വിപണി വീണ്ടും കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പ്രതികൂല ആഗോള ഘടകങ്ങളാണ് പ്രധാനമായും ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നത്. എങ്കിലും ഓരോ തിരിച്ചടിയില്‍ നിന്നും വൈകാതെ തന്നെ കരകയറാന്‍ വിപണിക്ക് സാധിക്കുന്നതും ശ്രദ്ധേയമാണ്. ഈയൊരു പശ്ചാത്തലത്തില്‍ തിരുത്തലിനു വിധേയമായതും സമീപ ഭാവിയില്‍ വളര്‍ച്ചാ സാധ്യതകള്‍ തെളിഞ്ഞു നില്ക്കുന്നതുമായ ഓഹരികളെ തെരഞ്ഞെടുക്കുന്നതാവും ഉചിതം. ഇത്തരത്തില്‍ മികച്ച നിക്ഷേപാവസരം ഒളിഞ്ഞിരിക്കുന്ന ഇടമാണ് ഊര്‍ജ മേഖല. ഇതില്‍ നിന്നും ശക്തമായ ബാലന്‍സ് ഷീറ്റും പ്രകടനവും കാഴ്ചവയ്ക്കുന്ന മുന്‍നിര മിഡ് കാപ് കമ്പനിയായ കെഇസി ഇന്റര്നാഷണസലിനെ ഇടക്കാലയളവിലേക്കുള്ള നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഓഹരിയാണ്.
കെഇസി ഇന്റര്‍നാഷണല്‍
ആര്‍പിജി ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ എന്‍ജിനീയറിംഗ്, പ്രൊക്യൂര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) കമ്പനിയാണ് കെഇസി ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. 1945-ലാണ് തുടകം. വൈദ്യുതി വിതരണം & പ്രസരണം, റെയില്‍വേസ്, നഗര കേന്ദ്രീകൃത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, സോളാര്‍, ഓയില്‍ & ഗ്യാസ് പൈപ്പ്ലൈന്, കേബിള്‍ തുടങ്ങിയ മേഖലയിലാണ് മുഖ്യ പ്രവര്‍ത്തനം. ഇന്ത്യക്ക് പുറത്ത് യുഎഇ, ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും നിര്‍മാണ ശാലകളുണ്ട്. ലോകത്തെ ഏറ്റവും വലിയ ലാറ്റിസ് ടവര്‍ നിര്‍മാണ കമ്പനിയാണ്. 4,22,200 മെട്രിക് ടണ്‍ ആണ് വാര്‍ഷിക ഉത്പാദന ശേഷി. 105 രാജ്യങ്ങളില്‍ ബിസിനസ് സാന്നിധ്യവും വിതരണ ശൃംഖലയും പടുത്തുയര്‍ത്തിയിട്ടുണ്ട്.
ഓഹരി വിശദാംശം
കെഇസി ഇന്റര്‍നാഷണലിന്റെ (BSE: 532714, NSE: KEC) ആകെ ഓഹരികളില്‍ 51.82 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ പക്കലാണുളളത്. വിദേശ നിക്ഷേപകര്‍ക്ക് 12.19 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 26.39 ശതമാനവും ഓഹരി കൈവശമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.07 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യു 143.60 രൂപയുമാണ്. അതേസമയം കഴിഞ്ഞ 12 മാസക്കാലയളവിലെ ഓഹരിയുടെ പിഇ റേഷ്യോ 28.57 നിരക്കിലാണ്. നിലവിലെ ഓഹരി വിലയില്‍ കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 9,501 കോടിയാണ്.
ശ്രദ്ധേയ ഘടകം
ഓഹരിയുടെ ചാര്‍ട്ടില്‍ ബുള്ളിഷ് ഹരാമി (ബുള്ളിഷ് റിവേഴ്സല്‍) പാറ്റേണ്‍ രൂപപ്പെട്ടത് അനകൂലമാണ്. കഴിഞ്ഞ 3 സാമ്പത്തിക പാദങ്ങളിലായി കമ്പനിയുടെ അറ്റാദയവും വരുമാനവും വര്‍ധിക്കുന്നുണ്ട്. അതുപോലെ കഴിഞ്ഞ 2 വര്‍ഷമായി കെഇസി ഇന്റര്‍നാഷണലിന്റെ ബുക്ക് വാല്യൂവും മെച്ചപ്പെടുന്നുണ്ട്. കൂടാതെ പ്രധാനപ്പെട്ട അനുകൂല ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
- വൈവിധ്യവത്കരിച്ച ബിസിനസ് ഉള്ളത്.
- വൈദ്യുത പ്രസരണ കമ്പനികള്‍ക്കു വേണ്ടിയുള്ള നിര്‍മാണ പദ്ധതികളുടെ വിഹിതത്തില്‍ കാര്യമായ പങ്ക് നേടിയെടുത്തിട്ടുള്ളത്.
- സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലെ ചരിത്രവും പെരുമയും.
- ശക്തമായ ബാലന്‍സ് ഷീറ്റ്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ (സ്കോര്‍: 5) അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവിനിടെ കമ്പനിയുടെ വരുമാനം 7.7 ശതമാനം നിരക്കില്‍ വളര്‍ച്ചയും പ്രവര്‍ത്തന ലാഭത്തില്‍ 7.7 ശതമാനവും അറ്റാദായത്തില്‍ 12.5 ശതമാനം വീതം ഇടിവും രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 4,278 കോടിയാണ്. ഇത് പാദാനുപാദത്തില്‍ 28 ശതമാനം വര്‍ധനയും വാര്‍ഷികാടിസ്ഥാനത്തില്‍ 2 ശതമാനം ഇടിവും കാണിക്കുന്നു. അതേസമയം നാലാം പാദത്തിലെ അറ്റാദായം 112 കോടിയാണ്.
ലക്ഷ്യവില 520
വെള്ളിയാഴ്ച രാവിലെ കെഇസി ഇന്റര്‍നാഷണലിന്റെ ഓഹരി 370 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇവിടെ നിന്നും 520 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 41 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വില 550.00 രൂപയും താഴ്ന്ന വില 367.80 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 30 ശതമാനത്തോളം ഇടിവ് നേരിട്ടിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
