2022-23 സാമ്പത്തിക വര്‍ഷത്തേക്കുളള പൊതു ബജറ്റ് ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. വിവിധ കാരണങ്ങളാല്‍ സമ്മര്‍ദത്തിലായിരുന്ന വിപണിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്ന ബജറ്റായിരിക്കും ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. സ്വതന്ത്ര ഭാരതത്തിലെ എഴുപത്തഞ്ചാമത് ബജറ്റാണിത്. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. 2022-23 സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സമ്പദ്ഘടന 8-8.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വെയില്‍ സൂചിപ്പിച്ചത്.

>> കോവിഡ ചെലവുകള്‍- ലോകത്തെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ വാക്സിനേഷന് പദ്ധതിക്കാണ് ഇന്ത്യ രൂപം നല്‍കിയിരുന്നത്. 2021 ജനുവരി 16 മുതല്‍ ആരംഭിച്ച ഈ മഹായജ്ഞത്തിന് കഴിഞ്ഞ ബജറ്റില്‍ 35,000 കോടി രൂപയാണ് വകയിരുത്തിയത്. മൂന്നാം തരംഗം ശക്തമായിരിക്കുന്ന ഈ വേളയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കോവിഡ് പ്രതിരോധ സംബന്ധമായ നീക്കിയിരിപ്പ് ബജറ്റില്‍ ശ്രദ്ധാകേന്ദ്രമാകും.
>> ധനക്കമ്മി- സര്‍ക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി. മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 6.8 ശതമാനമാണ് ധനക്കമ്മിയായി നിശ്ചയിച്ചിരുന്നത്. ഇതിനു മുമ്പത്തെ വര്‍ഷം ഇത് 9.3 ശതമാനമായിരുന്നു. അതിനാല്‍തന്നെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനകമ്മി എത്രയെന്ന് നിശ്ചയിക്കുന്നതും ശ്രദ്ധാകേന്ദ്രമാകും.
>> സ്വകാര്യവല്‍ക്കരണം- കഴിഞ്ഞവര്‍ഷം പ്രഖ്യാപിക്കപ്പെട്ട സ്വകാര്യവല്‍ക്കരണ, ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം സര്‍ക്കാരിന് നേടാന്‍ സാധിച്ചിട്ടില്ല. സ്വകാര്യവല്‍ക്കരണത്തിന് മുന്‍തൂക്കം നല്കുന്ന സര്‍ക്കാരിന്റെ വരാന്‍പോകുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള ലക്ഷ്യങ്ങളും ശ്രദ്ധയാകര്‍ഷിക്കുന്ന ഘടകമാണ്.
>> മൂലധനച്ചെലവ്- മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 5.5 ലക്ഷം കോടി രൂപയുടെ മൂലധന ചെലവുകളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്നത്. വരുന്ന ബജറ്റിലും അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ഉയര്‍ന്ന പരിഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മൂലധനച്ചെലവിലേക്കുള്ള നീക്കിയിരിപ്പും ബജറ്റിനെ സംബന്ധിച്ചുള്ള നിര്‍ണായക ഘടകമാണ്.
>> നികുതി വരുമാനം- 2022 സാമ്പത്തിക വര്‍ഷത്തില്‍ നികുതിയില്‍ നിന്നുള്ള വരുമാനത്തില്‍ വളര്‍ച്ച 9.5 ശതമാനമായാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. ഇതിലൂടെ 22.2 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത്. ഇന്നലെ പുറത്തുവന്ന സാമ്പത്തിക സര്‍വേയില്‍ ജിഡിപിയുടെ വളര്‍ച്ച നിരക്ക് 8- 8.5 ശതമാനമായാണ് സൂചിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി വരുമാനത്തില്‍ കണക്കുകളും നിര്‍ണായകമാണ്.
>> കടം വാങ്ങല്‍- വിപണിയില്‍ നിന്നും സര്‍ക്കാര്‍ ശേഖരിക്കുന്നതിനായി നിശ്ചയിച്ചിരുന്നത് 12.05 ലക്ഷം കോടി രൂപയാണ. എങ്കിലും 9.37 ലക്ഷം കോടി രൂപ മാത്രമാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ധനക്കമ്മി കുറയ്ക്കാനായിട്ടുള്ള വിഭവ സമാഹരണവും വളര്‍ച്ച കൈവരിക്കുന്നതിനായി മൂലധനച്ചെലവ് വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപിട്ടുള്ളതിനാലും ഈ കണക്കുകള്‍ വിപണിയുടെ ശ്രദ്ധയാകര്‍ഷിക്കും.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications