സമീപകാല തിരിച്ചടിയില്‍ നിന്നും വിപണി കരകയറിക്കഴിഞ്ഞു. നിലവില്‍ സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും 4 ശതമാനത്തോളം മാത്രം അകലെയാണ് പ്രധാന സൂചികകള്‍ നില്‍ക്കുന്നത്. തിരുത്തല്‍ നേരിട്ട് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയ അടിസ്ഥാനപരമായി മികച്ച ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. ഇത്തരത്തില്‍ അടുത്ത 3 മാസത്തിനുള്ളില്‍ ലക്ഷ്യവില ഭേദിക്കുമെന്ന് കണക്കുക്കൂട്ടുന്ന ഒരു സ്മോള്‍ കാപ് ഓഹരി നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ഗുജറാത്ത് പിപാവാവ് പോര്‍ട്ട്
രാജ്യത്തെ ആദ്യ സ്വകാര്യ തുറമുഖമാണ് ഗുജറാത്ത് പിപാവാവ് പോര്‍ട്ട്. ഗുജറാത്തിലെ ഭാവ്നഗറില്‍ നിന്നും 140 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറിയുള്ള തീരത്താണ് എല്ലാ കാലാവലസ്ഥയിലും പ്രവര്‍ത്തിക്കുന്ന ഈ തുറമുഖം പ്രവര്‍ത്തിക്കുന്നത്. നിര്‍ണായകമായ അന്താരാഷ്ട്ര സമുന്ദ്രപാതയുടെ സമീപത്താണ് സ്ഥാനമെന്നതും പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കണ്ടെയ്നര്‍ കാര്‍ഗോ, ബള്‍ക്ക് കാര്‍ഗോ, എല്‍പിജി കാര്‍ഗോ ഉള്‍പ്പെടെ സമുദ്രമാര്‍ഗമുള്ള എല്ലാവിധ സേവനങ്ങളും നല്കുന്നു. റോഡ്, റെയില്‍ മുഖേനയും തുറമുഖത്തെ ബന്ധിപ്പിച്ചിരിക്കുന്നു. 13.5 ലക്ഷം കണ്ടെയ്നറുകളും 50 ലക്ഷം ഡ്രൈ ബള്‍ക്ക് കാര്‍ഗോയും 20 ലക്ഷം ലിക്വിഡ് കാര്‍ഗോയും 2.5 ലക്ഷം കാറുകളും കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.
ഓഹരി വിശദാംശം
പിപാവാവ് പോര്‍ട്ടിന്റെ ഓഹരികളില്‍ 44.01 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 22.29 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 21.36 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. സമീപ കാലത്ത് വിദേശ നിക്ഷേപകര്‍ വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.89 ശതമാനമാണെന്നതും ശ്രദ്ധേയമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 46.32 നിരക്കിലാണ്. അതേസമയം ഓഹരിയുടെ പിഇ റേഷ്യോ 23.64 നിരക്കിലാണുള്ളത്. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 4,445 കോടിയാണ്.
സാമ്പത്തികം
കമ്പനിക്ക് യാതൊരുവിധ കടബാധ്യതയുമില്ല. കഴിഞ്ഞ 3 വര്‍ഷമായി പിപാവാവ് പോര്‍ട്ടിന്റെ വരുമാനത്തില്‍ 4.1 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 4.1 ശതമാനവും അറ്റാദായത്തില്‍ 0.1 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 168.56 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനം ഇടിവാണ് കാണിക്കുന്നത്. മൂന്നാം പാദത്തിലെ അറ്റാദായം 44.60 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 24 ശതമാനം ഇടിവാണ്. ഇതോടെ പ്രതിയോഹരി വരുമാനവും 1.21 രൂപയില്‍ നിന്നും 0.92-ലേക്ക് താഴ്ന്നു.
ലക്ഷ്യവില 105
കഴിഞ്ഞ ദിവസം പിപാവാവ് പോര്‍ട്ട് (BSE: 533248, NSE: GPPL) ഓഹരികള്‍ 91.95 രൂപയിലാണ് ക്ലോസ് ചെയ്തത്. 88- 92 രൂപ റേഞ്ചിനുള്ളില്‍ ഓഹരി നില്ക്കുമ്പോള് വാങ്ങാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. അടുത്ത 3 മാസത്തിനുള്ളില്‍ 105 രൂപയിലേക്ക് ഓഹരി വില ഉയരുമെന്നാണ് നിഗമനം. ഇതിലൂടെ 14- 19 ശതമാനം വരെ ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് ക്ലോസിങ് നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 82 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരി വിലയില്‍ 17 ശതമാനം കുതിപ്പുണ്ടായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications