വായ്പ എടുക്കാൻ ഏറ്റവും സുപ്രധാന ഘടകമാണ് ക്രെഡിറ്റ് സ്കോർ. ഉയർന്ന ക്രെഡിറ്റ് സ്കോറും കുറഞ്ഞ ക്രെഡിറ്റ് സ്കോറും വ്യത്യസ്ത വായ്പാ അനുഭവങ്ങൾ സമ്മാനിക്കുന്നു. കുറഞ്ഞ പലിശ നിരക്കിൽ ആകർഷകമായ ഓഫറുകളോടെ വായ്പ ലഭിക്കണമെങ്കിൽ എപ്പോൾ ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കണം. എന്നാൽ കുറഞ്ഞ ക്രെഡിറ്റ് സ്കോറുകൾ ഇതിന് വിപരീതമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
കുറഞ്ഞ ക്രെഡിറ്റ് സ്കോറുണ്ടാവുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതായത് ഇ.എം.ഐ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ അടക്കാതിരിക്കുന്നത്, വായ്പകളിൽ വീഴ്ച വരുത്തുന്നത്, ഉയർന്ന ക്രെഡിറ്റ് ഉപയോഗ അനുപാതം, ഒന്നിലധികം വായ്പാ അപേക്ഷകൾ എന്നിവയായിരിക്കാം. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വായ്പാ അപേക്ഷകൾ നിരസിക്കപ്പെട്ടേക്കാം. അതിനാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പതിവായി പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.
കാര്യമായി പരിശ്രമിച്ചാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഒരു വർഷം കൊണ്ട് തന്നെ ഉയർത്താൻ സാധിക്കും. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ 900 വരെ സ്കോർ ഉറപ്പാക്കാം....
1) ആദ്യ മാസം മുതൽ 2ാം മാസം വരെ: വിശദമായ റിപ്പോർട്ട്
- ആദ്യം വിശദമായ ക്രെഡിറ്റ് റിപ്പോർട്ട് ഉറപ്പാക്കുക, ശേഷം അത് വിശകലനം ചെയ്യുക.
- ഇതിൽ തെറ്റായ വിവരങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക.
- എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ ക്രെഡിറ്റ് ബ്യൂറോയിൽ നിങ്ങൾക്ക് ഫയൽ ചെയ്യാം...
2) 3ാമത്തെ മാസം മുതൽ 4ാമത്തം മാസം വരെ: കുടിശ്ശിക തീർക്കുക
- പഴയ കുടിശ്ശിക തീർക്കാൻ നിങ്ങൾ ബാങ്കുകളുമായും/വായ്പ നൽകുന്നവരുമായും ചർച്ച നടത്തേണ്ടതുണ്ട്.
- പുതിയ വായ്പ എടുക്കാൻ പ്ലാനുണ്ടെങ്കിൽ എല്ലാ ഇ.എം.ഐകൾക്കും ക്രെഡിറ്റ് കാർഡ് ബില്ലുകൾക്കും ഓട്ടോ-പേ സജ്ജീകരിക്കാം.
- സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് ഉയർന്ന പലിശയുള്ള വായ്പക്ക് മുൻഗണന നൽകുക.

3) 5ാം മാസവും 6ാം മാസവും : വായ്പാ വിനിയോഗം കുറയ്ക്കൽ
- നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗം 30 ശതമാനത്തിൽ താഴെയായി നിലനിർത്തേണ്ടതുണ്ട്.
- ചെലവുകൾ കൃത്യമായി നടപ്പിലാക്കാൻ നിങ്ങൾക്ക് ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ബുദ്ധിപൂർവ്വം ഉപയോഗിക്കാം.
- അനാവശ്യമായി പുതിയ വായ്പകൾ എടുക്കുന്നത് ഒഴിവാക്കുക.
4) 7 മുതൽ 9 വരെയുള്ള മാസം: പോസിറ്റീവ് ക്രെഡിറ്റ് ഹിസ്റ്ററി
- മികച്ച ക്രെഡിറ്റ് ഹിസ്റ്ററിക്കായി നിങ്ങൾക്ക് ഒരു സുരക്ഷിത ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം.
- നിങ്ങൾക്ക് ഒരു ചെറിയ വ്യക്തിഗത വായ്പ എടുത്ത് അത് കൃത്യസമയത്ത് തിരിച്ചടയ്ക്കാം.
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എത്രയാണ്? ഉയർന്ന സ്കോർ പലിശ കുറക്കുക മാത്രമല്ല, വേറെയും നേട്ടങ്ങളുണ്ട്...
5) 10 മുതൽ 12 വരെയുള്ള മാസം: നിങ്ങളുടെ സ്റ്റാറ്റസ് നിരീക്ഷിച്ച് കൂടുതൽ വിശകലനം ചെയ്യാം
- നിങ്ങളുടെ മാറ്റങ്ങൾ അറിയുന്നതിനായി പതിവായി ക്രെഡിറ്റ് സ്കോർ പരിശോധിക്കുക
- അനാവശ്യമായ ക്രെഡിറ്റ് അപേക്ഷകൾ ഒഴിവാക്കാം.
- ഒരു സാമ്പത്തിക ദിനചര്യയുണ്ടെങ്കിൽ നിങ്ങൾക്ക് കൃത്യസമയത്ത് വായ്പകളുടെ തിരിച്ചടവ് നടത്താൻ സാധിക്കും.
ഇപ്പോൾ വായ്പ ആവശ്യമില്ലെങ്കിൽ പോലും, ക്രെഡിറ്റ് ഹെൽത്തിനെ ഒരിക്കലും അവഗണിക്കരുത്. ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ക്രെഡിറ്റഅ സ്കോർ കുറയുന്നത് നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിനെ സാരമായി ബാധിക്കും. തെറ്റായ രീതിയിൽ വായ്പ എടുക്കുന്നതും, ശരിയായ ആസൂത്രണം ഇല്ലാത്തതും ക്രെഡിറ്റ് പ്രതിസന്ധികൾ സൃഷ്ടിക്കുന്നു.
750ന് മുകളിൽ ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ അത് ഉയർന്ന സ്കോറാണെന്ന് മനസിലാക്കാം. എന്നാൽ 500ൽ താഴെ വരുമ്പോൾ ക്രെഡിറ്റ് സ്കോർ കുറവായിരിക്കും. ആരോഗ്യകരമായ ക്രെഡിറ്റ് സ്കോർ ആകർഷകങ്ങളായ വായ്പാ ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications