വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പ്രതികൂല ആഗോള ഘടകങ്ങളാണ് ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നത്. എങ്കിലും ഓരോ തിരിച്ചടിയില്‍ നിന്നും വൈകാതെ തന്നെ കരകയറാന്‍ വിപണിക്ക് സാധിക്കുന്നതും ശ്രദ്ധേയമാണ്. ഈയൊരു പശ്ചാത്തലത്തില്‍ തിരുത്തലിനു വിധേയമായതും മികച്ച നാലാം പാദഫലം പുറത്തുവിട്ടതുമായ ഓഹരികളെ തെരഞ്ഞെടുക്കുന്നതാവും ഉചിതം. ഇത്തരത്തില്‍ ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഒരു ടാറ്റ ഗ്രൂപ്പ് ഓഹരിയെ കുറിച്ചാണ് ഈ റിപ്പോര്‍ട്ട്.
ടാറ്റ കമ്മ്യൂണിക്കേഷന്‍
സോഫ്റ്റ്വയര് അധിഷ്ഠിത ശൃംഖലകളുടെ പ്ലാറ്റ്ഫോമുകളായ ഈഥര്‍നെറ്റ്, എസ്ഡി-ഡബ്ല്യൂഎഎന്‍, കണ്ടന്റ് ഡെലിവറി നെറ്റ്വര്‍ക്ക് (CDNs), ഇന്റര്‍നെറ്റ്, മള്‍ട്ടിപ്രോട്ടോക്കോള്‍ ലേബല്‍ സ്വിച്ചിങ് (MPLS) എന്നീ ഡിജിറ്റല്‍ സേവനങ്ങള്‍ നല്കുന്ന ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍. 2002-ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിച്ച വിഎസ്എന്എല് ആണ് 2007-ല്‍ പേര് മാറ്റി ടാറ്റ കമ്മ്യൂണിക്കേഷനായത്. സമുദ്രത്തിന് അടിയിലൂടെ 5 ലക്ഷത്തിലധികം കിലോമീറ്ററും ഭൗമോപരിതലത്തിലൂടെ 2.1 ലക്ഷം കിലോമീറ്റര്‍ ദൂരത്തിലും ഫൈബര്‍ ശൃംഖല സജ്ജമാക്കിയിട്ടുണ്ട്. 190-ലേറെ രാജ്യങ്ങളിലും സാന്നിധ്യം. ഫോര്‍ച്യൂണ്‍-500 പട്ടികയില്‍ ഉള്‍പെട്ട 300 കമ്പനികള്‍ക്കും സേവനം നല്കുന്നു.
ഓഹരി വിശദാംശം
ടാറ്റ കമ്മ്യൂണിക്കേഷന്റെ ഓഹരികളില്‍ 58.86 ശതമാനവും ടാറ്റ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ 4.96 ശതമാനം ഏറെ നാളായി ഈട് നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 19.38 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 11.49 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.85 ശതമാനമാണ്. ടെലിക്കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 31.43 ആയിരിക്കുമ്പോള്‍ ടാറ്റ കമ്മ്യൂണിക്കേഷന്റേത് 21.53 നിരക്കിലാണ്. ഇന്നത്തെ ഓഹരികളുടെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തില്‍ 31,905 കോടിയാണ് മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍.
അനുകൂല ഘടകം
കമ്പനിയുടെ വളര്‍ച്ച നയിക്കുന്നത് ക്ലൗഡ്, എഡ്ജ്, സെക്യൂരിറ്റി വിഭാഗങ്ങളുടെ മികച്ച പ്രകടനം നിര്‍ണായക പങ്ക് വഹിച്ചു. ഇതിനോടൊപ്പം അടുത്ത തലമുറ നെറ്റ്വര്‍ക്ക്, ഉപകമ്പനിയായ നെറ്റ്ഫൗണ്ട്രി മികച്ച പ്രകടനം പുറത്തെടുത്തതും ഇന്റര്‍നൈറ്റ് ഓഫ് തിങ്സ് (IoT) മേഖലയിലെ ഉയര്‍ന്ന വിപണി വിഹിതവും ടാറ്റ കമ്മ്യൂണിക്കേഷന്റെ നാലാം പാദഫലം മികച്ചതാക്കി. അടുത്ത 5 വര്‍ഷം കമ്പനിയുടെ സംയോജിത വരുമാന വളര്‍ച്ച 15- 25 ശതമാനം വരെ ആയിരിക്കുമെന്നും വിലയിരുത്തുന്നു. പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ 25.5 ശതമാനം നിരക്കില്‍ സ്ഥിരതയോടെ നില്‍ക്കുമെന്നാണ് ബ്രാക്കറേജ് സ്ഥാപനത്തിന്റെ അനുമാനം.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ടാറ്റ കമ്മ്യൂണിക്കേഷന്റെ (BSE: 500483, NSE: TATACOMM) സാമ്പത്തിക സ്ഥിതി ശക്തമായ നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനം 1 ശതമാനവും പ്രവര്‍ത്തന ലാഭം 15.5 ശതമാനം വീതവും വര്‍ധന രേഖപ്പെടുത്തി. അതേസമയം മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 4,263 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 4.66 ശതമാനം വര്‍ധനയാണ്. നാലാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 365 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിയോഹരി വരുമാനം 10.50 രൂപയില്‍ നിന്നും 12.81-ലേക്ക് ഉയര്‍ന്നു.
ലക്ഷ്യവില 1,610
തിങ്കളാഴ്ച 1,120 രൂപയിലാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 1,610 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത് 12- 18 മാസത്തിനകം 44 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1,592 രൂപയും താഴ്ന്ന വില 1,037 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരി വിലയില്‍ 15 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications