ക്രെഡിറ്റ് സ്കോർ ഉയർത്താനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് ക്രെഡിറ്റ് കാർഡ്. കൃത്യമായ ഉപയോഗവും അച്ചടക്കത്തോടെയുള്ള തിരിച്ചടവും വഴി ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് മികച്ച ക്രെഡിറ്റ് സ്കോർ സ്വന്തമാക്കാം. ക്രെഡിറ്റ് കാർഡിലേക്ക് തുടക്കകാരാണെങ്കിൽ എൻട്രി ലെവൽ ക്രെഡിറ്റ് കാർഡുകൾ സഹായകമാണ്.
മികച്ചൊരു ക്രെഡിറ്റ് പ്രൊഫൈൽ നിർമിക്കാനും പ്രീമിയം ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും എൻട്രി ലെവൽ ക്രെഡിറ്റ് കാർഡുകൾ മികച്ച തുടക്കമാണ്. സാധാരണയായി കുറഞ്ഞ വാർഷിക നിരക്കും ക്യാഷ്ബാക്ക് അല്ലെങ്കിൽ റിവാർഡ് പോയിൻ്റുകൾ പോലെയുള്ള അടിസ്ഥാന ആനുകൂല്യങ്ങളും നൽകുന്നവയാണിവ. മികച്ച ചില എൻട്രി ലെവൽ കാർഡുകൾ നോക്കാം.

ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്
ഐസിഐസിഐ ബാങ്കിന്റെ കോ- ബ്രാൻഡഡ് ക്രെിറ്റ് കാർഡാണ് ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്. വാർഷിക ഫീസില്ലാത്ത ആജീവനാന്ത സൗജന്യ കാർഡാണിത്. കോ- ബ്രാൻഡഡ് കാർഡ് ആയതിനാൽ തന്നെ ആമസോൺ വഴിയുള്ള ചെലവാക്കലുകളിൽ പ്രൈം അംഗങ്ങൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.നോൺ പ്രൈം അംഗങ്ങൾക്ക് 3 ശതമാനമാണ് ക്യാഷ്ബാക്ക്.
പാർട്ണർ മർച്ചന്റുകളിൽ നിന്ന് ആമസോൺ പേയിലൂടെ ചെലവാക്കുമ്പോൾ 2 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. മറ്റ് ചെലവുകൾക്ക് 1 ശതമാനമാണ് ക്യാഷ്ബാക്ക്. ആമസോൺ പേ ബാലൻസായാണ് ക്യാഷ്ബാക്ക് ലഭിക്കുക. എല്ലാ പെട്രോൾ പമ്പുകളിലും 1 ശതമാനം ഇന്ധന സർചാർജ് ഇളവ് നേടാം.
എസ്ബിഐ സിംപ്ലി ക്ലിക്ക് ക്രെഡിറ്റ് കാർഡ്
എസ്ബിഐ സിംപ്ലി ക്ലിക്ക് ക്രെഡിറ്റ് കാർഡിന് 499 രൂപ വാർഷിക ഫീസ് ഈടാക്കും. ജോയിനിംഗ് ഫീസ് അടയ്ക്കുമ്പോൾ 500 രൂപയുടെ ആമസോൺ വൗച്ചർ ലഭിക്കും. ബുക്ക്മൈഷോ, ക്ലിയർട്രിപ്പ്, സ്വിഗ്ഗി, അപ്പോളോ 24*7, ഡോമിനോസ്, മിന്ത്ര തുടങ്ങിയ ഓൺലൈൻ ഓൺലൈൻ പാർട്ണർമാരിൽ നിന്നുള്ള ചെലവാക്കലുകൾക്ക് 10X റിവാർഡ് പോയിൻ്റുകൾ ലഭിക്കും.
മറ്റെല്ലാ ഓൺലൈൻ ചെലവുകൾക്കും 5X റിവാർഡ് പോയിൻ്റുകൾ നേടാം. 100 രൂപയ്ക്ക് മുകളിലുള്ള മറ്റു ചെലവാക്കലുകൾക്ക് ഓരോ രൂപയ്ക്കും ഒരു റിവാർഡ് പോയിൻ്റ് ലഭിക്കും. ഒരു റിവാർഡ് പോയിന്റ് 25 പൈസയ്ക്ക് തുല്യമാണ്. 1ലക്ഷം രൂപ ചെലവാക്കിയാൽ വാർഷിക ഫീസ് ഒഴിവാക്കും.
സ്റ്റാൻഡേർഡ് ചാർട്ടേഡ് ഈസിമൈട്രിപ്പ് ക്രെഡിറ്റ് കാർഡ്
350 രൂപ വാർഷിക ഫീസ് വരുന്ന കോ ബ്രാൻഡഡ് ട്രാവൽ ക്രെഡിറ്റ് കാർഡാണ് സ്റ്റാൻഡേർഡ് ചാർട്ടേഡ് ഈസിമൈട്രിപ്പ് ക്രെഡിറ്റ് കാർഡ്. ഈസിമൈട്രിപ്പ് വഴിയുള്ള ബുക്കിംഗുകൾക്ക് മികച്ച ഇളവുകൾ കാർഡിൽ നിന്ന് ലഭിക്കും.
