കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയത്. ഒരുവേള വില 60,000 രൂപയ്ക്ക് മുകളിലേക്കെത്തുമോ എന്ന ആശങ്കയിലായിരുന്നു ആഭരണപ്രേമികൾ. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി വിലയിൽ വലിയ കുറവാണുണ്ടായിരിക്കുന്നത്.
ഇന്ന് കുറഞ്ഞത് 800 രൂപ
പവന് 54,640 രൂപ എന്ന നിരക്കിലായിരുന്നു ബുധനാഴ്ച സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6830 രൂപ. എന്നാൽ 24 മണിക്കൂർ പിന്നിടുമ്പോൾ 800 രൂപയുടെ കുറവാണ് സ്വർണവിലയിലുണ്ടായത്. അതോടെ പവന്‍റെ വില 53,840 രൂപ എന്ന നിരക്കിലേക്കെത്തി. വരും ദിവസങ്ങളിലും വിലയിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആഭരണപ്രേമികൾ.
രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 1280 രൂപ
മെയ് 20-ആം തീയ്യതിയാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. പവന് 55,120 രൂപയായിരുന്നു അന്നത്തെ വില. എന്നാൽ 21-ആം തീയ്യതി വില താഴേക്കിറങ്ങി. 54640 രൂപ നിരക്കിലാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ബുധനാഴ്ച വില മാറ്റമില്ലാതെ തുടർന്നു. ഇന്ന് 800 രൂപ കൂടി കുറഞ്ഞതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1280 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.
മെയ് ഒന്നാം തിയ്യതിയാണ് ഈ മാസത്തെ താഴ്ന്ന വില രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 52,440 രൂപയും, ഗ്രാമിന് 6,555 രൂപയുമായിരുന്നു അന്നത്തെ നിരക്കുകൾ.

ആഭരണം വാങ്ങാൻ എത്ര നൽകണം..?
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുകള്‍എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ ഇന്നത്തെ വിലയിൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 58,000 രൂപ നൽകേണ്ടി വരും.
വില കുറയാൻ കാരണം
യുഎസ് ഫെഡ് ഇന്നലെ പുറത്തു വിട്ട മിനുട്സിൽ, പണപ്പെരുപ്പം കുറയുകയില്ല എന്ന സൂചനകളുണ്ട്. ഇത് ആഗോള തലത്തിലെ സ്വർണ്ണവില ഇടിയാൻ കാരണമായി. ഇക്കാരണത്താലാണ് ആഭ്യന്തര തലത്തിലും പ്രധാനമായി വില കുറഞ്ഞത്.
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണ വ്യാപാരം, താഴ്ച്ചയിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 9.65 ഡോളർ (0.40%) താഴ്ന്ന് 2372.46 ഡോളർ എന്നതാണ് നിലവാരം. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച, മെയ് 20ാം തിയ്യതിയാണ് ആഗോള തലത്തിൽ സ്വർണ്ണവില സർവ്വകാല ഉയരത്തിലെത്തിയത്. ട്രോയ് ഔൺസിന് 2449.89 ഡോളർ എന്നതായിരുന്നു വിലനിലവാരം.

അഡ്വാൻസ് ബുക്കിംഗ്
സ്വർണം വാങ്ങുന്നവർ അഡ്വാൻസ് ബുക്കിംഗ് ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിംഗ് ഉപകരിക്കും.
വില വർധനവിന്‍റെ ചരിത്രം
കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ 50,000 രൂപയുടെ വർധനവാണ് സ്വർണ വിലയിലുണ്ടായത്. 2005 ഓക്ടോബർ മാസത്തെ പവന്‍റെ വില 5,040 രൂപയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ൽ വില 15,000 രൂപയും 2011 ഓഗസ്റ്റ് മാസത്തിൽ വില 20,000 രൂപയും കടന്നു.
പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
