A Oneindia Venture

പൊന്നിനെ കൂടുതൽ വാങ്ങാം, രാജ്യത്ത് ആഭരണ വില കുറയും, നിർണ്ണായക പ്രഖ്യാപനം നടത്തി ധനമന്ത്രി

മലയാളികൾക്ക് എന്നും സ്വർണം പ്രിയപ്പെട്ട ആഭരണമാണ്. എല്ലാ ആഘോഷങ്ങളിലും പ്രത്യേക ദിവസങ്ങളിലും സ്വർണാഭരണങ്ങളണിച്ച് പങ്കെടുക്കാനാണ് ഭൂരിപക്ഷം സ്ത്രീകളും ആഗ്രഹിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി സ്വർണവില മുകളിലേക്ക് റോക്കറ്റ് പോലെ കുതിക്കുകയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടി അടക്കം 60,000 രൂപയ്ക്ക് മുകളിൽ നൽകണം.

വില കുറയും

ആഭരണപ്രേമികൾക്ക് ആശ്വസം നൽകുന്ന പ്രഖ്യാപനമാണ് ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്. കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണത്തിനും വെള്ളിയ്ക്കും പ്ലാറ്റിനത്തിനും വിലകുറയും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായാണ് കുറച്ചത്. പ്ലാറ്റിനത്തിന്റെ തീരുവ 6.4 ശതമാനമായും കുറച്ചു. അതോടെ സ്വർണവില വരും ദിവസങ്ങളിൽ കുറയും.

സ്വർണത്തിന് വില കുറയും, ബജറ്റിലെ പ്രഖ്യാപനം ഇങ്ങനെ

ഇന്നത്തെ സ്വർണവില

പവന് 54,160 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് 200 രൂപ കുറഞ്ഞു. അതോടെ പവന്‍റെ വില 53,960 രൂപയും ഗ്രാമിന് 6745 രൂപയുമാണ് വില.

ആഭരണം വാങ്ങാൻ എത്ര ചിലവാകും..?

പവന്‍റെ വില തുടർച്ചയായി കുറയുന്നത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാണ്. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 59,000 രൂപ നൽകേണ്ടി വരും.

സ്വർണത്തിന് വില കുറയും, ബജറ്റിലെ പ്രഖ്യാപനം ഇങ്ങനെ

റെക്കോർഡ് വില മെയ് മാസത്തിൽ

സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.

പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X