പ്രധാനമായും 7 മേഖലകള്‍ക്ക് ഊന്നല്‍ നല്കുന്ന പ്രഖ്യപാനങ്ങളോടെ, ഏവരും ആകാംക്ഷഭരിതമായി കാതോര്‍ത്തിരുന്ന 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് അവതരണം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പൂര്‍ത്തിയാക്കി. ബജറ്റ് അവതരണത്തിനിടെയിലും വിപണികള്‍ കുതിപ്പിന്റെ പാതയിലായിരുന്നു. ഇതില്‍ പ്രതിരോധ മേഖലയില്‍ നിന്നുള്ള ഓഹരികളും 5 ശതമാനത്തോളം മുന്നേറിയിട്ടുണ്ട്. ബജറ്റില്‍ ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട പരാമര്‍ശം വന്നതിനു പിന്നാലെയാണ് ഡിഫന്‍സ് വിഭാഗം ഓഹരികളില്‍ കുതിപ്പുണ്ടായത്.

ആയുധ ഇറക്കുമതി കുറയ്ക്കുമെന്നാണ് ബജറ്റിലൂടെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് വ്യക്തമാക്കിയത്. പ്രതിരോധ വകുപ്പിനായി നീക്കിവെയ്ക്കുന്ന ഫണ്ടിന്റെ 68 ശതമാനവും 'മേ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതികള്‍ക്ക് കീഴിലായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിനായി പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. നിലവില്‍ 58 ശതമാനം വിഹിതമാണ് തദ്ദേശീയ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത്.
ഇതിനോടൊപ്പം, പ്രതിരോധ മേഖലയിലെ ഗവേഷണത്തില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തും. ഇതിനായി പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും നിര്‍മല സീതാരാമന് പറഞ്ഞു. കൂടാതെ പ്രതിരോധ ഗവേഷണത്തിനുള്ള ഫണ്ടില്‍ 25 ശതമാനം വിഹിതം സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി നീക്കിവയ്ക്കുമെന്നും ആയുധ ഇറക്കുമതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പ്രതിരോധ മേഖലയിലും സ്വദേശി സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്ന സൂചന ലഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട വിവിധ ഓഹരികളിലും മുന്നേറ്റം ദൃശ്യമാണ്. സെന്‍ ടെക്നോളജീസ് 5 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി. സമാനമായി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട മറ്റ് ഓഹരികളായ മസഗോണ്‍ ഡോക്ക് ഷിപ്യായാര്ഡ്, പരസ് ഡിഫന്‍സ് ഓഹരികളിലും മുന്നേറ്റം കണ്ടു. എന്നാല്‍ ബിഇഎല്‍, അപ്പോളൊ മൈക്രോ സിസ്റ്റംസ്, ഭാരത് ഡൈനാമിക്സ്, ആസ്ത്ര മൈക്രോവേവ് പ്രോഡക്ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തില്‍ തുടരുകയാണ്.
ബ്രോക്കറേജ് സ്ഥാപനമായ യെസ് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, തദ്ദേശീയ സ്ഥാപനങ്ങള്‍ക്ക് വിഹിതം വര്‍ധിപ്പിക്കുന്നത് കൊച്ചിന് ഷിപ്യയാര്ഡ്, ഭാരത് ഡൈനാമിക്സ് പോലുള്ള ഓഹരികള്‍ക്ക് അനുകൂല ഘടകമാണെന്ന് ചൂണ്ടിക്കാട്ടി.
ബജറ്റ്് പ്രധാനമായും ശ്രദ്ധകേന്ദ്രകരിച്ചിരിക്കുന്നത് 7 മേഖലകളിലാണ്. പിഎം ഗതിശക്തി, എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുള്ള വികസനം, ഉത്പാദനശേഷി വര്‍ധിപ്പിക്കും, ഉദിച്ചുയരുന്ന പുതിയ അവസര സാധ്യതകള്‍, ഊര്‍ജ മേഖലയിലെ പരിവര്‍ത്തനം, കാലാവസ്ഥാ- പരിസ്ഥിതി മേഖല, നിക്ഷേപത്തിനുള്ള സഹായം എന്നീ മേഖലകളിലൂന്നിയാണ് ഇത്തവണത്തെ ബജറ്റ്. ആദായ നികുതി നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. ഈ വര്‍ഷം ത്ന്നെ ഇ-പാസ്പോര്‍ട്ട്, ഡിജിറ്റല്‍ കറന്‍സി, ടെലികോം മേഖലയില്‍ 5-ജി എ്ന്നിവ അവതരിപ്പിക്കുമെന്നും ധനമന്ത്രി ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications