തൊടിയിലേക്ക് നോക്കൂ, ഈ ചെടി തരും 3 ലക്ഷം രൂപ വരുമാനം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലേക്ക് ചാഞ്ഞ മരങ്ങൾ, അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ എന്നിവ വെട്ടി വില്ക്കുന്നതാണ് പതിവ്. മരത്തിന്റെ ​ഗുണം അനുസരിച്ച് ഇത് വില്പന നടത്തുമ്പോൾ ഒരു തുക കയ്യിലെത്തും. ഇതേ രീതിയിൽ ഫർണിച്ചർ ആവശ്യങ്ങൾക്കും മറ്റും ഉപയോ​ഗിക്കുന്ന മരങ്ങൾ സ്വന്തമായി നട്ടു വളർത്തിയവ ഉണ്ടെങ്കിൽ വലിയ വില ലഭിക്കുന്നവയുണ്ട്. വീട് നിർമാണ സമയത്ത് ചെലവ് ചുരുക്കാൻ പലരും ഇത്തരത്തിൽ മരങ്ങൾ ഉപയോ​ഗിക്കുന്നുണ്ട്. ഇതുപോലെ കയ്യിലേക്ക് വരുമാനം കൊണ്ടെത്തിക്കുന്ന ഒരു ചെടിയെ പറ്റിയാണ് പറയുന്നത്. ബോൺസായി ചെടിയുടെ കൃഷിയിലൂടെ 3 മുതൽ 3.5 ലക്ഷം രൂപ വരുമാനം നേടാനാകും.

 

ബോൺസായി ചെടി

ബോൺസായി ചെടി

സ്വന്തമായൊരു ബിസിനസ് ആശയമാണ് ഉദ്യേശിക്കുന്നതെങ്കില്‍ ബോന്‍സായി ചെടികളിലേക്ക് തിരിയാവുന്നതാണ്. മാര്‍ക്കറ്റില്‍ നല്ല ഡിമാന്റ് ഇത്തരം ചെടികള്‍ക്കുണ്ട്. അലങ്കാരം കൂടാതെ ജ്യോതിഷത്തിനും വാസ്തുവിദ്യയ്ക്കും ബോണ്‍സായി ചെടികള്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ബോണ്‍സായി ചെടികളുടെ കൃഷിക്ക് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായവും അനുവദിക്കുന്നുണ്ട്. തുടക്കത്തില്‍ 20,000 രൂപയ്ക്ക് ബിസിനസ് ആരംഭിക്കാം. ലാഭവും വില്പനയും കൂടുന്നതിന് അനുസരിച്ച് ബിസിനസ് ‌വ്യാപിപ്പിക്കാം. 

Also Read: കാശ് ചോരില്ല; ഇവിടെ കിട്ടും ഇളവുകൾ; ആദായ നികുതി ലാഭിക്കാൻ പുതുവഴികൾ

ബോൺസായി ചെടികളുടെ വില

ബോൺസായി ചെടികളുടെ വില

ഒരു ഭാഗ്യ ചെടിയായി ബോണ്‍സായിയെ കാണുന്നുണ്ട്. ഇതിനാല്‍ തന്നെ വീടുകളിലും ഓഫീസുകളിലും ബോണ്‍സായി ചെടികള്‍ പലരും സൂക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ ചുരുങ്ങിയ കാലയളനിനുള്ളിൽ ഒരു ചെടിക്ക് 200 രൂപ മുതല്‍ 2,500 രൂപ വരെ ലഭിക്കും. കാലപ്പഴക്കം വരുന്തോറും ബോൺസായി ചെടികൾക്ക് വില കൂടുന്നതാണ് രീതി. വൻ‌ മരങ്ങളുടെ രൂപ ഭംഗി നഷ്ട്ടപ്പെടാതെ വളർച്ച നിയന്ത്രിച്ച് ഒരു ചെടി ചട്ടിയിൽ ഒതുങ്ങുന്ന രീതിയിൽ വളർത്തുന്ന രീതിയാണ് ബോൺസായ്. നേര്‍ലംബരീതി(ചൊക്കന്‍), ചുരുളന്‍ രീതി (കിയോക്കു), ചരിഞ്ഞ രീതി (ഷാക്കന്‍), വളഞ്ഞു പിരിയന്‍ രീതി (ഹാങ്കര്‍), ചാഞ്ഞുവളരുന്ന രീതി (കെങ്കായി) എന്നിങ്ങനെയാണ് പ്രധാനമായും ബോൺസായി ചെടികൾ വളർത്തുന്നത്. വീഞ്ഞു പോലെ കാലപ്പഴക്കം ചെല്ലുന്തോറും വില ഉയരുന്നതാണ് ബോൺസായി ചെടികളുടെ പ്രത്യേകത. 

Also Read: ചെലവ് കൂടുന്നോ; അധിക വരുമാനമായി മാസം 80,000 രൂപ റെയിൽവെ തരും; ചെലവാക്കേണ്ടത് വർഷത്തിൽ 3,999 രൂപ

 ബോണ്‍സായി ബിസിനസ്

രണ്ട് തരത്തില്‍ ബോണ്‍സായി ബിസിനസ് ആരംഭിക്കാം. കുറഞ്ഞ മൂലധനത്തില്‍ വീട്ടില്‍ തന്നെ ആരംഭിച്ച് വില്പന നടത്തുന്നതാണ് ഒന്നാമത്തെ രീതി. ഇതിന് ചെടി വളര്‍ന്ന് വരാനുള്ള കാലതമാസം പ്രശ്‌നമാണ്. 2-5 വര്‍ഷം വരെ ഇത്തരത്തില്‍ ഇതിന് സമയം ആവശ്യമുണ്ട്. മറ്റൊരു രീതിയില്‍ നഴ്‌സറികളില്‍ നിന്ന് ചെടികള്‍ വാങ്ങി വില്പന നടത്താം. ചെറിയ തുകയിൽ നഴ്സറികളിൽ നിന്ന് വാങ്ങുന്നവ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് ഈ രീതി. 

Also Read: 30,000 രൂപയില്‍ തുടങ്ങി 1,225 കോടിയിലെത്തിയ ഫുഡ് ബിസിനസ്; ആരും പറഞ്ഞു പോകും 'വൗ'

നേടാം ലാഭം

നേടാം ലാഭം

ഒരു ബോൺസായി ചെടി വളര്‍ത്തിയെടുക്കാന്‍ മൂന്ന വര്‍ഷത്തേക്ക് 240 രൂപയോളം ചെലവ് വരും. ഇതില്‍ 120 രൂപ വരെ സര്‍ക്കാറുകൾ വഹിക്കുന്നുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലൊഴികെ മിക്ക ഭാ​ഗങ്ങളിലും സർക്കാറുകൾ ബോൺസായി ചെടിയുടെ കൃഷിക്കായി വരുന്ന തുകയുടെ 50 ശതമാനം വഹിക്കുന്നുണ്ട്. ഹെക്ടറില്‍ 1500-2500 വരെ ബോൺസായി ചെടികൾ നട്ട് വളര്‍ത്താന്‍സാധിക്കും. 3*2.5 മീറ്ററില്‍ ഒരു ചെടി നട്ടാല്‍ 1 ഹെക്ടറില്‍ 1500 ചെടികള്‍ നട്ട് വളര്‍ത്താനവാകും. രണ്ട് ചെടികള്‍ക്കിടയില്‍ മറ്റൊരു വിള കൂടി വളര്‍ത്താം. ഇത്തരത്തില്‍ നടത്തുന്ന ബോൺസായി ചെടികളുടെ കൃഷിയിലൂടെ നാല് വര്‍ഷത്തിന് ശേഷം വളര്‍ച്ചയെത്തിയാല്‍ ചെടികളുടെ വില്പന വഴി 3-3.5 ലക്ഷം രൂപ വരെ നേടാം. അതേസമയം ബോൺസായിയുടെ പഴക്കത്തിന് അനുസരിച്ച് കൂടുതൽ വില നേടാൻ സാധിക്കും.

Read more about: business
English summary

Bonsai plant Business; Start Business With 20,000 Rs And Get Up To 3 Lakhs By Selling Bonsai plant

Bonsai plant Business; Start Business With 20,000 Rs And Get Up To 3 Lakhs By Selling Bonsai plant
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X