2025 ലെ കേന്ദ്ര ബജറ്റ് ആദായ നികുതിയിൽ ആകർഷകമായ മാറ്റങ്ങളാണ് കൊണ്ടു വന്നത്. ഇതു പ്രകാരം 12 ലക്ഷം വരെ വരുമാനമുള്ള വ്യക്തികൾക്ക് ആദായനികുതി അടക്കേണ്ടതില്ല. ഇത് മധ്യ വർഗ വിഭാഗത്തിനും ഏറെ ആശ്വാസകരമായ വാർത്തയായിരുന്നു. ആശ്വാസം നൽകുന്നതിനൊപ്പം കൂടുതൽ നികുതി ദായകരെ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറാനുള്ള പ്രോത്സാഹനവും ഈ പ്രഖ്യാപനം നൽകി.
കാരണം, 12 ലക്ഷം വരെ നികുതി ഇല്ലാത്തത് പുതിയ നികുതി വ്യവസ്ഥക്കു കീഴിലാണ്. കൂടുതൽ ആളുകളും പുതിയ നികുതി നികുതി വ്യവസ്ഥയിലേക്ക് മാറുന്നതിലൂടെ പഴയ നികുതി വ്യവസ്ഥ അനാഥമാവും. നിരവധി ഇളവുകളാണ് പുതിയ നികുതി വ്യവസ്ഥ വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും ഈ മാറ്റത്തിലൂടെ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകർക്ക് മറ്റു ചില വിഭാഗങ്ങൾക്ക് കീഴിലുള്ള കിഴിവുകളിൽ നിന്നുള്ള പ്രയോജനം ലഭിക്കില്ല.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന , ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ എന്നിവയെല്ലാം പഴയ നികുതി വ്യവസ്ഥക്കു കീഴിലുള്ളവയാണ്.
സെക്ഷൻ 80C : പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ( PPF ), ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം ( ELSS ), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC), സുകന്യ സമൃദ്ധി യോജന , ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ എന്നിവയിലെ നിക്ഷേപങ്ങൾക്ക് ഇനി നികുതി ഇളവ് ലഭിക്കില്ല.
സെക്ഷൻ 80D : 25,000 രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം കിഴിവുകൾ ലഭിക്കില്ല
സെക്ഷൻ 80CCC : പെൻഷൻ ഫണ്ടുകളിലേക്കുള്ള സംഭാവനകൾക്ക് നികുതി ഇളവ് ലഭിക്കില്ല.
പുതിയ നികുതി വ്യവസ്ഥയിൽ ഭവന വായ്പകളുടെ പലിശ, എച്ച്.ആർ.എ ഇളവുകളും ലഭ്യമാകില്ല.

പഴയ നികുതി വ്യവസ്ഥയിലെ നിക്ഷേപങ്ങൾ എന്തു ചെയ്യും?
പഴയ നികുതി വ്യവസ്ഥയിൽ സർക്കാർ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. പി.പി.എഫ്, എൻ.എസ്.ഇ, ഇ.എൽ.എസ്.എസ്, എസ്.സി.എസ്.എസ്, സുകന്യ സമൃദ്ധി യോജന തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളെല്ലാം പഴയ വ്യവസ്ഥയിൽ ഉൾപ്പെടുന്നു. ഈ പദ്ധതികളെല്ലാം സെക്ഷൻ 80C യുടെ പരിധിയിൽ വരുന്നതിനാൽ 1.5 ലക്ഷം രൂപയുടെ മൊത്തം കിഴിവ് ആനുകൂല്യം ലഭിക്കുന്നു.
2020ലാണ് പുതിയ നികുതി വ്യവസ്ഥ ആരംഭിച്ചത്. എന്നാൽ അതിനു ശേഷം പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള വ്യക്തികൾക്ക് സർക്കാർ വലിയ നികുതി ഇളവുകളൊന്നും നൽകിയിട്ടില്ല. എന്നാൽ അപ്പുറത്ത് പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറിയവർക്ക് സർക്കാർ പ്രോത്സാഹനം നൽകുന്നു. പുതിയ വ്യവസ്ഥയുടെ ഇളവുകൾ പഴയ വ്യവസ്ഥയിലെ നിക്ഷേപങ്ങൾക്ക് മങ്ങൽ ഏൽപ്പിക്കുമോ? മാത്രമല്ല മുകളിൽ പറഞ്ഞ ചെറുകിട നിക്ഷേപങ്ങൾ നിലവിലെ സാഹചര്യത്തിൽ അപകടമാണോ?
നിക്ഷേപവും നികുതി ലാഭിക്കലും തമ്മിൽ ബന്ധിപ്പിക്കേണ്ടതുണ്ടോ?
പഴയ വ്യവസ്ഥയിൽ നികുതി ആനുകൂല്യങ്ങൾ ഇല്ലെങ്കിലും നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നത് നികുതി ആനുകൂല്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയാവരുതെന്ന് നികുതി വിദഗ്ദ്ധർ വ്യക്തമാക്കുന്നു. കാരണം പി.പി.എഫ്, സുകന്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധതികൾ ഇപ്പോഴും സുരക്ഷിതവും മികച്ച വരുമാനം നൽകുന്നതുമാണ്. എന്നാൽ അവയുടെ നീണ്ട ലോക്ക്-ഇൻ കാലയളവുകൾ പലപ്പോഴും നിക്ഷേപകരെ അസ്വസ്തരാക്കുന്നു.
എല്ലാവരും നികുതി ഇളവുകൾ മാത്രം നോക്കി നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നവരല്ല. ഭാവി നേട്ടത്തെ കുറിച്ചും പണത്തിന്റെ വളർച്ചയെ കുറിച്ചും അറിഞ്ഞ് നിക്ഷേപിക്കുന്നവരാണ് കൂടുതലും. പുതിയ നികുതി വ്യവസ്ഥ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലളിതമാക്കുന്നുണ്ടെങ്കിലും പഴയ നികുതി വ്യവസ്ഥയിലെ ജനപ്രിയ നിക്ഷേപങ്ങളിൽ നിക്ഷേപിച്ചിരുന്ന നികുതിദായകർ ആശങ്കയിലാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications