ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ (CASH DIVIDEND) കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ (STOCK DIVIDEND) ആണ് സാധാരണ കമ്പനികള്‍ ലാഭവിഹിതം നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ വിതരണം ചെയ്യുന്നത് (BONUS ISSUE).
ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. അടുത്തയാഴ്ച ബോണസ് ഓഹരി നല്കുന്ന രണ്ട് കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഹാര്ഡ്വിന് ഇന്ത്യ
വാണിജ്യ, ഗാര്‍ഹിക മേഖളയിലെ ശില്പ/ രൂപകല്പനയ്ക്കും ഉപയോഗിക്കുന്ന വിവിധതരം ലോഹസാമാനങ്ങള്, ഗ്ലാസ് ഫിറ്റിങ്സ് എന്നിവ നിര്‍മിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് ഹാര്ഡ്വിന് ഇന്ത്യ ലിമിറ്റഡ്. ബോണസ് ഓഹരി 1:2 അനുപാതത്തില്‍ വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. അതായത് കൈവശമുള്ള രണ്ട് ഓഹരിക്ക് വീതം ഒരു ഓഹരി അധികമായി നല്‍കും.
ഇതിനുള്ള എക്സ് ബോണസ് തീയതി ജൂലൈ 25-നും റെക്കോഡ് തീയതി 26-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. അതേസമയം ഹാര്ഡ്വിന് ഇന്ത്യയുടെ (BSE: 541276, NSE : HARDWYN) ഓഹരി 260 രൂപ നിലവാരത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്.
എസ്കോര്പ് എഎംസി
നിക്ഷേപകര്‍ക്ക് വേണ്ട പോര്‍ട്ട്ഫോളിയോ സംബന്ധമായ മാര്‍ഗോപദേശങ്ങള്‍ നല്കുന്ന നാനോ കാപ് കമ്പനിയാണ് എസ്കോര്പ് അസറ്റ് മാനേജ്മെന്റ്. ബോണസ് ഓഹരി 3:2 അനുപാതത്തില്‍ നല്‍കുമെന്നാണ് അറിയിപ്പ്. അതായത് കൈവശമുള്ള രണ്ട് ഓഹരിക്ക് വീതം അധികമായി മൂന്ന് ഓഹരികള്‍ കൂടി ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി ജൂലൈ 25-നും റെക്കോഡ് തീയതി 26-നുമായാണ് തീരുമാനിച്ചിട്ടുള്ളത്. അതേസമയം 20.50 രൂപയിലാണ് കഴിഞ്ഞ ദിവസം എസ്കോര്പ് എഎംസി (BSE: 540455) ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം ആനുപാതികമായി വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ വഴി ലഭിക്കുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
