ഇന്ത്യയിൽ ക്രെഡിറ്റ് കാർഡുകളുടെ ഉപഭോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ക്രെഡിറ്റ് കാർഡുകളിലൂടെ വ്യക്തിഗത വായ്പകൾ എടുക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ഒരുപാട് വായ്പകൾ എടുക്കുമ്പോൾ നിങ്ങളുടെ തിരിച്ചടവ് ശേഷിയെ കുറിവ് ബോധവാന്മാരാവുക. മിക്ക ഡിജിറ്റൽ വായ്പാ പ്ലാറ്റ്‌ഫോമുകളും ക്രെഡിറ്റ് സ്കോർ, കടം വാങ്ങുന്നയാളുടെ വരുമാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് വായ്പ അംഗീകരിക്കുന്നത്.
കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാൻ നിങ്ങൾക്ക് നല്ല ക്രെഡിറ്റ് സ്കോർ ആവശ്യമുണ്ട്. അതിനാൽ തന്നെ വായ്പ എടുക്കുന്നവർ ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തേണ്ടത് പ്രധാനമാണ്.
ക്രെഡിറ്റ് സ്കോർ എന്താണ്?
ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത വ്യക്തമാക്കുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. ഇത് ഒരു വ്യക്തിയുടെ വായ്പാ തിരിച്ചടവ് ശേഷിയെ തിരിച്ചറിയാൻ സഹായിക്കുന്നു. 300 മുതൽ 900 വരെയാണ് ക്രെഡിറ്റ് സ്കോറിന്റെ കണക്കുകൾ. ഉയർന്ന ക്രെഡിറ്റ് സ്കോർ മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയെ സൂചിപ്പിക്കുന്നു, ഇത് നിങ്ങളുടെ വായ്പകളും ക്രെഡിറ്റ് കാർഡുകളും ലഭിക്കുന്നത് എളുപ്പമാക്കുന്നു.
ഓരോ ക്രെഡിറ്റ് സ്കോറുകൾ ഇങ്ങനെ
- മോശം സ്കോർ (300-579)
- ഫെയർ സ്കോർ (580-669)
- നല്ലത് (670-739)
- വളരെ നല്ലത് (740-799)
- മികച്ചത് (800-850)
എന്നിരുന്നാലും കടം നൽകുന്നവർക്ക് 700 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ക്രെഡിറ്റ് സ്കോറാണ് എപ്പോഴും ഇഷ്ടം.
നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ
പേയ്‌മെന്റ് ഹിസ്റ്ററി: വായ്പകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും സമയബന്ധിതമായ തിരിച്ചടവുകൾ സ്കോർ വർദ്ധിപ്പിക്കുന്നു.
ക്രെഡിറ്റ് ഉപയോഗം : നിങ്ങളുടെ ലഭ്യമായ ക്രെഡിറ്റിന്റെ കൂടുതൽ ഭാഗം ഒറ്റയടിക്ക് ഉപയോഗിക്കുന്നത് നിങ്ങളുടെ സ്കോർ കുറയ്ക്കും.
ക്രെഡിറ്റ് ഹിസ്റ്ററിയുടെ ദൈർഘ്യം: ദീർഘകാലത്തെ ക്രെഡിറ്റ് ഹിസ്റ്ററി മികച്ച സ്കോർ സൃഷ്ടിക്കാൻ സഹായിക്കുന്നു.
ക്രെഡിറ്റ് തരങ്ങൾ: ക്രെഡിറ്റ് കാർഡുകൾ, ലോണുകൾ എന്നിവ ഉണ്ടായിരിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിന് ഗുണം ചെയ്യും.
ക്രെഡിറ്റ് റിപ്പോർട്ടിലെ പിഴവുകൾ: നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിലെ പിഴവുകളും പൊരുത്തക്കേടുകളും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം. ഈ പിഴവുകൾ തിരുത്തേണ്ടതാണ്.

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?
- ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുക: ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്.
- ക്രെഡിറ്റ് കാർഡ് കടം കൃത്യമായി അടക്കുക: നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബാലൻസുകൾ കുറവായിരുന്നാലും നിലവിലുള്ള കടം വീട്ടുകയും ലഭ്യമായ ക്രെഡിറ്റിന്റെ 30 ശതമാനത്തിൽ താഴെ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഇത് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തും.
- നിങ്ങളുടെ ഏറ്റവും പഴയ ക്രെഡിറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുക: ദൈർഘ്യമേറിയ ക്രെഡിറ്റ് ഹിസ്റ്ററി മികച്ച ക്രെഡിറ്റ് സ്കോർ ഉറപ്പാക്കുന്നു. ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമേ ഇത്തരത്തിൽ പഴയ അക്കൗണ്ട് ഉപയോഗിക്കാനാവൂ.
- ക്രെഡിറ്റ് മിക്സ്: ക്രെഡിറ്റ് കാർഡുകൾ, ലോണുകൾ എന്നിങ്ങനെ വ്യത്യസ്ത ക്രെഡിറ്റുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിക്കും. എന്നാൽ അനാവശ്യ കടം ഏറ്റെടുക്കരുത്.
- പുതിയ ക്രെഡിറ്റ് അപേക്ഷകൾ പരിമിതപ്പെടുത്തുക: ഒരേ സമയം ഒന്നിലധികം വായ്പകൾ എടുക്കാതിരിക്കുക. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാവും.
'ക്രെഡിറ്റ് സ്കോർ മാത്രമല്ല ലോൺ കിട്ടാതിരിക്കാൻ ഫിക്കോ സ്കോറും കാരണമാണ്', അതെന്താ പുതിയ സാധനം?
ക്രെഡിറ്റ് സ്കോറും വ്യക്തിഗത വായ്പകളും
ഒരു വ്യക്തിഗത വായ്പയുടെ അംഗീകാരത്തിന് നിർണായക പങ്ക് വഹിക്കുന്ന ഘടകമാണ് ക്രെഡിറ്റ് സ്കോർ. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വ്യക്തിഗത വായ്പാ യോഗ്യതയെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കാം:
ലോൺ അപ്രൂവൽ: നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 700 ന് മുകളിലാണെങ്കിൽ, നിങ്ങൾക്ക് ഒരു വ്യക്തിഗത വായ്പയ്ക്ക് വേഗത്തിൽ ലഭിക്കും. മാത്രമല്ല നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മറുവശത്ത്, നിങ്ങളുടെ സ്കോർ 650 അല്ലെങ്കിൽ അതിൽ താഴെയാണെങ്കിലും നിങ്ങൾക്ക് വായ്പ ലഭിക്കും, പക്ഷേ പലിശ നിരക്കുകൾ ഉയർന്നേക്കാം.
പലിശ നിരക്കുകൾ: നല്ല ക്രെഡിറ്റ് സ്കോറുള്ള വായ്പക്കാർക്ക് കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള വായ്പക്കാർക്ക് കുറഞ്ഞ അപകടസാധ്യതയാണെന്ന് കടം കൊടുക്കുന്നവർ കണക്കാക്കുന്നു. അതായത് അവർ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്താനുള്ള സാധ്യത കുറവാണ് എന്നർത്ഥം.
ലോൺ തുകയും നിബന്ധനകളും: ഉയർന്ന ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ നിങ്ങൾക്ക് വലിയ തുക വായ്പയായി ലഭിച്ചേക്കാം, ഒപ്പം കൂടുതൽ അനുകൂലമായ തിരിച്ചടവ് നിബന്ധനകളും ലഭിക്കാൻ സാധ്യതയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
