വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പ്രതികൂല ആഗോള ഘടകങ്ങളും പണപ്പെരുപ്പ ഭീഷണിയുമാണ് വിപണിയെ ദുര്‍ബലമാക്കുന്നത്. സമാനമായി ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രകടമാണ്. ഇത്തരത്തില്‍ മികച്ച പാദഫലം നല്‍കിയിട്ടും നിലവിലെ സാധ്യതകള്‍ പരിഗണിച്ച് സെല്‍ റേറ്റിങ് ലഭിച്ച ഒരു മിഡ് കാപ് കമ്പനിയെ കുറിച്ചാണ് ഈ ലേഖനം.
ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ്
ദക്ഷിണേഷ്യയിലെ പ്രമുഖ കൊറിയര്‍ സര്‍വീസ്, ലോജിസ്റ്റിക്സ് കമ്പനിയാണ് ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ്. 1983-ല്‍ മുംബൈ കേന്ദ്രീകരിച്ചാണ് തുടക്കം. റോഡ്, ആകാശ മാര്‍ഗങ്ങള്‍ വഴിയുള്ള ഗതാഗതം സംയോജിപ്പിച്ചു കൊണ്ടാണ് വിതരണ ശൃംഖല കെട്ടിപ്പടുത്തത്. ഇത്തരത്തില്‍ സമയബന്ധിതമായി പാഴ്സല്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു നല്‍കുന്നതിനുള്ള ശക്തമായ സേവന ശൃംഖലയാണുള്ളത്. ഇന്ത്യയില്‍ 35,000-ലധികം കേന്ദ്രങ്ങളില്‍ നേരിട്ട് വിതരണം ചെയ്യുന്നു. 85 ഇടങ്ങളില്‍ വെയര്‍ഹൗസ് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രമുഖ ഇ-കൊമേഴ്സ്, ബി2സി സ്ഥാപനങ്ങളുമായും സേവന പങ്കാളിത്തമുണ്ട്. ഇന്ത്യയിലെ ഏറ്റവും വിശ്വസ്തയുള്ള കമ്പനികളില്‍ ആദ്യ 50 സ്ഥാപനങ്ങളുടെ പട്ടികയിലും ബ്ലൂ ഡാര്‍ട്ട് സ്ഥാനം നേടിയിട്ടുണ്ട്.
ഓഹരി വിശദാംശം
ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസിന്റെ ഓഹരികളില്‍ ആകെ 75 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 3.25 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 9.51 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.22 ശതമാനണ്. നിലവിലെ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 16,228 കോടിയാണ്. കൊറിയര്‍ വിഭാഗത്തിലുള്ള ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 167.83 ആയിരിക്കുമ്പോള്‍ ബ്ലൂ ഡാര്ട്ടിന്റേത് 48.41 നിരക്കിലും പ്രതിയോഹരി ബുക്ക് വാല്യൂ 249.46 രൂപയുമാണ്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ (Score: 7) അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ബ്ലൂ ഡാര്‍ട്ടിന്റെ (BSE: 526612, NSE: BLUEDART) സാമ്പത്തിക സ്ഥിതി ശക്തമായ നിലവാരത്തിലാണ്. കുറഞ്ഞ കടബാധ്യതകളേയുള്ളൂ. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 1,269 കോടിയാണ്. ഇത് പാദാനുപാദത്തില്‍ 12.33 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 21.71 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി. നാലാം പാദത്തിലെ അറ്റാദായം ഉയര്‍ന്ന് 123 കോടിയിലേക്കെത്തി.
ലക്ഷ്യവില 5,553
നാലാം പാദഫലത്തിന് ശേഷം ബ്ലൂ ഡാര്‍ട്ട് ഓഹരിക്ക് സെല്‍ (SELL) റേറ്റിങ്ങാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നല്‍കിയത്. വെള്ളിയാഴ്ച ഓഹരി 6,900 നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെട്ട ഓഹരി അടുത്ത 12 മാസത്തിനുള്ളില്‍ 5,553 രൂപയിലേക്ക് ഇടിയാമെന്നാണ് ബ്രോക്കറേജ് സ്ഥാപനം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. അതായാത് നിലവിലെ വിപണി വിലയില്‍ നിന്നും 20 ശതമാനത്തോളം താഴാമെന്ന് സാരം.
അതേസമയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി 3 ശതമാനം മാത്രമാണ് മുന്നേറിയത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 7,500 രൂപയും താഴ്ന്ന വില 5,202 രൂപയുമാണ്.
എന്തുകൊണ്ട് സെല്‍ ?
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തന ഫലമാണ് ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ് കാഴ്ചവെച്ചത്. എന്നാല്‍ ഓരോ പാര്സലിനുമുള്ള ശരാശരി ഭാരം കുറയുന്ന പ്രവണത പ്രകടമായി. ഇ-കൊമേഴ്സ് പാര്‍സലുകള്‍ വരുന്നതാണ് ആശ്വാസം. എങ്കിലും ബെല്ലി കാര്‍ഗോ വിഭാഗത്തില്‍ ശക്തമായ മത്സരം നേരിടുന്നു. നേരിട്ട് ഉത്പന്നം വിതരണം ചെയ്യുന്ന കമ്പനികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിലെ മാര്‍ജിന്‍ വികസിപ്പിക്കാന്‍ പ്രതിബന്ധങ്ങളുണ്ട്. എയര്‍ എക്സ്പ്രസ് വിഭാഗത്തിന്റെ പ്രകടനം വിലയുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ സാധ്യതകള്‍ മെച്ചപ്പെടണമെന്നില്ല. നിലവിലെ പ്രകടനത്തിനുള്ള മൂല്യം വിലയില്‍ പ്രതിഫലിച്ചതിനാലും പുതിയ ട്രെന്‍ഡുകള്‍ പ്രകടമാകാത്തതു കൊണ്ടും സെല്‍ റേറ്റിങ് നല്‍കുകയാണെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി വിദഗ്ധർ

188 ഇരട്ടി സബ്സ്ക്രിപ്ഷൻ; എംവി ഇലക്ട്രോസിസ്റ്റംസ് ഐപിഒ ഇന്ന് വിപണിയിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications