വിപണി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ലോക്സഭയില്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിക്കും. സ്വതന്ത്ര ഭാരതത്തിലെ എഴുപത്തഞ്ചാമത് ബജറ്റാണിത്. ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സാമ്പത്തിക സര്‍വേയും ഡിജിറ്റല്‍ രൂപത്തിലാണ് നല്‍കിയത്. 2022-23 സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സമ്പദ്ഘടന 8-8.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വെയില്‍ സൂചിപ്പിച്ചത്.

നെഗറ്റീവ് സര്‍പ്രൈസ്
മൂലധന നേട്ടത്തിന് നല്‍കേണ്ട നികുതിയുടെ (Capital Gain Tax) നിരക്കുകളില്‍ വര്‍ധന വരുത്തുകയാണെങ്കില്‍ അത് വിപണിയുടെ അന്തരീക്ഷത്തെ ചുവപ്പാക്കിയേക്കും. അതുപോലെ ഇതുമായി ബന്ധപ്പെട്ട് പുതിയ സെസ് (Csse) നികുതികള്‍ ഏര്‍പ്പെടുത്തിയാലും വിപണി നെഗറ്റീവായിട്ടായിരിക്കും പ്രതികരിക്കുക. കോവിഡ് പ്രതിസന്ധി തുടരുന്നതിനാലും സര്‍ക്കാരിനെ ധനക്കമ്മി തുറിച്ചു നോക്കുന്നതിനാലും വരുമാനം വര്‍ധിപ്പിക്കാനുള്ള ഉപായമായി ഇവയിലേതെങ്കിലും സ്വീകരിച്ചാലും അത്ഭുതപ്പെടാനില്ല. പക്ഷേ വിപണി ഇതിനോട് മുഖം തിരിക്കാനാണ് എല്ലാവിധ സാധ്യതകളും
പോസിറ്റീവ് സര്‍പ്രൈസ്
പൊതുമേഖല ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ഐപിഒ നടപടികളായിരിക്കും എല്‍ഐസിയില്‍ ഉണ്ടാകുക. 75000- 1.5 ലക്ഷം കോടി രൂപ വരെ സമാഹരിക്കുമെന്നാണ് നിഗമനം. ഇത്രയും വലിയ വിഭവ സമാഹരണം ആയതിനാല്‍ വിപണിയുടെ അന്തരീക്ഷം മോശമാകാതെ നോക്കേണ്ടതും സര്‍ക്കാരിന്റെ ആവശ്യകത കൂടിയാണ്. അതിനാല്‍ സെക്യൂരിറ്റി ട്രാന്സാക്ഷന് ടാക്സില്‍ (STT) കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്താല്‍ നിക്ഷേപകര്‍ക്ക് അത് നേട്ടമാകും. നിലവില്‍ ഇന്‍ട്രാഡേ ട്രേഡിന് 0.025 ശതമാനവും ഡെലിവറി ട്രേഡിന് 0.1 ശതമാനവുമാണ് എസ്ടിടി നിരക്ക്.
എസ്ടിടി ഒഴിവാക്കുമോ?
2012-ല്‍ സര്‍ക്കാര്‍ ഓഹരി വിപണിയുമായി ബന്ധപ്പെട്ട ദീര്‍ഘകാല മൂലധന നേട്ടത്തിന്റെ നികുതി (LTCG) വീണ്ടും ഏര്‍പ്പെടുത്തിയത്. നേരത്തെ ദീര്‍ഘകാല മൂലധന നേട്ടത്തിന്റെ നികുതി ഒവിവാക്കിയ സമയത്താണ് പകരം എസ്ടിടി നകുതി ചുമത്തിയിരുന്നത്. എന്നാല്‍ 2018-ല്‍ എല്‍ടിസിജി വീണ്ടും ഏര്‍പ്പെടുത്തുകയും എസ്ടിടി നിലനിര്്ത്തുകയും ചെയ്തത് നിക്ഷേപകര്‍ക്ക്് ഇരട്ട പ്രഹരമായി. നിലവില്‍ എസ്ടിടിയില്‍ നിന്നും സര്‍ക്കാരിന് 5000 കോടിയിലേറെ രൂപ വരുമാനം ലഭിക്കുന്നുണ്ട്. അതേസമയം, എല്‍ടിസിജി മുഖേന 5,311 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. അതിനാല്‍ വളരെ ഏളുപ്പത്തില്‍ പിരിക്കാവുന്ന എസ്ടിടി ഒഴിവാക്കുമെന്ന് തത്കാലം കരുതാനും സാധിക്കില്ല. എങ്കിലും ഏതെങ്കിലും വിധത്തില്‍ എസ്ടിടി ഒഴിവാക്കിയാല്‍ നേട്ടം റീട്ടെയില്‍ നിക്ഷേപകര്‍ക്കായിരിക്കും.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications