രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില 7 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണുള്ളത്. ഈ നിരക്ക് തുടര്‍ന്നാല്‍ രാജ്യത്തെ ഇന്ധനവിലയും താമസിയാതെ വര്‍ധിപ്പിക്കേണ്ടി വന്നേക്കും. നേരത്തെ, ഇന്ധനവില 100 രൂപ കടന്നതോടെ സാധാരണക്കാരുടെ ഇടയില്‍ സിഎന്‍ജി അധിഷ്ഠിതമായ വാഹനങ്ങളോട് പ്രിയം കൂടിയിരുന്നു. ഇന്ധന ചെലവ് ചുരുക്കുന്നതിനൊപ്പം മലനീകരണം കുറയ്ക്കുമെന്നതും ഈ നീക്കത്തിന് പ്രോത്സാഹനമായി. വിവിധ സര്‍ക്കാരുകളും ഈ നീക്കത്തെ പിന്തുണച്ചു. ഇത്തരത്തില്‍ അനവധി സാധ്യതകളുള്ളതും തിരുത്തലിനുശേഷം ആകര്‍ഷകമായ വിലയില്‍ തുടരുന്നതുമായ ഗ്യാസ് വിതരണ മേഖലയിലെ ഒരു ലാര്‍ജ് കാപ് സ്റ്റോക്കില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ രംഗത്തെത്തി. സമീപ കാലയളവില്‍ 75 ശതമാനം ലാഭം വരെയാണ് പ്രവചിച്ചിരിക്കുന്നത്.
ഐജിഎല്‍
ഇന്ത്യയിലെ പ്രമുഖ പ്രകൃതി വാതക വിതരണ കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). പൊതു മേഖലാ കമ്പനികളായ ബിപിസിഎല്ലിന്റേയും ഗെയിലിന്റേയും ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റേയും സംയുക്ത സംരംഭമാണിത്. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും നോയിഡ, ഗുരുഗ്രാം പോലുളള സമീപ നഗരങ്ങളിലേയും വാതക വിതരണമാണ് മുഖ്യ പ്രവര്‍ത്തനം. കട ബാധ്യതകളില്ലാത്ത ചുരുക്കം ചില ലാര്‍ജ് കാപ്പ് കമ്പനികളിലൊന്നാണിത്.
അനുകൂല ഘടകം
- ഉടനടി വൈദ്യുത വാഹനങ്ങളില്‍ (ഇവി) നിന്നും വലിയ തോതിലുള്ള വെല്ലുവിളി പ്രതീക്ഷിക്കുന്നില്ല. നിലവില്‍ ഇരുചക്ര, മുചക്ര വാഹന മേഖലയിലാണ് ഇവിയിലേക്കുള്ള കൂടുമാറ്റം. എന്നാല്‍ ഐജിഎല്ലിന്റെ ഉപഭോക്താക്കളിലധികവും കാറ് മുതല്‍ മുകളിലേക്കുള്ള വലിയ വാഹനങ്ങളാണ്.
- മാത്രവുമല്ല, 40 ശതമാനം സബ്സിഡി ലഭിച്ചിട്ടും വൈദ്യുത ബസുകള്‍ക്ക് ശരാശരി 75 ലക്ഷം രൂപയാകുമ്പോള്‍ സിഎന്‍ജി ഉപയോഗിക്കാവുന്ന ബസിന് ചെലവ് 35 ലക്ഷം രൂപ മാത്രമാണ്. അതിനാല്‍ സാമ്പത്തികപരമായി വിശകലനം ചെയ്താലും സിഎന്‍ജി വാഹനങ്ങളുടെ പ്രസക്തിക്ക് സമീപകാലത്തൊന്നും മങ്ങലേക്കില്ല.
- കൂടാതെ, കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ അയവ് വരുകയും ജനങ്ങള്‍ കൂടുതല്‍ യാത്രകള്‍ നടത്തുകയും ചെയ്യുന്നതോടെ സിഎന്‍ജിയുടെ ആവശ്യകത വര്‍ധിക്കും.
- ഇതും ശ്രദ്ധിക്കണം- ഏപ്രില്‍ മുതല്‍ വാതകവില വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതില്‍ വലിയൊരു പങ്കും ഉപഭോക്താക്കളിലേക്ക് കൈമാറാമെങ്കിലും പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ കുറയാനും സാധ്യതയുണ്ട്.
സാമ്പത്തികം
ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഐജിഎല്ലിന്റെ വരുമാനം 2,438.48 കോടി രൂപയിലേക്ക് ഉയര്‍ന്നു. ഇത് കഴിഞ്ഞ വര്‍ഷത്തിലെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 52.87 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അറ്റാദായത്തില്‍ ഇടിവുണ്ടായി. മൂന്നാം പാദത്തില്‍ അറ്റാദായം 308.52 കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ 7.87 ശതമാനമാണ് അറ്റാദായത്തില്‍ നേരിട്ട ഇടിവ്. അതേസമയം, കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ പ്രവര്‍ത്തന ലാഭത്തില്‍ 20.37 ശതമാനം നിരക്കില്‍ വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എങ്കിലും ഇക്കാലയളവിലെ വിറ്റുവരവില്‍ വളര്‍ച്ച 6.04 ശതമാനം മാത്രമാണ്.
ഓഹരി വിശദാംശം
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഐജിഎല്ലിന്റെ (NSE: IGL, BSE:532514) ഡിവിഡന്റ് യീല്‍ഡ് 0.93 ശതമാനമാണ്. പ്രമോട്ടര്‍മാര്‍ക്ക് കമ്പനിയില്‍ 45 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 20.23 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക്് 21.67 ശതമാനവും ഓഹരികള്‍ കൈവശമുണ്ട്. ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 17 ശതമാനത്തോളം ഇടിവുണ്ടായി. ഒരു വര്ശക്കാലയളവില് 30 ശതമാനത്തിലേറെയും വില താഴ്ന്നു.
ലക്ഷ്യവില 550- 672
ബുധനാഴ്ച 387 രൂപ നിരക്കിലാണ് ഐജിഎല്ലിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഐജിഎല്‍ ഓഹരികളുടെ കൂടിയ വില 602.05 രൂപയും കുറഞ്ഞ വില 378.90 രൂപയുമാണ്.
- എഡല്‍വീസ് ബ്രോക്കിങ്- സമീപ ഭാവിയിലേക്ക് ഐജിഎല്ലിന് നല്‍കിയിരിക്കുന്ന ലക്ഷ്യവില 672 രൂപയാണ്. ഇതിലൂടെ 74 ശതമാനം നേട്ടം ലഭിക്കാം.
- പ്രഭുദാസ് ലീലാധര്‍- സമീപ ഭാവിയിലേക്ക് ഐജിഎല്ലിന് നല്‍കിയിരിക്കുന്ന ലക്ഷ്യവില 662 രൂപയാണ്. ഇതിലൂടെ 72 ശതമാനം നേട്ടം ലഭിക്കാം.
- ജെഎം ഫിനാന്‍ഷ്യല്‍- സമീപ ഭാവിയിലേക്ക് ഐജിഎല്ലിന് നല്‍കിയിരിക്കുന്ന ലക്ഷ്യവില 555 രൂപയാണ്. ഇതിലൂടെ 44 ശതമാനം നേട്ടം ലഭിക്കാം.
- യെസ് സെക്യൂരിറ്റീസ്- സമീപ ഭാവിയിലേക്ക് ഐജിഎല്ലിന് നല്‍കിയിരിക്കുന്ന ലക്ഷ്യവില 550 രൂപയാണ്. ഇതിലൂടെ 43 ശതമാനം നേട്ടം ലഭിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനുമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
