മലയാളികൾക്ക് സ്വർണം അണിയാതെ ഒരു ആഘോഷവുമില്ല. കല്യാണം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി സ്വർണവില ഏറിയും കുറഞ്ഞും മുന്നോട്ട് കുതിക്കുകയാണ്. അരലക്ഷം രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ പവന്‍റെ വില. വരും നാളുകളിലും സ്വർണവില മുകളിലേക്ക് ഉയർന്നാൽ അത് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 30,000 രൂപയോളം രൂപയാണ് പവന്‍റെ വിലയിൽ ഉണ്ടായ വർധനവ്. 2019-ലാണ് സ്വർണവില 25,000 രൂപ കടക്കുന്നത്. ഒരു വർഷം കൊണ്ട് പവന്‍റെ വില 30,000 രൂപയ്ക്ക് മുകളിലെത്തി. 2022-ൽ വില 40,000 രൂപയും 2023-ൽ 45,000 രൂപയും കടന്നു. 2024 മാർച്ച് 29-ന് പവന്‍റെ വില 50,000 രൂപയെന്ന നിർണായക വിലയും കടന്ന് മുന്നോട്ട് പോയി.
വീണ്ടും 54,000 കടന്നു
പവന് 53,600 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് വെള്ളിയാഴ്ത സ്വർണവ്യാപാരം നടന്നത്. എന്നാൽ 24 മണിക്കൂർ പിന്നിടുമ്പോൾ പവന്‍റെ വിലയിൽ വലിയ വർധനവാണ് ഉണ്ടായത്. പവന് 520 രൂപയാണ് കൂടിയത്. അതോടെ വില 54,120 രൂപയിലേക്ക് കുതിച്ചു. 6640 രൂപയാണ് ഗ്രാമിന്‍റെ വില.
ജൂലൈ മാസം സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. ഒരു മാസത്തിന് ശേഷമാണ് പവന്‍റെ വില 54,000 രൂപയ്ക്ക് മുകളിലേക്കെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ആഭരണം വാങ്ങാൻ എത്ര നൽകണം..?
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വില മാത്രം നൽകിയാൽ പോര. അതിനൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 59,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണവില
ആഗോള വിപണിയില്‍ 24 മണിക്കൂറിനിടെ സ്വര്‍ണം ഔണ്‍സിന് 1.49% വില വര്‍ധിച്ചു. അതായത് ഔണ്‍സിന് 35.05 ഡോളര്‍ വര്‍ധിച്ച് 2,391.59 ഡോളറിലെത്തി.
ആഗോള വിപണികളിലെ വിലമാറ്റങ്ങള്‍ ഡോളറിലായതിനാല്‍ തന്നെ നേരിയ മാറ്റങ്ങള്‍ പോലും പ്രാദേശിക വിപണികളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ഡോളര്‍- രൂപ വിനിമയ നിരക്കും ഇവിടെ വളരെ പ്രധാനമാണ്. ഡോളറിനെതിരേ രൂപ വന്‍ തിരിച്ചടി നേരിടുന്ന സമയമാണിത്. ആഗോള വിപണിയില്‍ എണ്ണവില കുതിപ്പു തുടങ്ങിയതോടെ പണപ്പെരുപ്പ ആശങ്ക വര്‍ധിക്കുന്നതും സ്വര്‍ണവില കൂടാന്‍ കാരണമായി.

അഡ്വാന്‍സ് ബുക്കിംഗ് ഗുണം ചെയ്യും
സ്വർണവില കൂടുതൽ ഉയരങ്ങളിലേക്ക് പോകാനുള്ള സാധ്യതയുള്ളത് കൊണ്ടു തന്നെ വലിയ അളവിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
റെക്കോർഡ് വില കഴിഞ്ഞ മാസം
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
സ്വര്‍ണത്തിന്റെ ദീര്‍ഘകാ ഭാവിയില്‍ നിക്ഷേപകര്‍ ഇപ്പോഴും വലിയ പ്രതീക്ഷയാണ് കല്‍പ്പിക്കുന്നത്. ഇന്ത്യ, ചൈനയടക്കമുള്ള രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വിപണി വിലയെ സ്വാധീനിക്കുന്നു.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
