ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ കാണാത്ത മലയാളികൾ വളരെ കുറവാണ്. മലയാളത്തിലെ റിയാലിറ്റി ഷോ ചരിത്രത്തിൽ ഏറ്റവും ചർച്ചയായ പ്രോഗ്രാമും ബിഗ് ബോസ് തന്നെ. ഓരോ വർഷത്തെയും പോലെ ഈ വർഷത്തെ സീസണും ആളുകൾ ആകാംഷയോടെയാണ് കണ്ടത്. ഇത്തവണ ബിഗ് ബോസിൻ്റ കപ്പ് സ്വന്തമാക്കിയത് അനുമോളാണ്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് അനുമോൾ കപ്പുയർത്തിയത്. ഫസ്റ്റ് റണ്ണറപ്പായത് കോമണറായി എത്തിയ അനീഷും.
Bigg Boss Malayalam Season 7: കിരീടം അനുമോൾക്ക്! 100 ദിവസം കൊണ്ട് താരം നേടിയത് കോടികൾ; ആസ്തി അറിയാം
ഇരുവർക്കും 100 ദിവസം കൊണ്ട് വലി നേട്ടമാണ് ലഭിച്ചത്. അനുമോൾക്ക് ഒന്നാം സമ്മാനം ലഭിച്ചപ്പോൾ അനീഷിന് ആകർഷകമായ മറ്റു നിരവധി സമ്മാനങ്ങളാണ് ലഭിച്ചത്. പ്രതിഫലത്തിനു പുറമേയാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനങ്ങൾ ഇരുവർക്കും ലഭിച്ചത്. 100 ദിവസത്തെ പ്രകടനത്തിനു ശേഷം ഇരുവരും പുറത്തിറങ്ങുമ്പോൾ എത്ര രൂപയുടെ നേട്ടമാണ് സ്വന്തമാക്കിയതെന്ന് വിശദമായി അറിയാം;
അനുമോൾക്ക് കോടി നേട്ടം
7ാം സീസണിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങിയത് അനുമോളാണെന്ന് തുടക്കം മുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. പ്രതിദിനം 65,000 രൂപ എന്ന കണക്കിലായിരുന്നു അനുമോൾക്ക് ലഭിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ കണക്ക് ശരിയാണെങ്കിൽ 100 ദിവസം കൊണ്ട് പ്രതിഫലമായി അനുമോൾക്ക് കിട്ടിയത് 65 ലക്ഷം രൂപയാണ്. ഒന്നാം സമ്മാനത്തേക്കാൾ പ്രതിഫലമാണ് അനുമോൾക്ക് ലഭിച്ചിരിക്കുന്നത്. കാരണം ഒന്നാം സമ്മാനമായി നൽകുന്നത് 50 ലക്ഷം രൂപയാണ്.

ഒന്നാം സമ്മാനം 50 ലക്ഷമാണെങ്കിലും ബിഗ് ബാങ്ക് എന്ന ടാസ്‌ക്കിൽ മറ്റു മത്സരാർത്ഥികളും പണം സ്വന്തമാക്കിയതിനാൽ ആ തുക കിഴിച്ച് ബാക്കിയുള്ള 42.55 ലക്ഷം രൂപയാണ് അനുമോൾക്ക് ലഭിച്ചത്. ഈ തുകക്കെല്ലാം നികുതി അടക്കേണ്ടി വരും.
ഇതിനെല്ലാം പുറമേ ഏകദേശം 12 ലക്ഷം രൂപ മുതൽ 24 ലക്ഷം രൂപ വരെ മൂല്യമുള്ള മാരുതി വിക്ടോറിയസ് കാറും അനുമോൾക്ക് ലഭിച്ചു. എല്ലാം കൂടെ കണക്കാക്കുമ്പോൾ മൊത്തം 1 കോടിയോളം വില മതിക്കുന്ന നേട്ടമാണ് അനുമോൾക്ക് കിട്ടിയത്.
അനീഷ് സ്വന്തമാക്കിയത് ലക്ഷങ്ങളുടെ സമ്മാനങ്ങൾ
ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും കോമണറായി എത്തിയ ഒരു വ്യക്തി റണ്ണറപ്പാവുന്നത്. ഒരു സെലിബ്രിറ്റി സ്റ്റാറ്റസില്ലാതെ എത്തിയ അനീഷ് കപ്പുയർത്തണമെന്നായിരുന്നു എല്ലാവരും ആഗ്രഹിച്ചത്. 100 ദിവസം കഴിഞ്ഞ് പുറത്തിറങ്ങുന്ന അനീഷ് വെറും കൈയോടെയല്ല വീട്ടിലേക്ക് മടങ്ങുന്നത്. കൈനിറയെ സമ്മാനങ്ങളാണ് അനീഷ് സ്വന്തമാക്കിയത്.
ഷോയുടെ സ്പോൺസർമാരിൽ ഒരാളായ മൈജി അനീഷീന് നൽകിയിരിക്കുന്നത് ഗൃഹോപകരണങ്ങളുടെ ഒരു വലിയ നിരയാണ്. ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും മൈജി നൽകിയിരിക്കുന്നു. ഇതിനു പുറമെ 2 ലക്ഷം രൂപ വിലയുള്ള ഗ്യാലക്സി ഫോൾഡ് 7 മൊബൈൽ ഫോണും അനീഷ് സ്വന്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനങ്ങളാണ്.
100 ദിവസം പൂർത്തിയാക്കിയ അനീഷിന് പ്രതിദിന ശമ്പളം 3,500 രൂപ മുതൽ 5,000 രൂപ വരെ ആയിരിക്കും. അങ്ങനെയെങ്കിലും ഏകദേശം 5 ലക്ഷം രൂപയോളം അനീഷ് സ്വന്തമാക്കിയിട്ടുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications