ഇത്തവണ 25ാം വാർഷികം ആഘോഷിക്കുന്ന ബിഎസ്എൻഎൽ വമ്പൻ ഓഫറുകളാണ് ഉപയോക്താക്കൾക്കായി കരുതി വെച്ചിരിക്കുന്നത്. പരിധിയില്ലാത്ത കോളിംഗ്, അതിവേഗ ഡാറ്റ, സൗജന്യ എസ്എംഎസ് തുടങ്ങിയ നിരവധി ആകർഷകമായ ആനുകൂല്യങ്ങളോടെ പുതിയ സിൽവർ ജൂബിലി പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. ഇത് രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയാണ്.
കഴിഞ്ഞ ഒരു വർഷത്തോളമായി ഉപയോക്താക്കൾക്ക് കിടിലൻ പ്ലാനുകളായിരുന്നു ബിഎസ്എൻഎൽ അവതരിപ്പിച്ചത്. ഇത് വരിക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്. മാത്രമല്ല കമ്പനിക്കും നേട്ടം ഉണ്ടായിട്ടുണ്ട്. മതിയായ ഓഫറുകളില്ല, റേഞ്ചില്ല, ആകർഷകമായ പ്ലാനുകളില്ല തുടങ്ങി നിരവധി പരാതികൾ ഉണ്ടായിരുന്നു ബിഎസ്എൻഎൽ ഇപ്പോൾ മറ്റു കമ്പനികൾക്ക് ഒരു വെല്ലുവിളിയായി മാറുന്നു.
225 രൂപയുടെ സിൽവർ ജൂബിലി പ്ലാൻ
പുതിയ സിൽവർ ജൂബിലി പ്ലാൻ 225 രൂപയ്ക്കാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, സൗജന്യ നാഷണൽ റോമിംഗ്, പ്രതിദിനം 100 സൗജന്യ എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ സ്വന്തമാക്കാം. പ്രതിദിനം 2.5 ജിബി അതിവേഗ ഡാറ്റയും ഉറപ്പാക്കാം. ഇത് കഴിയുമ്പോൾ ഡാറ്റയുടെ വേഗത കുറയുമെങ്കിലും ഡാറ്റ ഉപയോഗിക്കാം.

പ്ലാൻ റീചാർജ് ചെയ്താൽ BiTV സൗജന്യമായി ഉപയോഗിക്കാം. ഇതിനു പുറമേ നിരവധി ഒടിടി പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനും സാധിക്കും. 350+ ലൈവ് ടിവി ചാനലുകളും ഈ പ്ലാനിൽ ഉൾക്കൊള്ളുന്നുണ്ട്. 30 ദിവസത്തേക്കാണ് ഈ പ്ലാനിൻ്റെ കാലാവധി. ഇത്രയും മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുമ്പോൾ ഉപയോക്താക്കൾ കൂടുതലായി ഈ പ്ലാൻ റീചാർജ് ചെയ്യാൻ താത്പര്യപ്പെടുമെന്നതിൽ സംശയമില്ല. മാത്രമല്ല നിരവധി പേർ മറ്റു ടെലികോം കമ്പനികളിൽ നിന്നും ബിഎസ്എൻഎൽ തിരഞ്ഞെടുക്കാനും തുടങ്ങിയിരിക്കുന്നു.
1 രൂപ പ്ലാൻ അവസാനിച്ചു
ബിഎസ്‌എൻഎല്ലിന്റെ ജനപ്രിയ പ്ലാനായിരുന്നു 1 രൂപ റീചാർജ് പ്ലാൻ. ഈ പ്ലാൻ അവസാനിക്കുന്നു എന്നത് ഉപയോക്താക്കൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നവംബർ 18 നാളെ വരെയാണ് ഈ പ്ലാനിന്റെ കാലാവധിയുണ്ടായിരിക്കുക. ഈ ശ്രദ്ധേയ പ്ലാൻ അവസാനിക്കുമ്പോഴാണ് പുതിയ ഓഫറുകൾ എത്തുന്നത്.
1 രൂപ പ്ലാനിൻ്റെ പ്രത്യേകത;
- 30 ദിവസത്തെ കാലാവധിയുള്ള പ്ലാൻ
- പരിധിയില്ലാത്ത വോയ്‌സ് കോളുകൾ
- പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ
- ദിവസേന 100 SMS
- നാഷണൽ റോമിംഗ് സൗജന്യമായിരിക്കും
8th Pay Commission: സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധനവും ആനുകൂല്യങ്ങളും മുടങ്ങും- കാരണം ഇതാണ്
ഈ പ്ലാനിലൂടെ നിരവധി വരിക്കാരാണ് ബിഎസ്എൻഎൽ സ്വന്തമാക്കിയത്. സ്വകാര്യ ടെലികോം കമ്പനികളെ അപേക്ഷിച്ച് മികച്ച ഓഫറുകളാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ നേട്ടം ലഭിക്കുമ്പോൾ ഉപയോക്താക്കൾക്ക് അത്തരം പ്ലാനുകൾ വീണ്ടും സ്വന്തമാക്കാൻ താത്പര്യം വർദ്ധിക്കും. കൂടുതൽ ഡാറ്റയും ഒപ്പം ഒടിടി പ്ലാറ്റ്ഫോമുകളുടെ സാന്നിധ്യവുമെല്ലാം ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. നിങ്ങളും റീചാർജ് ചെയ്തോ?
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications