2022 മേയ് മുതൽ 2023 ഫെബ്രുവരി 10 മാസത്തിനിടെ 2.50 ശതമാനമാണ് റിപ്പോ നിരക്കിൽ വർധനവ് വന്നത്. ഇതിന് അനുസരിച്ച് നിക്ഷേപ പലിശ നിരക്കും ബാങ്കുകൾ പുതുക്കിയിട്ടുണ്ട്. 2022 ഏപ്രിലിൽ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കിനേക്കാൾ 1.60 ശതമാനത്തിന്റെ വർധനവ് ഉയർന്ന പലിശ നിരക്കിൽ വന്നിട്ടുണ്ടെന്നാണ് റിസർവ് ബാങ്ക് കണക്ക്.
അതായത് റിപ്പോ നിരക്കിന് മുൻപ് സ്ഥിര നിക്ഷേപം ആരംഭിച്ചവർക്ക് കുറഞ്ഞ നിരക്കാണ് ലഭിക്കുന്നതെന്ന് സാരം. പുതിയ നിരക്ക് പ്രകാരം വിവിധ ബാങ്കുകൾ 8 ശതമാനത്തിന് മുകളിൽ പലിശ നിരക്ക് നൽകുമ്പോൾ പഴയ എഫ്ഡിയിൽ തൂങ്ങിപ്പിടിച്ചിരിക്കേണ്ടതുണ്ടോ? പഴയ സ്ഥിര നിക്ഷേപം പിൻവലിച്ച് നിക്ഷേപിക്കുന്നതിലെ ലാഭവും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഈ ലേഖനത്തിൽ പരിശോധിക്കുന്നത്.
പലിശ നിരക്ക്
കാലാവധി ഉയരുന്നതിന് അനുസരിച്ച് ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിന് നല്‍കുന്ന പലിശ നിരക്കിലും വ്യത്യാസമുണ്ടാകും. ഉദാഹരണമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 5.75 ശതമാനം പലിശ ലഭിക്കുമ്പോള്‍ 3 വര്‍ഷത്തേക്ക് 7 ശതമാനം പലിശ ലഭിക്കും. കാലാവധി പൂര്‍ത്തിയാകാന്‍ 1 വര്‍ഷം ബാക്കിയുള്ള 5 വര്‍ഷ സ്ഥിര നിക്ഷേപം പിന്‍വലിച്ച് പുതുക്കിയിട്ട് നേട്ടം കൊയ്യണമെങ്കില്‍ വീണ്ടും 5 വര്‍ഷത്തേക്ക് നിക്ഷേപിക്കണം.
1 വര്‍ഷത്തേക്കാണെങ്കില്‍ കുറഞ്ഞ പലിശ മാത്രമെ ലഭിക്കുകയുള്ളൂ. ഇതോടൊപ്പം സ്ഥിര നിക്ഷേപം പിന്‍വലിക്കുന്ന സമയത്ത് ബാങ്ക് പിഴയും ഈടാക്കും. കാലാവധിയെത്താനായ സ്ഥിര നിക്ഷേപം പിന്‍വലിച്ച് പുതിയ സ്ഥിര നിക്ഷേപമിടുന്നത് ഗുണകരമാകില്ല.
പലിശ നിരക്ക് വ്യത്യാസപ്പെടും
സ്ഥിര നിക്ഷേപം പിൻവലിച്ച് മാറ്റിയിടുന്നതിന് സമയക്രമം വളരെ വിലപ്പെട്ടതാണ്. നിലവിലുള്ള പലിശ നിരക്ക് എത്ര കാലം ലഭിക്കുമെന്ന് യാതൊരു ഉറപ്പും ലഭിക്കില്ല. നിക്ഷേപ പലിശ നിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ നയങ്ങളെ ആശ്രയിച്ചിരിക്കുന്നതാണ്. പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ ആര്ഡബിഐ റിപ്പോ നിരക്ക് കുറയ്ക്കാനും പലിശ നിരക്ക് കുറയാനും സാധ്യതയുണ്ട്.
പിഴ കണക്കാക്കുക
സ്ഥിര നിക്ഷേപം ക്ലോസ് ചെയ്യുന്ന സാഹചര്യത്തിൽ ബാങ്കുകൾ പിഴ ഈടാക്കുന്നുണ്ട്. ലഭിച്ചു കൊണ്ടിരിക്കുന്ന പലിശയിൽ നിന്ന് പിഴ കിഴിച്ച് എത്ര രൂപ നഷ്ടപ്പെടുമെന്ന് കണക്കാക്കണം. ഈ തുകയേക്കാൾ ലാഭം പുതിയ സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുമെങ്കിൽ മാത്രമെ നിക്ഷേപം പിൻവലിച്ച് പുതിയത് ആരംഭിക്കുന്നതിനെ പറ്റി ചിന്തിക്കാവൂ.
എല്ലാ കാലാവധിയിലും 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം പിൻവലിച്ചാൽ 0.50 ശതമാനവും 5 ലക്ഷത്തിന് മുകളിലാണെങ്കിൽ 1 ശതമാനം പിഴയുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കുന്നത്. നൽകുന്ന പലിശ നിരക്കിന് മുകളിൽ 1 ശതമാനം പിഴ എച്ച്ഡിഎഫ്സി ബാങ്ക് ഈടാക്കും.
കാൽക്കുലേറ്റർ
ആറു മാസം മുൻപ് 5 വർഷത്തേക്ക് 2 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ട വ്യക്തിക്ക് 5.75 ശതമാനം പലിശയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ നിക്ഷേപം 5 വർഷത്തേക്ക് തുടർന്നാൽ 66,072 രൂപ പലിശയടക്കം 2,66,072 രൂപയാണ് ലഭിക്കുന്നത്. നിലവിൽ നിക്ഷേപങ്ങളുടെ പലിശ നിരക്കുയർന്ന് 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ ലഭിക്കുമ്പോൾ പിൻവലിച്ചാൽ നേട്ടം നോക്കാം.
6 മാസത്തേക്ക് ബാങ്ക് നൽകുന്ന 4.50 ശതമാനം പലിശ മാത്രമാണ് നിക്ഷേപത്തിന് ലഭിക്കുക. ഇതിനൊപ്പം 0.50 ശതമാനം പിഴയും ഈടാക്കിയാൽ 4 ശതമാനമായി പലിശ കുറയും. പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന തുക 2,04,000 രൂപ മാത്രമാണ്.
നിലവില്‍ ബാങ്ക് നല്‍കുന്ന പലിശ നിരക്ക് 7 ശതമാനമാണ്. ഈ പലിശയ്ക്ക് പിന്‍വലിച്ച തുക റീഇന്‍വെസ്റ്റ് ചെയ്താല്‍ 4 വര്‍ഷവും 6 മാസത്തിനും ശേഷം 2,78,799 രൂപ ലഭിക്കും. 78,799 രൂപയാണ് പലിശയായി ലഭിക്കുക. 5.75 ശതമാനം പലിശ നിരക്കിൽ 7 വർഷം തുടർന്നാൽ ലഭിക്കുന്നതിനേക്കാൾ 12,726 രൂപയാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications