സമീപകാലത്ത് വിപണിയിലുണ്ടായ തിരിച്ചടികളെ ഏറ്റവും പ്രതിരോധിച്ചു നിന്നത് ബാങ്ക് ഓഹരികളായിരുന്നു. തുടര്‍ന്ന് തിരിച്ചു വരവിനുള്ള കളമൊരുക്കുന്നതില്‍ മുന്നില്‍ നില്ക്കുന്നതും ബാങ്ക് ഓഹരികളാണ്. ഇതിനിടെ മികച്ച മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ച കമ്പനികളുടെ ഓഹരിയില്‍ നിക്ഷേപ താത്പര്യവും പ്രകടമാണ്. വിദേശ നിക്ഷേപകര്‍ ബാങ്കിംഗ് ഓഹരികളില്‍ തുടര്‍ച്ചയായ വില്‍പ്പനക്കാരായതോടെ ഭൂരിഭാഗം ഓഹരികളും തിരുത്തല്‍ നേരിട്ട് ആകര്കഷമായ നിലവാരത്തിലേക്ക് എത്തിയിരുന്നു. ഇതിനോടൊപ്പം ബജറ്റിലെ മികച്ചയൊരു പ്രഖ്യാപനം പോലും മുന്നോട്ടുള്ള കുതിപ്പിന് കരുത്തേകാം. ഇത്തരത്തില്‍ സമീപ ഭാവിയിലേക്ക് 40 ശതമാനത്തോളം നേട്ടം നല്‍കിയേക്കാവുന്ന ഒരു ബാങ്ക് ഓഹരി നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ഫിനാന്‍സ് കമ്പനി അഥവാ ഐഡിഎഫ്സിയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ സംരംഭം വില്‍ക്കുന്നതിന്റെ ഭാഗമായി 2015-ലാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 600-ഓളം ശാഖകളുണ്ട്. 2018-ല്‍ ഐഡിഎഫ്സി ബാങ്കും ഇന്ത്യന്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ക്യാപിറ്റല്‍ ഫസ്റ്റും തമ്മില്‍ ലയിച്ച ശേഷമാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്ന് പേരില്‍ പ്രവര്‍ത്തനം പുനഃസംഘടിപ്പിച്ചത്.
സാമ്പത്തികം
ഡിസംബറില്‍ അവസാനിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ (BSE: 539437, NSE : IDFCFIRSTB) സംയോജിത വരുമാനം 5,198.58 കോടി രൂപയാണ്. ഇത് രണ്ടാം പാദത്തേക്കാള്‍ വരുമാനത്തില്‍ 7.63 ശതമാനം വര്‍ധനവാണ് കാണിച്ചത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ വരുമാനം 7.5 ശതമാനം ഉയരുകയും ചെയ്തിട്ടുണ്ട്. മൂന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം ഇരട്ടിച്ച് 290.21 കോടി രൂപയായും ഉയര്‍ന്നു.
ഓഹരി വിശദാംശം
ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തെ പ്രമുഖ അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ വിസയുമായി സഹകരിച്ച് ആദ്യ മെറ്റല്‍ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കിയത് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ആയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്റ്റാന്‍ഡ് എലോണ്‍ മെറ്റല്‍ ഡെബിറ്റ് കാര്‍ഡ് ആണിത്. നിലവില്‍ ബാങ്കിന്റെ 36.52 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണുള്ളത്. അതേസമയം, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14.76 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14.39 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
ലക്ഷ്യവില 65
തിങ്കളാഴ്ച രാവിലെ 47 രൂപ നിലവാരത്തിലാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 65 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ നിര്‍ദേശം. ഇതിലൂടെ അടുത്ത 12 മാസത്തിനകം 40 ശതമാനത്തോളം നേട്ടം സ്വന്തമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 69.30 രൂപയും കുറഞ്ഞ വില 36.65 രൂപയുമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
