്നും ഭൂട്ടാൻ സർക്കാറിന്റെ നിർദ്ദേശമുണ്ട്.
എത്ര സ്വർണം ഇന്ത്യക്കാർക്ക് വാങ്ങാം
ഇന്ത്യക്കാർക്ക് വിദേശത്ത് നിന്ന് കൊണ്ടു വരാവുന്ന സ്വർണം സംബന്ധിച്ച് നിബന്ധനകളുണ്ട്. കേന്ദ്ര പരോക്ഷ നികുതി ബോർഡിന്റെയും കസ്റ്റംസിന്റെയും നിബന്ധനകൾ ഇത് സംബന്ധിച്ച് നിലവിലുണ്ട്. മടങ്ങിയെത്തുന്ന പുരുഷ യാത്രക്കാര്‍ക്ക് 50,000 രൂപയില്‍ കൂടാത്ത 20 ഗ്രാം വരെ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരാം.
യാത്രക്കാർ സ്ത്രീകളാണെങ്കിൽ ഇരട്ടി അളവിൽ കൊണ്ടുവരാം. 1 ലക്ഷം രൂപയുടെ ആഭരണങ്ങളോ 40 ഗ്രാം വരെയോ കൊണ്ടുവരാം. ദമ്പതികള്‍ക്ക് മൊത്തത്തില്‍ 60 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാം. സ്വർണത്തോടൊപ്പം സാധുവായ എല്ലാ രസീതുകളും ബില്ലുകളും കരുതേണ്ടതുണ്ട്. കൃത്യമായ രേഖകളില്ലാത്തപക്ഷം വിമാനത്താവളത്തില്‍ പരിശോധനയിൽ സ്വർണം കണ്ടെത്തിയാൽ പിഴ ഈടാക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications