കഴിഞ്ഞ 4 പാദങ്ങളില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയ 5 ഓഹരികള്‍; പട്ടികയില്‍ ഭാരത് ഡയനാമിക്‌സും!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കമ്പനികളില്‍ കൃത്യമായ ഗൃഹപാഠം നടത്തിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്താറ്. വളര്‍ച്ചാ സാധ്യതയെക്കുറിച്ച് ഉറപ്പുണ്ടെങ്കില്‍ കമ്പനികളില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാനും ഇവര്‍ക്ക് മടിയില്ല. കഴിഞ്ഞ നാലു ത്രൈമാസപാദങ്ങളിലെ ചിത്രം പരിശോധിച്ചാല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ അഞ്ച് കമ്പനികളില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി 50 ബേസിസ് പോയിന്റിലേറെ നിക്ഷേപം നടത്തിയത് കാണാം.

 

പോസിറ്റീവ് കാഴ്ച്ചപ്പാട്

ബിഎസ്ഇ 500 സൂചികയിലുള്ള ബിര്‍ലസോഫ്റ്റ്, ഇക്വിറ്റാസ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്, ജാമ്‌ന ഓട്ടോ ഇന്‍ഡസ്ട്രീസ്, സെഞ്ച്വറി ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, ഭാരത് ഡയനാമിക്‌സ് എന്നിവര്‍ ഈ നിരയില്‍പ്പെടും. നടപ്പു വര്‍ഷം ബിഎസ്ഇ 500 സൂചിക കാഴ്ച്ചവെക്കുന്ന 30 ശതമാനം നേട്ടത്തിന് മുകളിലാണ് ഈ ഓഹരികളുടെ ഉയര്‍ച്ച. ഈ കമ്പനികളില്‍ ബ്രോക്കറേജുകളും ശക്തമായ പോസിറ്റീവ് കാഴ്ച്ചപ്പാടാണ് പങ്കുവെയ്ക്കുന്നത്.

ബിർലസോഫ്റ്റ്

2021 -ല്‍ ബിര്‍ലസോഫ്റ്റ് ഓഹരികള്‍ 98 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 163 ശതമാനം ഉയര്‍ച്ച സ്‌റ്റോക്ക് അറിയിക്കുന്നുണ്ട്. സെപ്തംബര്‍ പാദം പിന്നിടുമ്പോള്‍ ബിര്‍ലസോഫ്റ്റില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 18.74 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ജൂണ്‍ പാദത്തില്‍ 16.09 ശതമാനവും മാര്‍ച്ച് പാദത്തില്‍ 15.38 ശതമാനവും ഡിസംബര്‍ പാദത്തില്‍ 14.54 ശതമാനവുമായിരുന്നു ഈ ഐടി സ്റ്റോക്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കയ്യടക്കിയ പങ്ക്.

Also Read: 14 ശതമാനം ലാഭത്തിന് ഭാരതി എയര്‍ടെല്‍ വാങ്ങാം; ടാര്‍ഗറ്റ് വില അറിയാം

ടാർഗറ്റ് വില

ശക്തമായ കാഷ് നെറ്റ് പോസിഷന്‍, പുതിയ കരാറുകള്‍, മെച്ചപ്പെട്ട റിട്ടേണ്‍ അനുപാതങ്ങള്‍, സംരംഭങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന ഡിമാന്‍ഡ് എന്നിവ മുന്‍നിര്‍ത്തി പോസിറ്റീവ് കാഴ്ച്ചപ്പാടാണ് ബിര്‍ലസോഫ്റ്റില്‍ ബ്രോക്കറേജായ ഷേര്‍ഖാന്‍ പങ്കുവെയ്ക്കുന്നത്. സ്‌റ്റോക്കില്‍ 580 രൂപയുടെ ടാര്‍ഗറ്റ് വിലയും ഇവര്‍ നിര്‍ദേശിക്കുന്നു. തിങ്കളാഴ്ച്ച 485 രൂപയിലാണ് ബിര്‍ലസോഫ്റ്റ് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 513.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 188.50 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയാണ്.

ഇക്വിറ്റാസ്

ഈ വര്‍ഷം ഇതുവരെ ഇക്വിറ്റാസ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് ഓഹരികള്‍ 65 ശതമാനം ലാഭമാണ് നിക്ഷേപകര്‍ക്ക് സമ്മാനിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 79 ശതമാനം നേട്ടം സ്റ്റോക്കില്‍ കാണാം. ബ്രോക്കറേജായ ആക്‌സിസ് സെക്യുരിറ്റീസ് ഇക്വിറ്റാസ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്കില്‍ 'ബൈ' റേറ്റിങ്ങാണ് കല്‍പ്പിക്കുന്നത്. ലാഭക്ഷമത, ആസ്തി ഗുണനിലവാരം, റിട്ടേണ്‍ അനുപാതങ്ങള്‍ എന്നിവ മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ബാങ്ക് വീണ്ടും റേറ്റ് ചെയ്യപ്പെടുമെന്ന് ബ്രോക്കറേജ് നിരീക്ഷിക്കുന്നു.

Also Read: 33% നേട്ടം; 18 രൂപ വരെ ഡിവിഡന്റും; 159 രൂപയുടെ ഈ ലാര്‍ജ്കാപ്പ് സ്റ്റോക്ക് വിട്ടുകളയാമോ?

റീറേറ്റിങ്

'ക്യൂഐപി വഴി 1,000 കോടി രൂപ സമാഹരിക്കാന്‍ ഇക്വിറ്റാസ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് തയ്യാറെടുക്കുന്നുണ്ട്. ഹ്രസ്വകാലത്തേക്ക് ബാങ്കിന്റെ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റിയെ ഈ നീക്കം പ്രതികൂലമായി ബാധിക്കും. സ്‌മോള്‍ ഫൈനാന്‍സ് ബാങ്കായി അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നപക്ഷം സാര്‍വത്രിക ബാങ്കിങ് ലൈസന്‍സിനായി അപേക്ഷിക്കാന്‍ ഇക്വിറ്റാസിന് കഴിയും', ഡിസംബര്‍ മാസത്തേക്ക് നിര്‍ദേശിക്കുന്ന ഓഹരികളുടെ പട്ടികയില്‍ ഇക്വിറ്റാസ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്കിനെ പറ്റി പരാമര്‍ശിക്കവെ ആക്‌സിസ് സെക്യുരിറ്റീസ് പറയുന്നു.

ഉയർച്ചയും താഴ്ച്ചയും

സെപ്തംബറിലെ കണക്കുപ്രകാരം ഇക്വിറ്റാസ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്കില്‍ 9.76 ശതമാനം ഓഹരി പങ്കാളിത്തം മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സംയുക്തമായുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പാദത്തില്‍ 4.63 ശതമാനമായിരുന്നു ഇത്. 2020 നവംബര്‍ രണ്ടിനാണ് സ്റ്റോക്ക് ഓഹരി വിപണിയില്‍ പേരുചേര്‍ത്തത്. തിങ്കളാഴ്ച്ച 61.85 രൂപയിലാണ് ഇക്വിറ്റാസ് ഓഹരികള്‍ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 76.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 34.40 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്.

Also Read: ചാഞ്ചാട്ടമില്ല; കടബാധ്യതയുമില്ല; നിക്ഷേപകരെ സമ്പന്നരാക്കിയ 5 സ്റ്റോക്കുകളിതാ

ജാമ്ന ഓട്ടോ

നാലു പാദങ്ങള്‍ കൊണ്ടു ജാമ്‌ന ഓട്ടോ ഇന്‍ഡസ്ട്രീസില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം 5.36 ശതമാനത്തില്‍ നിന്നും 11.48 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. ഈ വര്‍ഷം മാത്രം 66 ശതമാനം നേട്ടം സ്‌റ്റോക്ക് നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഓഹരി വിലയില്‍ 81 ശതമാനം മുന്നേറ്റമാണ് ജാമ്‌ന ഓട്ടോ ഇന്‍ഡസ്ട്രീസ് കാഴ്ച്ചവെക്കുന്നത്. വാണിജ്യ വാഹനങ്ങള്‍ക്കായി ലീഫ്, പാരാബോളിക് സ്പ്രിങ്ങുകള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് ജാമ്‌ന ഓട്ടോ.

ഗുണഭോക്താവ്

'നിര്‍മാണ, ഖനന മേഖലകള്‍ ഉണരുന്ന പശ്ചാത്തലത്തില്‍ ഹെവി ഡ്യൂട്ടി ട്രക്കുകളുടെ സെഗ്മന്റില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ഇകൊമേഴ്‌സ് രംഗത്ത് അതിവേഗ ഡെലിവറി സംസ്‌കാരവും പ്രചാരം നേടുമ്പോള്‍ കരുതിയതിലും നേരത്തത്തന്നെ വാഹനങ്ങളില്‍ ലീഫ് സ്പ്രിങ്ങുകള്‍ മാറ്റേണ്ടതായി വരും. ഈ സാഹചര്യത്തിന്റെ പ്രധാന ഗുണഭോക്താവായിരിക്കും ജാമ്‌ന ഓട്ടോ', ബ്രോക്കറേജായ ഡോളത്ത് കാപ്പിറ്റല്‍ പറയുന്നു.

Also Read: വരുമാനത്തിലും സുരക്ഷയിലും സര്‍ക്കാരിന്റെ ഉറപ്പ്; ആര്‍ഡിജി അക്കൗണ്ട് തുടങ്ങിയില്ലേ?

ഓഹരി വില

2021-24 കാലഘട്ടത്തില്‍ 34 ശതമാനം വരുമാന വളര്‍ച്ചയും 39 ശതമാനം ഇബിഐടിഡിഎ വളര്‍ച്ചയുമാണ് കമ്പനിയില്‍ ബ്രോക്കറേജ് പ്രവചിക്കുന്നത്. തിങ്കളാഴ്ച്ച 101.50 രൂപയിലാണ് ജാമ്‌ന ഓട്ടോ ഓഹരികള്‍ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 113.20 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 50 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

സെഞ്ച്വറി ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ്

ഈ വര്‍ഷം മാത്രം സെഞ്ച്വറി ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില രണ്ടിരട്ടിയാണ് വര്‍ധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തെ ചിത്രത്തില്‍ സ്‌റ്റോക്ക് 110 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തുന്നുണ്ട്. സെപ്തംബര്‍ പാദം പിന്നിടുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 12.53 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്. നാലു പാദങ്ങള്‍ മുന്‍പ് സെഞ്ച്വറി ടെക്‌സ്‌റ്റൈലില്‍ 8.78 ശതമാനമായിരുന്നു മ്യൂച്വല്‍ ഫണ്ടുകളുടെ സംയുക്ത ഓഹരി പങ്കാളിത്തം.

തിങ്കളാഴ്ച്ച 830.10 രൂപയിലാണ് സെഞ്ച്വറി ടെക്‌സ്റ്റൈല്‍ ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,004 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 350.70 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ഭാരത് ഡയനാമിക്സ്

മാര്‍ക്കറ്റ് റിട്ടേണിന്റെ കാര്യത്തില്‍ ഒരല്‍പ്പം പിന്നില്‍ നില്‍ക്കുന്ന ഏക സ്റ്റോക്കാണ് ഭാരത് ഡയനാമിക്‌സ്. ഈ വര്‍ഷം ഇതുവരെ 24 ശതമാനം മുന്നേറ്റമാണ് കമ്പനിയുടെ ഓഹരി വിലയില്‍ സംഭവിച്ചത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 30 ശതമാനം ഉയര്‍ച്ചയും ഭാരത് ഡയനാമിക്‌സ് ഓഹരികള്‍ അറിയിക്കുന്നു. പ്രതിരോധ സെക്ടറിലുള്ള ഈ സ്‌റ്റോക്കില്‍ ബ്രോക്കറേജായ എസ്എംസി ഗ്ലോബല്‍ വലിയ വളര്‍ച്ചാ സാധ്യത കാണുന്നുണ്ട്.

നിലവില്‍ ഇന്ത്യന്‍ കരസേനയ്ക്കായി മിസൈലുകള്‍ നിര്‍മിക്കുന്ന ഏക ഇന്ത്യന്‍ കമ്പനിയാണ് ഭാരത് ഡയനാമിക്‌സ്. അടുത്തിടെ ഐജിഎല്‍എ-1എം മിസൈലുകളുടെ അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നതിനുള്ള കരാര്‍ കമ്പനിക്ക് കിട്ടിയിരുന്നു. 471.41 കോടി രൂപയുടേതാണ് കരാര്‍.

പിഇ അനുപാതം

അടുത്ത എട്ടു മുതല്‍ പത്തു മാസം കൊണ്ട് ഭാരത് ഡയനാമിക്‌സിന്റെ ഓഹരി വില 479 രൂപയിലേക്ക് എത്തുമെന്നാണ് ബ്രോക്കറേജിന്റെ പ്രവചനം. തിങ്കളാഴ്ച്ച 415.85 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 455 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 297.10 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 21.94. ഡിവിഡന്റ് യീല്‍ഡ് 1.79 ശതമാനം.

Also Read: 74% വരെ നേട്ടം ലഭിക്കും; ആകര്‍ഷക വിലയിലേക്കെത്തിയ 4 മിഡ്കാപ്പ് സ്റ്റോക്കുകള്‍ വാങ്ങാം

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Birlasoft, Jamna Auto And More; 5 Stocks In Which Mutual Funds Increased Stake In Last 4 Qtrs

Birlasoft, Jamna Auto And More; 5 Stocks In Which Mutual Funds Increased Stake In Last 4 Qtrs. Read in Malayalam.
Story first published: Monday, December 6, 2021, 12:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X