ആഭ്യന്തര ഹോട്ടൽ ബുക്കിംഗിൽ 20 ശതമാനമോ പ്രതിമാസം 5,000 രൂപവരെയോ ഇളവ് ലഭിക്കും. അന്താരാഷ്ട്ര ഹോട്ടൽ ബുക്കിംഗുകളിൽ 20 ശതമാനമോ പ്രതിമാസം 10,000 രൂപയോ ഇളവ് നേടാം. ആഭ്യന്തര വിമാന ബുക്കിംഗിന് 10 ശതമാനമോ പ്രതിമാസം 1,000 രൂപയോ ഇളവ് ലഭിക്കും.
500 രൂപ മുതലുള്ള ബസ് ടിക്കറ്റ് ബുക്കിംഗിന് 125 രൂപ ഇളവ് ലഭിക്കും. മറ്റു റീട്ടെയിൽ ചെലവാക്കലുകളിൽ 100 രൂപയ്ക്ക് 2 പോയിന്റ് ലഭിക്കും. 1 റിവാർഡ് പോയിൻ്റ് 25 പൈസയ്ക്ക് തുല്യമാണ്. 50000 രൂപ ചെലവാക്കിയാൽ വാർഷിക ഫീസ് ഒഴിവാക്കും.
സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്
500 രൂപ വാർഷിക ഫീസ് വരുന്ന ഡൈനിംഗ് വിഭാഗത്തിലുള്ള കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ് സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്. കാർഡ് ആക്ടിവേഷൻ സംയത്ത് 1,119 രൂപ വിലമതിക്കുന്ന 3 മാസത്തെ സ്വിഗ്ഗി വൺ അംഗത്വം ലഭിക്കും. സ്വിഗ്ഗി, ഇൻസ്റ്റമാർട്ട്, ഡൈൻഔട്ട് എന്നിവയിലെ ചെലവാക്കലുകൾക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. മാസത്തിൽ 1,500 രൂപ എന്ന പരിധിയുണ്ട്.
ഓൺലൈൻ ചെലവാക്കലിൽ 5 ശതമാനം ക്യാഷ്ബാക്ക്, പ്രതിമാസം 1,500 രൂപ വരെ നേടാം. 500 രൂപയ്ക്ക് മുകളിലുള്ള മറ്റു ചെലവാക്കലുകൾക്ക് 1 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 1 വർഷത്തെ വാലിഡിറ്റിയിൽ സ്വിഗ്ഗി മണിയായാണ് ക്യാഷ്ബാക്ക് റിഡീം ചെയ്യാൻ സാധിക്കുക. 2 ലക്ഷമോ അതിൽ കൂടുതലോ ഉള്ള വാർഷിക ചെലവാക്കലിൽ വാർഷിക ഫീസ് ഒഴിവാക്കും.
ഇന്ത്യൻ ഓയിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
500 രൂപ വാർഷിക ഫീസുള്ള ഫ്യുവൽ ക്രെഡിറ്റ് കാർഡാണ് ഇന്ത്യൻ ഓയിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്. ആദ്യ 30 ദിവസത്തിനുള്ളിലുള്ള ഇന്ധന ചെലവാക്കലുകൾക്ക് 100 ശതമാനം ക്യാഷ്ബാക്ക് 250 രൂപ വരെ ലഭിക്കും. ഇന്ത്യൻ ഓയിൽ പമ്പുകളിൽ 100 രൂപ ചെലവാക്കുമ്പോൾ 20 റിവാർഡ് പോയിന്റ് ലഭിക്കും. 4 ശതമാനമാണ് വാല്യു-ബാക്ക്,. ഓരോ 100 രൂപ ഓൺലൈനായി ചെലവാക്കുമ്പോഴും 5 റിവാർഡ് പോയിൻ്റുകൾ ലഭിക്കും.
5 റിവാർഡ് പോയിൻ്റ് 1 രൂപയ്ക്ക് തുല്യമാണ്. ബുക്ക്മൈഷോയിൽ മാസത്തിൽ 100 രൂപ ചെലവാക്കുമ്പോൾ 10 ശതമാനം ഇളവ് ലഭിക്കും. 50,000 രൂപ വാർഷിക ചെലവാക്കലിൽ വാർഷിക ഫീസ് ഒഴിവാക്കും. 200 രൂപയ്ക്കും 5,000 രൂപയ്ക്കും ഇടയിൽ ഇന്ധനം നിറയ്ക്കുമ്പോൾ 1 ശതമാനം ഫ്യുവൽ സാർചാർജ്, മാസത്തിൽ പരമാവധി 50 രൂപ ഒഴിവാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
