ആഗോള വിപണികളില്‍ പ്രതിധ്വനിച്ച സമ്മിശ്ര വികാരം കാരണം കഴിഞ്ഞവാരമാദ്യം ഇന്ത്യന്‍ വിപണി 'ഫ്ളാറ്റായാണ്' ഇടപാടുകള്‍ ആരംഭിച്ചത്. എന്നാല്‍ വ്യാപാരം തുടങ്ങി ഏറെക്കഴിയും മുന്‍പ് നെഗറ്റീവ് ട്രെന്‍ഡ് അലയടിച്ചു. കൂട്ടവില്‍പ്പന രൂക്ഷമായതോടെ എല്ലാ ഇന്‍ട്രാഡേ സപ്പോര്‍ട്ടുകളും ഒന്നിന് പിറകെ ഒന്നായി ഭേദിക്കപ്പെട്ടു.
17,000 മാര്‍ക്കിലേക്കാണ് നിഫ്റ്റി ഈ അവസരത്തില്‍ നിലംപതിച്ചത്. എന്നാല്‍ അവസാന മണിക്കൂറില്‍ നടത്തിയ തിരിച്ചുവരവ് സൂചികയ്ക്ക് അല്‍പ്പം ആശ്വാസമായി. 3 ശതമാനത്തോളം ഇടിവ് കുറിച്ചെങ്കിലും 17,100 പോയിന്റ് നിലയ്ക്ക് മുകളില്‍ തിരശ്ശീലയിടാന് നിഫ്റ്റിക്ക് കഴിഞ്ഞു.
ശേഷമുള്ള ദിവസങ്ങളില്‍ ശക്തമായ ചാഞ്ചാട്ടത്തിനാണ് വിപണി സാക്ഷിയായത്. ഒരുഘട്ടത്തില്‍ 16,800 പോയിന്റ് നിലയില്‍ പ്രതിരോധം തേടേണ്ട അവസ്ഥ വരെയെത്തി കാര്യങ്ങള്‍.
വെള്ളിയാഴ്ച്ച 17,400 -ലേക്ക് നിഫ്റ്റി തിരിച്ചുവന്നെങ്കിലും ട്രേഡര്‍മാര്‍ വീണ്ടും പണം പിന്‍വലിച്ചതോടെ സൂചിക ഒരിക്കല്‍ക്കൂടി പതറി. അതുവരെ മുറുക്കിപ്പിടിച്ച എല്ലാ നേട്ടങ്ങളും ഈ അവസരത്തില്‍ മാഞ്ഞു. ആഗോള വിപണികളില്‍ അനിശ്ചിതത്വം തുടരുന്നുവരെയും ഇന്ത്യയിലും രൂക്ഷമായ ചാഞ്ചാട്ടം നിലകൊള്ളും.
ധനമന്ത്രി നിര്‍മല സീതാരാമന് ചൊവാഴ്ച്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ നിക്ഷേപകര്‍ ജാഗ്രതയോടെ വേണം തിങ്കളാഴ്ച്ച തീരുമാനങ്ങളെടുക്കാന്‍. സാങ്കേതികപരമായി പറഞ്ഞാല്‍ 16,800 നിലയിലാണ് നിഫ്റ്റിക്ക് നിര്‍ണായക പിന്തുണ കണക്കാക്കുന്നത്. കഴിഞ്ഞ ഏതാനും സെഷനുകളില്‍ ശക്തമായ ചെറുത്തുനില്‍പ്പും 17,000 നിലയിലേക്കുള്ള ആധികാരികമായ തിരിച്ചുവരവും സൂചിക കാഴ്ച്ചവെച്ചിട്ടുണ്ട്. അതുകൊണ്ട് 16,800 എന്ന പിന്തുണ തകരാതിരിക്കുന്നിടത്തോളം നിഫ്റ്റിയുടെ തിരിച്ചുവരവ് സാധ്യമാണ്.
ഇതേസമയം, മാര്‍ക്കറ്റ് നേട്ടത്തില്‍ കാലുവെച്ചാലും 17,350-17,500 എന്ന പ്രതിരോധം ഭേദിക്കാന്‍ സൂചികയ്ക്ക് കഴിയുമോയെന്ന കാര്യം സംശയമാണ്. കുറഞ്ഞപക്ഷം ബജറ്റിന് മുന്‍പ് ഇതുനടക്കാന് സാധ്യതയില്ല. ബജറ്റ് ദിനമോ അല്ലെങ്കില്‍ ബജറ്റിന് ശേഷമോ ആയിരിക്കും ബ്രേക്കൗട്ടുകള്‍ക്ക് കളമൊരുങ്ങുക (മുകളിലേക്കോ താഴേക്കോ ആകാം). അതുവരെ റേഞ്ച് ബൗണ്ട് നീക്കങ്ങളായിരിക്കും സൂചികയില്‍ കാണാന്‍ കഴിയുക.
ഇങ്ങനെയൊരു അന്തരീക്ഷത്തില്‍ സ്റ്റോക്ക് അധിഷ്ഠിത ചലനങ്ങളില്‍ വേണം നിക്ഷേപകര്‍ ശ്രദ്ധ പതിപ്പിക്കാന്‍. നിലവില്‍ എല്ലാ കണ്ണുകളും കേന്ദ്ര ബജറ്റിലേക്കാണ്. ഈ 'മെഗാ പരിപാടി' അവസാനിച്ചാല്‍ ആഗോള വിപണികള്‍ നല്കുന്ന സൂചനകളിലേക്ക് നോട്ടമെത്തിക്കാന്‍ വിട്ടുപോകരുത്.
മാര്‍ക്കറ്റ് അനിശ്ചിതത്വത്തില്‍ തുടരവെ അടുത്ത 2 മുതല്‍ 3 ആഴ്ച്ച കൊണ്ട് നേട്ടം ലഭിക്കാന്‍ സാധ്യതയുള്ള രണ്ടു സ്റ്റോക്കുകള്‍ നിര്‍ദേശിക്കുകയാണ് ബ്രോക്കറേജായ ഏഞ്ചല്‍ വണ്ണിന്റെ ടെക്നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ് ചീഫ് അനലിസ്റ്റ് സമീത് ചവാന്.
കാഡില ഹെല്‍ത്ത്കെയറിനും മാരുതി സുസുക്കിയിലുമാണ് ഇദ്ദേഹം ഉയര്‍ച്ച പ്രവചിക്കുന്നത്. ഇരു സ്റ്റോക്കുകളിലും സമീത് ചവാന് നല്കുന്ന ടാര്‍ഗറ്റ് വിലയും അനുബന്ധ വിവരങ്ങളും ചുവടെ അറിയാം.
കാഡില ഹെല്‍ത്ത്കെയര്‍
ഫാര്‍മ രംഗത്തുനിന്നും ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെക്കുന്ന സ്റ്റോക്കുകളില്‍ ഒന്നാണ് കാഡില ഹെല്‍ത്ത്കെയര്‍. ഏഴു മാസം മുന്‍പ് 673.70 രൂപയെന്ന റെക്കോര്‍ഡ് ഉയരം കുറിച്ചതിന് ശേഷം വീഴ്ചകളുടെ പരമ്പരയാണ് കാഡില ഹെല്‍ത്ത്കെയറില്‍ കാണാന്‍ സാധിക്കുന്നത്. ഹ്രസ്വകാലം തൊട്ട് ഇടക്കാലം വരെയുള്ള ചാര്‍ട്ടുകളില്‍ 'ലോവര്‍ ലോ' 'ലോവര്‍ ഹൈ' സീരീസുതന്നെ ദൃശ്യമാണ്. കഴിഞ്ഞയാഴ്ച്ചത്തെ തിരുത്തലോടെ പ്രതിവാര ചാര്‍ട്ടില്‍ കമ്പനിയുടെ ഓഹരി വില 200 ദിന സിംപിള്‍ മൂവിങ് ആവറേജിന് അരികെ അതിനിര്‍ണായകമായ പിന്തുണ സോണിലേക്ക് വന്നിരിക്കുന്നു.
വീഴ്ച്ചകളുടെ പരമ്പര അവസാനിച്ച മട്ടാണ് ഇപ്പോള്‍. വെള്ളിയാഴ്ച്ച മോശമല്ലാത്ത തിരിച്ചുവരവ് നടത്താനും സ്റ്റോക്കിന് കഴിഞ്ഞു. ഹ്രസ്വകാലത്തേക്ക് കാഡില ഹെല്‍ത്ത്കെയര്‍ ഓഹരികളില്‍ കൂടുതല്‍ റിക്കവറി പ്രതീക്ഷിക്കാം. അതുകൊണ്ട് ഇപ്പോഴത്തെ വില നിലവാരത്തില്‍ സ്റ്റോക്ക് വാങ്ങാം. ടാര്‍ഗറ്റ് വില 432 രൂപ. സ്റ്റോപ്പ് ലോസ് 378 രൂപ.
മാരുതി സുസുക്കി
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുക്കി. എന്നാല്‍ വിപണിയില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി മാരുതി ഓഹരികളുടെ പ്രകടനമികവ് പിന്നാക്കമാണ്. 2017 ഡിസംബറിലാണ് മാരുതി അവസാനമായി റെക്കോര്‍ഡ് ഉയരം സ്ഥാപിച്ചത്. അന്ന് 9,996.40 രൂപ വരെയ്ക്കും കമ്പനിയുടെ ഓഹരി വില ഉയരുകയുണ്ടായി. കഴിഞ്ഞകാലങ്ങളില്‍ മാരുതി ഓഹരികള്‍ നിരവധി തവണ തിരിച്ചുവരവ് കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും നടപ്പു മാസം ശക്തമായ മുന്നേറ്റം സ്റ്റോക്കില്‍ രൂപപ്പെടുന്നുണ്ട്.
പ്രതിമാസ ചാര്‍ട്ടില്‍ ആധികാരികമായ ബ്രേക്കൗട്ട് ഇപ്പോള്‍ കാണാന്‍ കഴിയും. തുടരുന്ന വോളിയം വര്‍ധനവ് മാരുതി ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ കാട്ടുന്ന താത്പര്യത്തിന്റെ സൂചനയാണ്. അതുകൊണ്ട് വെള്ളിയാഴ്ച്ച വിലയിടിവ് മുതലെടുത്ത് കമ്പനിയുടെ ഓഹരികള്‍ വാങ്ങാം. ഹ്രസ്വകാലം കൊണ്ട് മാരുതി ഓഹരികള്‍ 9,000 രൂപയിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ സാധ്യതയുണ്ട്. ഇതേസമയം 8,240 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാനും വിട്ടുപോകരുത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications