കിഴക്കന്‍ യൂറോപ്പില്‍ റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്നടിഞ്ഞ നിഫ്റ്റി, കഴിഞ്ഞ 5 ആഴ്ചകള്‍ക്കിടെ 2,400-ഓളം പോയിന്റാണ് തിരികെ പിടിച്ചത്. ഏറ്റവുമൊടുവില്‍ തുടര്‍ച്ചയായ മൂന്ന് ദിവസം വിപണിയില്‍ തിരുത്തല്‍ നേരിടുന്നുണ്ടെങ്കിലും ഹ്രസ്വകാലയളവില്‍ പൊതുവികാരം ബുള്ളുകള്‍ക്ക് അനുകൂലമായി തുടരുമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 20-ആഴ്ച സിംപിള്‍ മൂവിങ് ആവറേജ് നിലവാരമായ 17,271-ന് മുകളില്‍ നിഫ്റ്റിക്ക് തുടരാനാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിഗമനം.
ദിവസ ചാര്‍ട്ടില്‍, 17,450 നിലവാരത്തില്‍ 'കപ്പ് & ഹാന്‍ഡില്‍' പാറ്റേണിലുള്ള ബ്രേക്കൗട്ട് സംഭവിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാണപ്പെടുന്ന 'ലോവര്‍ ലോ ലോവര്‍ ഹൈ' സൂചിപ്പിക്കുന്നത്, ബ്രേക്കൗട്ട് നടന്ന നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിക്കാന്‍ സൂചിക ശ്രമിക്കുമെന്നതാണ്. അതേസമയം, ടെക്‌നിക്കല്‍ സൂചകമായ ആര്‍എസ്‌ഐ, 55 നിലവാരത്തിന് മുകളില്‍ തുടരുന്നതും പോസിറ്റീവ് ഘടകമാണ്. നിഫ്റ്റിയുടെ തൊട്ടടുത്ത ശക്തമായ പ്രതിരോധം 18,000- 18,350 നിലവാരങ്ങളിലാണ്. തൊട്ടടുത്ത സപ്പോര്‍ട്ട് മേഖല 17,450- 17,000 നിലവാരങ്ങളിലും പ്രതീക്ഷിക്കാം. ഇതിനിടെ അടുത്ത 2 -3 ആഴ്ച കാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 3 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
ഭാരത് ഇലട്രോണിക്‌സ്
വ്യോമയാന, പ്രതിരോധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പൊതുമേഖല സ്ഥാപനമായ ഭാരത് ഇലട്രോണിക്‌സ് (BSE: 500049, NSE: BEL) ഓഹരികള്‍, 234.35 രൂപയിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. 5 മാസത്തെ സ്ഥിരതയാര്‍ജിക്കലിന് ശേഷം ബ്രേക്കൗട്ട് സംഭവിച്ച്, ഈ ഓഹരികളുടെ സര്‍വകാല റെക്കോഡ് നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഓരോ തിരിച്ചടിയിലും 200- ഡിഎംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് മടങ്ങിവരുന്നത് ഓഹരിയുടെ ദീര്‍ഘകാല പോസിറ്റീവ് ട്രെന്‍ഡിനെയാണ് സൂചിപ്പിക്കുന്നത്.
അടുത്ത 2-3 ആഴ്ച കാലയളവിലേക്ക് 293 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. 25 ശതമാനം നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 215 രൂപയില്‍ ക്രമീകരിക്കണമെന്നും ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു.
ടാറ്റ പവര്‍
ടാറ്റ ഗ്രൂപ്പിലെ വമ്പന്‍ ഊര്‍ജ കമ്പനിയായ ടാറ്റ പവര്‍ (BSE: 500400, NSE: TATAPOWER) ഓഹരികള്‍ ഇന്നലെ 277.80 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 351 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങിക്കാം. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കകം 26 ശതമാനം വരെ നേട്ടം സ്വന്തമാക്കാനാവും. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 250 രൂപയില്‍ ക്രമീകരിക്കണമെന്നും ജിഇപിഎല്‍ കാപിറ്റല്‍ സൂചിപ്പിച്ചു.
ട്രിപ്പിള്‍ ബോട്ടം പാറ്റേണ്‍ രൂപപ്പെട്ട ശേഷം ഓഹരിയുടെ സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും ശക്തമായ ബ്രേക്കൗട്ട് സംഭവിച്ചിരിക്കുകയാണ്. ഉയരുന്ന വോളിയവും ഇതിനെ സാധൂകരിക്കുന്നു.
ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്
കഴിഞ്ഞ ദിവസം ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ (BSE: 500800, NSE: TATACONSUM) ഓഹരികള്‍ 805 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 987 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാം. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കകം 23 ശതമാനം വരെ ലാഭം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 740 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു.
അടുത്തിടെ നേരിട്ട തിരുത്തലിന് ശേഷവും ഓഹരിയുടെ ദിവസ, ആഴ്ച, മാസ കാലയളവിലെ ചാര്‍ട്ടുകളില്‍ ബുള്ളിഷ് സൂചനയായ 'ഹയര്‍ ടോപ് ഹയല്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. കുറച്ച് ദിവസങ്ങളായി ദിവസ ചാര്‍ട്ടില്‍ ഓഹരി 200- ഡിഎംഎ നിലവാരത്തിന് മുകളില്‍ തുടരുന്നതും വോളിയം കൂടുന്നതും അനുകൂല ഘടകമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications