ക്രെഡിറ്റ് കാർഡ് ഉപയോഗം വർദ്ധിച്ചു വരുന്നു. പർച്ചേസുകൾക്കും, മറ്റു പല ആവശ്യങ്ങൾക്കുമാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ വിവിധ ബാങ്കുകളെല്ലാം ക്രെഡിറ്റ് കാർഡ് നൽകുന്നുണ്ട്. അതിലൂടെ ആകർഷകമായ ആനുകൂല്യങ്ങളും ലഭിക്കുന്നു. ഇപ്പോൾ ബാങ്ക് ഓഫ് ബറോഡ സ്ത്രീകൾക്ക് മാത്രമായി ഒരു ക്രെഡിറ്റ് കാർഡ് രൂപപ്പെടുത്തിയിരിക്കുന്നു. ബാങ്ക് ഓഫ് ബറോഡയുടെ സഹസ്ഥാപനമായ ബോബ് കാർഡാണ് സ്ത്രീകളെ ലക്ഷ്യമിട്ട് TIARA ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചത്.
റൂപേ നെറ്റ്‌വർക്കിലാണ് ഈ കാർഡ് പ്രവർത്തിക്കുന്നത്. യാത്ര, ഡൈനിംഗ്, ലൈഫ്സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ആരോഗ്യം എന്നീ മേഖലകളിൽ മികച്ച ആനുകൂല്യങ്ങളും, റിവാർഡുകളും ഈ കാർഡ് ഓഫർ ചെയ്യുന്നു. ഇത്രയും മേഖലകളിൽ ഓഫർ നൽകുന്നതിനാൽ ഈ ഒരു കാർഡ് തന്നെ ധാരാളമാണ്. ഇതിന്റെ വാർഷിക ഫീസ് 2,499 രൂപയും ജിഎസ്ടിയും വരുന്നു. സ്ത്രീകൾക്ക് മാത്രമായി തയ്യാറാക്കിയ ഈ കാർഡിന് ധാരാളം പ്രത്യേകതകളുണ്ട്.
പ്രധാന ഫീച്ചറുകൾ....
ആദ്യ 60 ദിവസങ്ങൾക്കുള്ളിൽ 25,000 രൂപ ചെലവഴിച്ച് ജോയിനിംഗ് ഫീസ് റിവേഴ്‌സ് ചെയ്യാവുന്നതാണ്. എന്നാൽ ഒരു വർഷത്തിനുള്ളിൽ തന്നെ 2,50,000 രൂപ ചെലവഴിച്ചുകൊണ്ട് വാർഷിക ഫീസ് ഒഴിവാക്കാവുന്നതാണ്.

റിവാർഡ് പോയിന്റുകൾ..
- യാത്ര, ഡൈനിംഗ്, രാജ്യത്തിനു പുറത്തുള്ള പർച്ചേസ് എന്നിവയ്‌ക്കായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 15 റിവാർഡ് പോയിൻ്റുകൾ ലഭിക്കും.
- 100 രൂപ ചിലവഴിക്കുന്ന ഓരോ മറ്റു പർച്ചേസുകൾക്കും 3 റിവാർഡ് പോയിന്റുകൾ ലഭിക്കും.
- റിവാർഡ് പോയിൻ്റുകൾക്കായി യു.പി.ഐ പേയ്‌മെൻ്റുകൾ ഒരു സൈക്കിളിന് 500 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ലൈഫ്സ്റ്റൈൽ ആനുകൂല്യങ്ങൾ....
- Nykaa, Myntra, Flipkart തുടങ്ങിയ ബ്രാൻഡുകൾക്ക് ഓരോ പാദത്തിലും 500 രൂപ ഡിസ്‌കൗണ്ട് വൗച്ചറുകളുണ്ട്.
- ലാക്മേ സലോൺ ഓരോ പാദത്തിലും 1500 വിലയുള്ള വൗച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.
എന്റർടെയ്ൻമെന്റ് ഓഫറുകൾ...
- Amazon Prime, Disney plus Hotstar, Gaana Plus എന്നിവയ്‌ക്കായുള്ള വാർഷിക അംഗത്വം നൽകുന്നു.
- ഓരോ പാദത്തിലും ഒരു തവണ ബുക്ക് മൈ ഷോ വഴി സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്താൽ 250 രൂപ കിഴിവുണ്ട്.
ഡൈനിംഗ് - ഗ്രോസറി ഓഫറുകൾ...
- പ്രതിവർഷം 3 മാസത്തേക്ക് പരിധിയില്ലാത്ത സൗജന്യ ഡെലിവറികൾക്കുള്ള Swiggy വൺ മെമ്പർഷിപ്പ് ലഭിക്കും.
- ഓരോ പാദത്തിനും 250 രൂപ വിലയുള്ള ബിഗ് ബാസ്‌ക്കറ്റ് ഡിസ്കൗണ്ട് വൗച്ചറുകൾ നൽകും.
ക്രെഡിറ്റ് കാർഡ് കാലാവധി അവസാനിച്ചാൽ കുടിശ്ശികയും അവസാനിക്കുമോ? എങ്ങനെ അറിയാം...

ഹെൽത്ത്- ഇൻഷൂറൻസ് ആനുകൂല്യങ്ങൾ...
- പാപ് സ്മിയർ, മാമോഗ്രഫി ടെസ്റ്റുകൾ ഉൾപ്പെടെയുള്ള സൗജന്യ ഹെൽത്ത് പാക്കേജ് സ്ത്രീകൾക്ക് മാത്രമായി നൽകുന്നു.
- വ്യക്തിഗത അപകടത്തിനും സ്ഥിരമായ വൈകല്യത്തിനും 10 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.
മറ്റു ആനുകൂല്യങ്ങൾ എന്തെല്ലാം?
- അൺലിമിറ്റഡ് ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്സസ്.
- അന്താരാഷ്ട്ര പർച്ചേസുകളിൽ ഫോറെക്സ് മാർക്ക്-അപ്പ് 2% കുറച്ചു.
- ഇന്ധന സർചാർജ് ഒഴിവാക്കൽ.
ഇതെല്ലാമാണ് സ്ത്രീകൾക്ക് മാത്രമായി തയ്യാറാക്കിയ TIARA ക്രെഡിറ്റ് കാർഡിന്റെ ഓഫറുകളും പ്രത്യേകതകളും. നിങ്ങൾക്കും ഈ കാർഡിന് അപേക്ഷിക്കാം. ഒരു കാർഡിൽ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications