റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജൂൺ മാസത്തിലെ പണനയ അവലോകന യോഗത്തിലും റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. തുടർച്ചയായ രണ്ടാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്. സ്ഥിര നിക്ഷേപ പലിശ നിരക്കിനെ സ്വാധീനിക്കുന്നൊരു ഘടകമായതിനാൽ റിപ്പോ നിരക്കിലെ മാറ്റങ്ങൾ നിക്ഷേപകനെ ബാധിക്കും. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാൽ പലിശ നിരക്കിൽ ഇനിയൊരു വർധനവ് പ്രതീക്ഷിക്കാൻ സാധിക്കില്ല.
അതേസമയം, വരുന്ന പണനയ അവലോകന യോഗങ്ങളിൽ റിപ്പോ നിരക്ക് കുറയാനുള്ള സാധ്യതയുള്ളതിനാൽ സ്ഥിര നിക്ഷേപ പലിശ നിരക്കും കുറയും. 2000 രൂപ നോട്ട് പിൻവലിച്ചതോടെ വലിയതോതിൽ പണം ബാങ്കുകളിൽ നിക്ഷേപമായെത്തുന്നതിനാൽ ബാങ്കിന് പണലഭ്യതയുള്ളതിനാൽ പലിശ നിരക്കുയർത്തി നിക്ഷേപം സ്വീകരിക്കേണ്ട ആവശ്യവുമില്ല. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്, സമീപ കാലത്ത് തന്നെ പലിശ നിരക്ക് കുറയാനുള്ള സാധ്യതകളാണ്.
സ്ഥിര നിക്ഷേപിടാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ നിലവിലെ ഉയർന്ന നിരക്ക് തന്നെ മുതലാക്കുകയാണ് ചെയ്യേണ്ടത്. പൊതുമേഖലാ ബാങ്കുകൾ 7-8 ശതമാനം വരെയും സ്വകാര്യ ബാങ്കുകൾ 7.50-8.50 ശതമാനം വരെയും സ്മോൾ ഫിനാൻസ് ബാങ്കുകൾ 9.50 ശതമാനം വരെയും പലിശ നൽകുന്നു. ഈ സാഹചര്യത്തിൽ എങ്ങനെ മികച്ച പലിശ നേടിയെടുക്കാം എന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്.

സ്ഥിര നിക്ഷേപമിടേണ്ടത് എങ്ങനെ
ഇരട്ട പലിശ നേടാൻ സ്ഥിര നിക്ഷേപമിടേണ്ടത് എങ്ങനെയെന്ന് നോക്കാം. പലിശ റീഇൻവെസ്റ്റ് ചെയ്യുന്ന കോമ്പൗണ്ടിംഗ് രീതിയും മാസത്തിലോ ത്രൈമാസത്തിലെ പലിശ ലഭിക്കുന്ന രീതിയിലോ സ്ഥിര നിക്ഷേപമിടാൻ സാധിക്കും. ഇവിടെ പണം മാസ പേഔട്ട് രീതിയിലാണ് സ്ഥിര നിക്ഷേപമിടേണ്ടത്. ശേഷം മാസത്തില്‍ ലഭിക്കുന്ന പലിശ നിരക്ക് ഉപയോഗിച്ച് സ്ഥിര നിക്ഷേപത്തിന് സമാനമായ കാലാവധിയില്‍ ആവര്‍ത്തന നിക്ഷേപം ആരംഭിക്കണം.
സ്ഥിര നിക്ഷേപവും ആവര്‍ത്തന നിക്ഷേപവും കാലാവധിയെത്തുമ്പോള്‍ കോമ്പൗണ്ടിംഗിനേക്കാള് മികച്ച പലിശ ഇതിലൂടെ നേടാന്‍ സാധിക്കും. ബാങ്കുകളെല്ലാം സ്ഥിര നിക്ഷേപത്തിനും ആവര്‍ത്തന നിക്ഷേപത്തിനും ഒരേ കാലാവധിയില്‍ തുല്യമായ പലിശയാണ് നല്‍കുന്നത്.
കാല്‍ക്കുലേറ്റര്‍
20 ലക്ഷം രൂപ 3 വര്‍ഷത്തേക്ക് 8 ശതമാനം പലിശ നിരക്കില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുന്ന ആകെ പലിശ 4.80 ലക്ഷം രൂപയാണ്. ഈ പലിശ മാസത്തില്‍ വാങ്ങിയാല്‍ പ്രതിമാസം 13,333 രൂപ ലഭിക്കും. ഈ തുക പിന്‍വലിക്കുന്നതിന് പകരം ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റാം. സ്ഥിര നിക്ഷേപത്തിന് നല്കുന്ന പലിശ തന്നെ ബാങ്കുകള്‍ ആവര്‍ത്തന നിക്ഷേപത്തിനും നല്‍കും.
3 വര്‍ഷത്തേക്ക് 8 ശതമാനം തന്നെ പലിശ ലഭിച്ചാല്‍ ആവര്‍ത്തന നിക്ഷേപത്തില്‍ നിന്ന് 5,43,608 രൂപ സ്വ ന്തമാക്കാം. പലിശയായ 63,620 രൂപ ലഭിക്കും. കാലാവധിയെത്തുമ്പോള്‍ സ്ഥിര നിക്ഷേപമായി 20 ലക്ഷവും ആവര്‍ത്തന നിക്ഷേപത്തില്‍ നിന്ന് 5,43,608 രൂപയും പിന്‍വലിക്കാം. സ്ഥിര നിക്ഷേപ പലിശ കോമ്പൗണ്ടിംഗിന് വിധേയമാക്കിയാലും മൂന്ന് വര്‍ഷത്തിന് ശേഷം ത്രൈമാസ കോമ്പൗണ്ടിംഗ് പ്രകാരം 5,36,484 രൂപയാണ് പലിശയായി ലഭിക്കുന്നത്.
8% പലിശ ലഭിക്കുന്ന നിക്ഷേപങ്ങള്‍
ആര്‍ബിഎല്‍ ബാങ്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് 3.50 ശതമാനം മുതല്‍ 7.80 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 4 ശതമാനം മുതല്‍ 8.30 ശതമാനം പലിശ ലഭിക്കും. ഐഡിഎഫ്സി ബാങ്കില്‍ 3.50 ശതമാനം മുതല്‍ 7.75 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 4 ശതമാനം മുതല്‍ 8.25 ശതമാനം പലിശ ലഭിക്കും.
കരൂര്‍ വൈശ്യ ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 5.90 ശതമാനം മുതല്‍ 8 ശതമാനം വരെ പലിശ നൽകുന്നു. യെസ് ബാങ്കില്‍ 3.75 ശതമാനം മുതല്‍ 8.25 ശതമാനം വരെ പലിശ ലഭിക്കും. ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ 6.25 ശതമാനം മുതല്‍ 7.75 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 6.75 ശതമാനം മുതല്‍ 8.25 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
