റെയില്‍വെയുടെ 10 ലക്ഷത്തിന്റെ ആനുകൂല്യം വേണോ? ടിക്കറ്റെടുക്കുമ്പോള്‍ ഇക്കാര്യം ഓര്‍ത്താല്‍ മതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തീവണ്ടിയിൽ യാത്ര ചെയ്യാൻ സ്റ്റേഷനിൽ വരി നിന്ന് ടിക്കറ്റെടുക്കുന്നത് കുറഞ്ഞിരിക്കുകയാണ്. കോവിഡ് കാലത്ത് എല്ലാ ടിക്കറ്റുകളും റിസർവ്ഡ് ആയതോടെ യാത്രക്കാരിൽ കൂടുതൽ പേരും ഐആർസിടിസി വഴി ഓൺലെെനായി ടിക്കറ്റെടുക്കാൻ തുടങ്ങി. ഐആർസിടിസിയുടെ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ഇത്തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഐആർസിടിസിയിൽ അക്കൗണ്ട് എടുക്കേണ്ടതുണ്ട്. ഓൺലൈനായി എടുക്കുന്ന ടിക്കറ്റിന് ചാർജും ഐആർസിടിസി ഈടാക്കുന്നുണ്ട്. എന്നാൽ ഇതിനുമപ്പറം യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം ഇൻഷൂറൻസ് സൗകര്യം ഐആർസിടിസി ഒരുക്കുന്നുണ്ട്. ചുരുങ്ങിയ പൈസയിൽ 10 ലക്ഷം വരെയുള്ള ഇൻഷൂറൻസ് സ്വന്തമാക്കാം. 

എന്താണ് ഐആർസിടിസി ഇൻഷൂറൻസ്

എന്താണ് ഐആർസിടിസി ഇൻഷൂറൻസ്

50 പൈസയ്ക്ക് എന്ത് കിട്ടുമെന്നല്ലേ ചോദ്യം. 10 ലക്ഷം രൂപയുടെ ആനുകൂല്യം തരുമെന്നാണ് റെയിൽവെയുടെ മറുപടി. ഐആർസിടിസി ആപ്പ്/ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് പോളിസിയെ പറ്റി ചോദിക്കുന്നുണ്ട്. 49 പൈസയ്ക്ക് പോളിസി വാങ്ങാന്‍ സാധിക്കും. ഒരു പാസഞ്ചര്‍ നെയിം ബോര്‍ഡ് നമ്പറിന് (പിഎന്‍ആര്‍) കീഴില്‍ വരുന്ന യാത്രക്കാര്‍ക്ക് മുഴുവന്‍ ഈ ആനുകൂല്യം ലഭിക്കും. ഇതുവഴി മരണ, അപകട ഇൻഷൂറൻസാണ് യാത്രക്കാർക്ക് ലഭിക്കുക. 

Also Read: ചെലവ് കൂടുന്നോ; അധിക വരുമാനമായി മാസം 80,000 രൂപ റെയിൽവെ തരും; ചെലവാക്കേണ്ടത് വർഷത്തിൽ 3,999 രൂപAlso Read: ചെലവ് കൂടുന്നോ; അധിക വരുമാനമായി മാസം 80,000 രൂപ റെയിൽവെ തരും; ചെലവാക്കേണ്ടത് വർഷത്തിൽ 3,999 രൂപ

ആർക്കൊക്കെ ലഭിക്കും

ആർക്കൊക്കെ ലഭിക്കും

ഐആര്‍സിടിസി മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇന്ത്യക്കാരായ യാത്രക്കാര്‍ക്കാണ് ഇൻഷൂറൻസ് ലഭിക്കുക. ട്രെയിന്‍ അപകടം വഴിയുണ്ടാകുന്ന മരണം, പൂര്‍ണമായ അംഗവൈകല്യം, ഭാഗികമായ അംഗവൈകല്യം, ആശുപത്രി ചെലവ് തുടങ്ങിയവയ്ക്ക് ഇന്‍ഷൂറന്‍സ് വഴി തുക ലഭിക്കും. പരമാവധി തുക 10 ലക്ഷമാണ്. ട്രെയിന്‍ അപകടത്തിലോ മറ്റ് അനിഷ്ട സംഭവങ്ങളിലോ മരണമോ പൂര്‍ണമായ അംഗവൈകല്യമോ സംഭവിച്ചാല്‍ 10 ലക്ഷം രൂപ ലഭിക്കും. ഭാഗികമായ അംഗവൈകല്യം സംഭവിച്ചാൽ 7.5 ലക്ഷം വരെയും ആശുപത്രി ചെലവുകള്‍ക്കായി 2 ലക്ഷം രൂപയും ലഭിക്കും, മൃതദേഹം കൊണ്ടു പോകുന്നതിനായി 10,000 രൂപയും ലഭിക്കും. 

Also Read: സ്വര്‍ണം വാങ്ങാം; ഗ്രാമിന് 50 രൂപ കിഴിവ്; പണികൂലിയും ജിഎസ്ടിയുമില്ല; നാളെ വരെ അവസരംAlso Read: സ്വര്‍ണം വാങ്ങാം; ഗ്രാമിന് 50 രൂപ കിഴിവ്; പണികൂലിയും ജിഎസ്ടിയുമില്ല; നാളെ വരെ അവസരം

എങ്ങനെ നേടാം

എങ്ങനെ നേടാം

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ട്രാവല്‍ ഇന്‍ഷൂറന്‍സ് സെക്ഷനില്‍ ഒരു ക്ലിക്കാണ് ഇതിന് ആവശ്യം. ട്രാവല്‍ ഇന്‍ഷൂറന്‍സ് സെക്ഷനില്‍ 'യെസ്' എന്ന് ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. ഇതിന് ശേഷം യാത്രക്കാരന് എസ്എംഎസ്, ഇ-മെയില്‍ വഴി പോളിസി വിവരങ്ങള്‍ പോളിസി കമ്പനി അറിയിക്കും. ഇതില്‍ ലഭിക്കുന്ന ലിങ്ക് വഴി നോമിനേഷന്‍ വിവരങ്ങള്‍ നല്‍കണം. ലിബര്‍ട്ടി ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി, എസ്ബിഐ ജനറല്‍ ഇന്‍ഷൂറൻസ് കമ്പനി എന്നിവയാണ് പ്രധാനമായും ഐആര്‍സിടിസി ഇന്‍ഷൂറന്‍സ് നല്‍കി വരുന്നത്. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ ഇന്‍ഷൂറന്‍സ് പരിധിയിൽ വരില്ല. 

Also Read: വരുമാനം 10 ലക്ഷമാണെങ്കിലും ചില്ലികാശ് നികുതി അടയ്‌ക്കേണ്ട; ഈ വഴി നോക്കൂAlso Read: വരുമാനം 10 ലക്ഷമാണെങ്കിലും ചില്ലികാശ് നികുതി അടയ്‌ക്കേണ്ട; ഈ വഴി നോക്കൂ

ട്രാവൽ ഇൻഷൂറൻസ്

ഐആർസിടിസി ട്രാവൽ ഇൻഷൂറൻസ് യാത്രക്കാരന് ആവശ്യമുണ്ടെങ്കിൽ മാത്രം ഉപയോ​ഗിക്കാവുന്ന ഒരു ഓപ്ഷനാണ്. പ്രീമിയം അടച്ച ശേഷം ഇന്‍ഷൂറന്‍സ് ഒഴിവാക്കാന്‍ സാധിക്കില്ല. ഐആർസിടിസി ആപ്പ്/ വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റില്‍ ആണെങ്കിലും പ്രീമിയം ഒഴിവാക്കാൻ സാധിക്കില്ല. നോമിനേഷന്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അപകടങ്ങൾ ഉണ്ടാ ശേഷം ലഭിക്കുന്ന തുക യാത്രക്കാരന്റെ നിയമപരമായ അവകാശികള്‍ക്കാണ് ലഭിക്കുക. തുക ലഭിക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികളുമായാണ് യാത്രക്കാർ ഇടപെടൽ നടത്തേണ്ടത്.

ഇൻഷൂറൻസ്

യാത്രയ്ക്കിടെ ട്രെയിന്‍ പാതിയില്‍ റദ്ദാക്കിയാല്‍ റെയില്‍വെ ഒരുക്കുന്ന ബദല്‍ യാത്ര സൗകര്യങ്ങള്‍ക്കും ഈ ഇന്‍ഷൂറന്‍സ് ലഭിക്കും. തീവണ്ടി പാളം തെറ്റലിനൊപ്പം, കാലപം, മറ്റു യാത്രക്കാരുടെ ആക്രമണം തുടങ്ങിയ സംഭവങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങൾ ഇൻഷൂറൻസ് നികത്തും. എന്നാൽ അപകടകരമാവിധം യാത്ര ചെയ്താല്‍ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കില്ല. ഇൻഷൂറൻസ് കമ്പനിക്ക് രേഖകള്‍ ലഭിച്ച് 15 ദിവസത്തിനകം തുക അനുവദിക്കും.

Read more about: irctc insurance
English summary

Book Train Ticket Through Irctc Get Insurance Up To 10 Lakhs; Details Here

Book Train Ticket Through Irctc Get Insurance Up To 10 Lakhs; Details Here
Story first published: Friday, June 24, 2022, 9:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X