ആഭ്യന്തര വിപണികളില്‍ ഇടിവ് തുടരുകയാണ്. യുഎസ് ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്കില്‍ നേരിട്ട തകര്‍ച്ചയും പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് ആഗോള വിപണികളില്‍ തുടരുന്ന തിരിച്ചടികളും ഇന്ത്യന്‍ ഓഹരി സൂചികകളേയും നഷ്ടക്കയത്തിലേക്ക് തള്ളിവിടുകയാണ്. കഴിഞ്ഞയാഴ്ച 4 ശതമാനം നഷ്ടം നേരിട്ട സൂചികകള്‍ പുതിയ വ്യാപാര ആഴ്ചയിലേക്ക് കടന്നിട്ടും കരകയറനാവാതെ ഉഴലുകയാണ്.
അതേസമയം എന്‍എസ്ഇയിലെ ഓഹരി വിഭാഗം സൂചികകളില്‍ റിയാല്‍റ്റി, മീഡിയ, മെറ്റല്‍, കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ബാങ്ക് നിഫ്റ്റി, ഫാര്‍മ എന്നിവയില്‍ 5 ശതമാനത്തിലേറെയും ഇടിവ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നേരിട്ടു. നാലാം പാദഫലവും മറ്റു കാരണങ്ങളാലും ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രകടമാണ്. ഇത്തരത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ശതമാനത്തിലേറെ തിരിച്ചടി നേരിട്ട മൂന്ന് മുന്‍നിര ഓഹരികളില്‍ സ്വകീരിക്കേണ്ട നിലപാടിനെ കുറിച്ച് ബ്രോക്കറേജ് സ്ഥാപനമായ സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ചുവടെ ചേര്‍ക്കുന്നത്.
ഇന്‍ഫോ എഡ്ജ്
നൗക്കരി.കോം, 99ഏക്കേര്‍സ്.കോം, ജീവന്‍സാഥി.കോം, ശിക്ഷ.കോം പോലെയുള്ള നിരവധി ഓണ്‍ലൈന്‍ ക്ലാസിഫൈഡ് ബ്രാന്‍ഡുകളുടെ ഉടമസ്ഥരും നിരവധി സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപകരുമാണ് ഇന്‍ഫോ എഡ്ജ് ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 16.63 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. ദീര്‍ഘകാല ചാര്‍ട്ട് പരിശോധിച്ചാലും 'ഹെഡ് & ഷോള്‍ഡേഴ്സ്' പാറ്റേണില്‍ നിന്നും ബ്രേക്ക്ഡൗണ്‍ സംഭവിച്ചതായി കാണാനാവും. ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജുകള്ക്കെല്ലാം താഴെയാണ് ഓഹരി തുടരുന്നത്. ഓഹരിയുടെ തൊട്ടടുത്ത സപ്പോര്‍ട്ട് 3,500 നിലവാരത്തിലാണ്. 4,100 നിലവാരത്തില്‍ പ്രതിരോധവും ഇതു മറികടന്നാല്‍ 4,500 നിലവാരത്തിലേക്കും എത്തിയേക്കാം.
തത്കാലം ഇന്‍ഫോ എഡ്ജ് (BSE: 532777, NSE: NAUKRI) ഓഹരി ഒഴിവാക്കണം എന്നാണ് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചത്.
ചോളമണ്ഡലം ഇന്‍വസ്റ്റ്മെന്റ്
വാഹന, ഭവന, വസ്തു വായ്പാ സേവനമൊരുക്കുന്ന പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ചോളമണ്ഡളം ഇന്‍വസ്റ്റ്മെന്റ് & ഫിനാന്‍സ്. ദിവസ ചാര്‍ട്ടില്‍ റൈസിങ് വെഡ്ജ് പാറ്റേണില്‍ നിന്നുള്ള ബ്രേക്ക്ഡൗണ്‍ വ്യക്തമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 13.95 ശതമാനം ഓഹരി വില ഇടിഞ്ഞു. 600 രൂപ നിലവാരത്തിലാണ് തൊട്ടടുത്ത സപ്പോര്‍ട്ട്. ഈ നിലവാരം തകര്‍ന്നാല്‍ 560-ലേക്ക് പതിക്കാം. അതേസമയം 700 നിലവാരത്തിലാണ് തൊട്ടടുത്ത പ്രതിരോധം.
ചോളമണ്ഡലം ഇന്‍വസ്റ്റ്മെന്റ് (BSE: 511243, NSE: CHOLAFIN) ഓഹരി ഒന്നുകില്‍ ഷോര്‍ട്ട് സെല്‍ ചെയ്യുകയോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യാമെന്ന് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് സൂചിപ്പിച്ചു.
നസാര ടെക്നോളജീസ്
മൊബൈല്‍ അധിഷ്ഠിത ഗെയിമുകള്‍ വികസിപ്പിക്കുന്ന മുന്‍നിര കമ്പനിയാണ് നാസാര ടെക്നോളജീസ്. പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 10 ശതമാനത്തിലധികം ഓഹരി വിഹിതമുള്ള മീഡിയ കമ്പനി കൂടിയാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരി 12.95 ശതമാനം ഇടിവ് നേരിട്ടു. ഓഹരിയുടെ ഇതുവരെയുള്ള താഴ്ന്ന നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. 1,300 നിലവാരമാണ് തൊട്ടടുത്ത സപ്പോര്‍ട്ട്. ഇവിടെയും തകര്‍ന്നാല്‍ 1,100-ലേക്ക് വീഴാം. അതേസമയം 1,430 നിലവാരം തൊട്ടടുത്ത പ്രതിരോധവും ഇവിടം ഭേദിച്ചാല്‍ 1,600 വരെയും ഓഹരി നീങ്ങിയേക്കാം.
തത്കാലം നസാര ടെക്നോളജീസിന്റെ (BSE: 543280, NSE: NAZARA) ഓഹരി ഒഴിവാക്കാം എന്നാണ് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

188 ഇരട്ടി സബ്സ്ക്രിപ്ഷൻ; എംവി ഇലക്ട്രോസിസ്റ്റംസ് ഐപിഒ ഇന്ന് വിപണിയിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications