ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ (Cash Dividend) കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ (Stock Dividend) ആണ് സാധാരണ കമ്പനികള്‍ ലാഭവിഹിതം നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (Bonus Issue).
ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും.
അതേസമയം അടുത്തിടെയായി കോര്‍പറേറ്റ് കമ്പനികള്‍ നിക്ഷേപകര്‍ക്കായി ബോണസ് ഓഹരി പ്രഖ്യാപിക്കുന്നതില്‍ വര്‍ധന കാണിക്കുന്നു. ഈ വര്‍ഷം ഇതുവരെ 73 കമ്പനികളാണ് ബോണസ് ഇഷ്യൂ പ്രഖ്യാപിച്ചത്. 2010 വര്‍ഷത്തിനു ശേഷം (90 കമ്പനികള്‍) രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഉയര്‍ന്ന കണക്കാണിത്. നിലവിലെ പ്രവണതയനുസരിച്ച് 2018-ല്‍ പ്രഖ്യാപിച്ച 78 കമ്പനികളുടെ റെക്കോഡും 2022 മറികടന്നേക്കും. പ്രധാനമായും രണ്ട് കാരണങ്ങളാണ് ബോണസ് ഓഹരി നല്കുന്ന വര്‍ധനയില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രധാന കാരണങ്ങള്‍
1) നിയമത്തിലെ മാറ്റം
ഇക്കഴിഞ്ഞ പൊതുബജറ്റില്‍ 'ബോണസ് സ്ട്രിപ്പിങ്' പ്രവണത തടയുന്നതിനായി ആദായ നികുതിയിലെ ചട്ടം 94 (8) ഭേദഗതി ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ നിയമം 2023 ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാകുമെന്നും വ്യക്തമാക്കിയിരുന്നു. പുതിയ നിയമ ഭേദഗതി പ്രകാരം, കൈവശം വെച്ചിരിക്കുന്ന യഥാര്‍ത്ഥ ഓഹരികള്‍ ബോണസ് ഓഹരി ലഭിച്ചതിനു ശേഷവും നിശ്ചിത കാലാവധിയില്‍ കൂടി നിലനിര്‍ത്തിയാല്‍ മാത്രമേ നികുതി കിഴിവിനായി അപേക്ഷിക്കാനാകൂ. ഇതും ബോണസ് ഓഹരി പ്രഖ്യാപനം കൂടിയതിന് കാരണങ്ങളിലൊന്നായി വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
2) ലാഭത്തില്‍ വര്‍ധന
2021-22 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പറേറ്റ് കമ്പനികളുടെ ലാഭത്തില്‍ 48 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ കോര്‍പറേറ്റ് ലാഭവും ജിഡിപിയും തമ്മിലുള്ള അനുപാതം 4.3 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഈ അനുപാതം 2.2 ശതമാനത്തിലായിരുന്നു. കോവിഡിന് ശേഷം ഉരുത്തിരിഞ്ഞ പ്രത്യേക സാഹചര്യം കാരണം കമ്പനികളുടെ ലാഭം ഉയര്‍ന്നിരുന്നു. ഇതോടെ നിക്ഷേപകര്‍ക്കുള്ള പ്രതിഫലമായും വിശ്വാസമുയര്‍ത്താനും വേണ്ടി ഷെയര്‍ ബൈബാക്കുകളും ബോണസ് ഓഹരികളും സ്പെഷ്യല്‍ ഡിവിഡന്റുമൊക്കെ കമ്പനികള്‍ പ്രഖ്യാപിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
ബോണസ് സ്ട്രിപ്പിങ്
ബോണസ് ഓഹരി വിതരണം ചെയ്യുമ്പോള്‍ ആനുപാതികമായി ഓഹരിയുടെ വിപണി വിലയിലും ആദ്യം കുറവുണ്ടാകും. ഇത് നികുതി ലാഭിക്കുന്നതിനായി പ്രയോജനപ്പെടുത്തുന്നതിനെയാണ് 'ബോണസ് സ്ട്രിപ്പിങ്' എന്നു വിശേഷിപ്പിക്കുന്നത്. അതായത് കൈവശമിരുന്ന ഓഹരി വില്‍ക്കുകയും ബോണസ് ഇനത്തില്‍ ലഭിച്ച ഓഹരി നിലനിര്‍ത്തുകയും ചെയ്യും. ഇതിലൂടെ ഓഹരി വിലയിലുണ്ടാകുന്ന മാറ്റം മൂലധന നഷ്ടമായി (CAPITAL LOSS) ആയി കാണിച്ച് മറ്റ് ലാഭത്തിനുള്ള നികുതി തട്ടിക്കിഴിക്കും (SET OFF). ഇതിലൂടെ നികുതി ലാഭത്തിനാണ് നിക്ഷേപകര്‍ ശ്രമിക്കുന്നത്.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതുകൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
