എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഈ കാര്യം അറിഞ്ഞോ? ആഗസ്റ്റ് 11 മുതൽ വമ്പൻ മാറ്റങ്ങളാണ് ഈ ക്രെഡിറ്റ് കാർഡിൽ വരാനിരിക്കുന്നത്. നിങ്ങൾ സ്ഥിരമായി ഈ കാർഡിലെ ആനുകൂല്യങ്ങൾ ഉപയോഗിക്കാറുണ്ടോ? അതായത് എസ്ബിഐയുടെ കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്ന സൗജന്യ വിമാന അപകട ഇൻഷുറൻസ് പരിരക്ഷയാണ് ഇനി മുതൽ ഓർമയാവുന്നത്. ഏതൊക്കെ ക്രെഡിറ്റ് കാർഡുകളാണ് ഈ സേവനം നിർത്തലാക്കുന്നത് എന്ന് അറിയണ്ടേ?
ആഗസ്റ്റ് 11 മുതലുള്ള മാറ്റങ്ങൾ ഏതൊക്കെ ക്രെഡിറ്റ് കാർഡുകളെ ബാധിക്കും?
യുകോ ബാങ്ക് എസ്‌ബിഐ കാർഡ് എലൈറ്റ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എസ്‌ബിഐ കാർഡ് എലൈറ്റ്, പിഎസ്‌ബി എസ്‌ബിഐ കാർഡ് എലൈറ്റ്, കെവിബി എസ്‌ബിഐ കാർഡ് എലൈറ്റ്, കെവിബി എസ്‌ബിഐ സിഗ്നേച്ചർ കാർഡ്, അലഹബാദ് ബാങ്ക് എസ്‌ബിഐ കാർഡ് എലൈറ്റ് എന്നിവയ്ക്ക് ഒരു കോടി രൂപയുടെ സൗജന്യ വിമാന അപകട ഇൻഷുറൻസ് പരിരക്ഷ എസ്‌ബിഐ കാർഡ് നിർത്തലാക്കും എന്നാണ് എസ്‌ബിഐ കാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരമാർശിച്ചത്.

യുക്കോ ബാങ്ക് എസ്‌ബിഐ കാർഡ് പ്രൈം, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എസ്‌ബിഐ കാർഡ് പ്രൈം, പിഎസ്‌ബി എസ്‌ബിഐ കാർഡ് പ്രൈം, കെവിബി എസ്‌ബിഐ കാർഡ് പ്രൈം, കരൂർ വൈശ്യ ബാങ്ക് എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, സൗത്ത് ഇന്ത്യൻ ബാങ്ക് എസ്‌ബിഐ കാർഡ് പ്രൈം, സൗത്ത് ഇന്ത്യൻ ബാങ്ക് എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, കർണാടക ബാങ്ക് എസ്‌ബിഐ കാർഡ് പ്രൈം, കർണാടക ബാങ്ക് എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, സിറ്റി യൂണിയൻ ബാങ്ക് എസ്‌ബിഐ കാർഡ് പ്രൈം, അലഹബാദ് ബാങ്ക് എസ്‌ബിഐ കാർഡ് പ്രൈം, യുബിഐ എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, ഒബിസി എസ്‌ബിഐ വിസ പ്ലാറ്റിനം കാർഡ്, ഫെഡറൽ ബാങ്ക് എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, ബിഒഎം എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് എന്നിവ നൽകിയിരുന്ന 50 ലക്ഷം രൂപയുടെ സൗജന്യ വിമാന അപകട ഇൻഷുറൻസ് പരിരക്ഷ നിർത്തലാക്കുമെന്നും മറ്റൊരു അപ്ഡേറ്റിൽ പറയുന്നു.
എസ്‌ബിഐ കാർഡ് റിവാർഡ് പോയിന്റുകൾ
എസ്‌ബിഐ കാർഡ് അതിന്റെ റിവാർഡ് പോയിന്റുകൾ നൽകുന്നതിലും മാറ്റം കൊണ്ടു വരുന്നു. എസ്‌ബിഐ കാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് ഡിജിറ്റൽ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ചെലവഴിക്കുന്നതിനുള്ള റിവാർഡ് പോയിന്റുകൾ 2025 സെപ്റ്റംബർ 1 മുതൽ നിർത്തലാക്കും.
എസ്ബിഐയുടെ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ
എസ്‌ബിഐ കാർഡും ഫോൺപേയും ഒരുമിച്ചാണ് പുതിയ കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചത്. ഫോൺപെ എസ്‌ബിഐ കാർഡ് സെലക്ട് ബ്ലാക്ക്, ഫോൺപെ എസ്‌ബിഐ കാർഡ് പർപ്പിൾ എന്നീ രണ്ട് വേരിയൻ്റുകളിലാണ് കാർഡ് എത്തുന്നത്. നിരവധി ആനുകൂല്യങ്ങൾ ഈ വേരിയൻ്റുകളിലൂടെ ഉറപ്പാക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
