ഉത്പാദകര്‍, വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിങ്ങനെ വ്യവസായ രംഗത്തെ മൂന്നു വിഭാഗത്തെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് ലോജിസ്റ്റിക്സ്. ആഗോളവത്കരണത്തിനുശേഷം ഉയര്‍ന്നുവന്ന ഈ മേഖലയില്‍ അടുത്തിടെയുണ്ടായ ഇ-കൊമേഴ്സ് മുന്നേറ്റവും വ്യോമയാന തുറമുഖരംഗത്തെ കുതിപ്പും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമെല്ലാം മികച്ച അവസരങ്ങളാണ് തുറന്നു കൊടുത്തത്. ഇത്തരത്തില്‍ ലോജിസ്റ്റിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും മികച്ച സാമ്പത്തിക പാദഫലവും ഡിവിഡന്റും പ്രഖ്യാപിച്ച ഒരു സ്മോള്‍ കാപ് കമ്പനിയില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ഗേറ്റ്വേ ഡിസ്ട്രിപാര്‍ക്സ്
ഇന്റര്‍-മോഡല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത ലോജിസ്റ്റിക്സ് കമ്പനിയാണ് ഗേറ്റ്വേ ഡിസ്ട്രിപാര്‍ക്സ്. ഇറക്കുമതി- കയറ്റുമതി ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങളെ റോഡ്, റെയില്‍ മാര്‍ഗം തുറമുഖവുമായോ മറ്റ് സ്ഥാപനങ്ങളിലേക്കോ ബന്ധിപ്പിക്കുന്നതിനു വേണ്ട സേവനങ്ങളാണ് നല്‍കുന്നത്. കമ്പനിക്ക് കീഴില്‍ കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്- 5, ഇന്‍ലാന്‍ഡ് കണ്ടെയ്നര്‍ ഡിപ്പോ- 4 ട്രെയ്ലേര്സ്- 500+, ട്രെയിന്‍- 31 എന്നിവ ചരക്കു കടത്തുന്നതിനായി പ്രവര്‍ത്തിക്കുന്നു.
ശീതികരിച്ച വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് സ്നോമാന്‍ എന്ന ഉപകമ്പനിയാണ്. താപനില നിയന്ത്രിച്ചുള്ള ചരക്കു കടത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് ശൃംഖലയാണിത്.
ഓഹരി വിശദാംശം
ഗേറ്റ്വേ ഡിസ്ട്രിപാര്‍ക്സിന്റെ ഓഹരികളില്‍ 32.12 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 19.44 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 32.77 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ 12 മാസക്കാലയളവിലെ പിഇ റേഷ്യോ 16.4 ആണ്. പ്രതിയോഹരി ബുക്ക് വാല്യൂ 32.2 രൂപ നിരക്കിലുമാണ്. ഇതിനിടെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. പ്രതിയോഹരി 5.98 രൂപ വീതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് മേയ് 4-നാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലത്തെ ഓഹരി വിലയില്‍ ഡിവിഡന്റ് യീല്‍ഡ് 7.98 ശതമാനം വരും.
അനുകൂല ഘടകം
റെയില്‍ കണ്ടെയ്നര്‍ വഴിയുള്ള ചരക്കുകടത്തില്‍ മാര്‍ച്ച് പാദത്തില്‍ 16 ശതമാനം വാര്‍ഷിക വളര്‍ച്ചയും 2021-22 സാമ്പത്തിക വര്‍ഷം 34 ശതമാനം വളര്‍ച്ചയും കൈവരിച്ചു. ദേശീയ തലസ്ഥാന പ്രദേശമായ ഡല്‍ഹി മേഖലയില്‍ കടുത്ത മത്സരത്തെ അതിജീവിച്ചും പ്രവര്‍ത്തന ലാഭത്തില്‍ ഇടിവുണ്ടാകാതെയും വിപണി വിഹിതം ഉയര്‍ത്താനാവുന്നത് ശ്രദ്ധേയമാണ്. ഈ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷവും നിലനിര്‍ത്താനാകും എന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. റെയില്‍വേ നല്‍കിയിരുന്ന റിബേറ്റുകള്‍ പിന്‍വലിക്കുമ്പോള്‍ സേവനത്തിന്റെ നിരക്ക് ഉയര്‍ത്തി പരിഹരിക്കാമെന്നും കമ്പനി നേതൃത്വം കണക്കുക്കൂട്ടുന്നു.
സാമ്പത്തികം
കഴിഞ്ഞ 3 സാമ്പത്തിക പാദങ്ങളായി ഗേറ്റ്വേ ഡിസ്ട്രിപാര്‍ക്കിന്റെ (BSE: 543489, NSE: GATEWAY) വരുമാനത്തില്‍ നേരിയ വര്‍ധനവേ ഉള്ളൂവെങ്കിലും അറ്റാദായത്തില്‍ പുരോഗതിയുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 359 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 2.5 ശതമാനം വര്‍ധനയാണ്. നാലാം പാദത്തിലെ അറ്റാദായം 85 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 85 ശതമാനം വളര്‍ച്ചയാണ്. ഇതോടെ പ്രതിയോഹരി വരുമാനം 0.92 രൂപയില്‍ നിന്നും 1.70-ലേക്ക് മെച്ചപ്പെട്ടു.
ലക്ഷ്യവില 102
ബുധനാഴ്ച രാവിലെ 73 രൂപ നിരക്കിലാണ് ഗേറ്റ്വേ ഡിസ്ട്രിപാര്‍ക്കിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 102 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 40 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 87 രൂപയും താഴ്ന്ന വില 64.6 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 7 ശതമാനം തിരുത്തല്‍ ഓഹരി നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications