ഇ കൊമേഴ്സ് ഓണ്‍ലൈന്‍ പെയ്മെന്റ് രീതികളില്‍ പ്രചാരം നേടി വരുന്ന ഒന്നാണ് ബൈ നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) സേവനങ്ങള്‍. ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും നല്‍കുകയും അതിന്റെ പെയ്മെന്റ് പിന്നീട്
ഇ കൊമേഴ്സ് ഓണ്‍ലൈന്‍ പെയ്മെന്റ് രീതികളില്‍ പ്രചാരം നേടി വരുന്ന ഒന്നാണ് ബൈ നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) സേവനങ്ങള്‍. ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും നല്‍കുകയും അതിന്റെ പെയ്മെന്റ് പിന്നീട് നല്‍കുകയും ചെയ്യുന്ന രീതിയാണ് ബൈ നൗ പേ ലേറ്റര്‍ സേവനങ്ങള്‍. ക്രെഡിറ്റ് കാര്‍ഡുകള്‍ പകരമായി ഉപയോക്താക്കള്‍ക്ക് ബിഎന്‍പിഎല്‍ പ്രയോജനപ്പെടുത്താം. ക്രെഡിറ്റ് കാര്‍ഡിന് സമാനമാണ് ബിഎന്‍പിഎല്‍ സംവിധാനവും.

ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ എളുപ്പത്തില്‍ ബിഎന്‍പിഎല്‍ സേവനം സ്വന്തമാക്കുവാന്‍ സാധിക്കും. എന്നാല്‍ അതേ സമയം വിവേകപൂര്‍വ്വം ഉപയോഗിച്ചില്ല എങ്കില്‍ കടക്കെണിയിലേക്ക് വീഴാനും സാധ്യതയുണ്ട്. ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നതിന് മുമ്പായി അപേക്ഷകന്റെ വായ്പാ മൂല്യം പരിശോധിച്ചതിന് ശേഷം മാത്രമാണ് കാര്‍ഡ് അനുവദിക്കാറ്. അതിനാല്‍ തന്നെ നിശ്ചിത യോഗ്യത ഇല്ലാത്ത വ്യക്തികള്‍ക്ക് കാര്‍ഡ് അനുവദിക്കുകയുമില്ല. എന്നാല്‍ ബിഎന്‍പിഎല്‍ ലഭിക്കുന്നതിന് അത്തരം സങ്കീര്‍ണതകളൊന്നുമില്ല.
ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ കൂടുതല്‍ താത്പര്യത്തോടെ ബിഎന്‍പിഎല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ സ്വീകരിക്കുന്നുണ്ട്. പലപ്പോഴും പലിശ ഇല്ലാതെയോ കുറഞ്ഞ പലിശ നിരക്കിലോ ബിഎന്‍പിഎല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. സുതാര്യമായ പ്രക്രിയകളും, തത്സമയമുള്ള തീര്‍പ്പാക്കാലുകളും ബിഎന്‍പിഎല്‍ സേവനത്തെ കൂടുതല്‍ ജനകീയമാക്കുന്നു.
കോവിഡ് കാലത്ത് എങ്ങനെ കടക്കെണിയില്‍പ്പെടാതിരിക്കാം?
ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ ഇടപാടുകളിലെ എളുപ്പവും സുതാര്യതയും അയവുമൊക്കെ ബിഎന്‍പിഎല്‍ സേവനത്തിന്റെ പ്രത്യേകതയാണ്. അതിനാല്‍ നിരവധി ഉപയോക്താക്കള്‍ പെയ്മെന്റ് ഓപ്ഷനായി ബിഎന്‍പിഎല്‍ തെരഞ്ഞെടുക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് പതിയെ പുറകിലേക്ക് മാറുകയാണ്.
പാസ്വേഡുകള് മാറ്റേണ്ടത് എപ്പോള്‍? ഓണ്‍ലൈനിലും സേഫ് ആയിരിക്കാന്‍ ഗൂഗിള്‍ സിഇഒയുടെ ടിപ്സ് ഇങ്ങനെ
കൂടാതെ ഉപയോക്താവിന് തന്റെ കാര്‍ഡ് വിവരങ്ങളോ. ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ബിഎന്‍പിഎല്‍ സംവിധാനത്തില്‍ നല്‍കേണ്ടി വരുന്നില്ല. അത് സൈബര്‍ തട്ടിപ്പുകളില്‍ വിവര മോഷണത്തില്‍ നിന്നും ഉപയോക്താവിനെ സുരക്ഷിതമാക്കുകയും ചെയ്യുന്നു. ബിഎന്‍പിഎല്‍ ഉപയോക്താവിന് അക്കൗണ്ട് ഹാക്കിംഗോ, ഫിഷിംഗോ ഒന്നും ഓര്‍ത്ത് ഭയപ്പെടേണ്ടതില്ല.
എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് പരിധിയില്ല എന്ന കാര്യം കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
ഈ 1 രൂപാ നോട്ട് കൈയ്യിലുണ്ടെങ്കില്‍ 7 ലക്ഷം രൂപ സ്വന്തമാക്കാം
ഏത് വായ്പ ആയാലും യഥാസമയം തിരിച്ചടവ് നടത്തിയില്ലെങ്കില്‍ നമുക്ക് അത് തിരിച്ചടി നല്‍കും. തിരിച്ചടവ് മുടങ്ങിയാല്‍ നല്‍കേണ്ടി വരുന്ന അധിക ചാര്‍ജുകള്‍ പലപ്പോഴും വലിയ തുകയായിരിക്കും. അതെപ്പോഴും മനസ്സില്‍ ഓര്‍ക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
