എന്ത് പുതിയ കാര്യം തുടങ്ങാനും അനുയോജ്യമായ സമയമാണ് ഉത്സവകാലം. പുതിയ നിക്ഷേപം തുടങ്ങാൻ, പുതിയ വീട് വാങ്ങാൻ, പുതിയ വാഹനം വാങ്ങാൻ തുടങ്ങിയവ ഉത്സവകാലത്ത് ചെയ്യുന്നത് സന്തോഷം ഇരട്ടിയാക്കും. അതോടൊപ്പം സാമ്പത്തിക ലാഭവും ഉത്സവകാലത്തുണ്ടാക്കാം. കാരണം പല ധനകാര്യ സ്ഥാപനങ്ങളും വ്യത്യസ്ത ഓഫറുകളും കിഴിവുകളും ഉത്സവകാലത്ത് നൽകാറുണ്ട്. ഉത്സവകാലത്ത് വീട് വാങ്ങുന്നത് നല്ലതാണ്. നേരത്തെ പറഞ്ഞത് സന്തോഷത്തിനൊപ്പം നിരവധി ഇളവുകളും ലഭിക്കും. എന്തൊക്കെ ഇളവുകളും കിഴിവുകളുമാണ് ലഭിക്കുക എന്ന് പരിശോധിക്കാം
1. കുറഞ്ഞ പലിശ നിരക്ക്
നിരവധി ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉത്സവ സമയത്ത് വായ്പാ പലിശ നിരക്ക് 0.50 ശതമാനം മുതൽ 1 ശതമാനം വരെ കുറയ്ക്കാറുണ്ട്. പലിശ നിരക്കിലെ കുറവ് ലോൺ തിരിച്ചടവ് കാലാവധി കുറയ്ക്കുന്നതിനൊപ്പം തിരിച്ചടവ് തുക ഗണ്യമായി കുറയ്ക്കാനും സഹായിക്കും. ഉദാഹരണത്തിന്, 20 വർഷത്തേക്ക് 10 ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപ ഭവനവായ്പയെടുത്തു എന്ന് കരുതുക. പ്രതിമാസ ഇഎംഐ 46,607 രൂപയാണ്. പലിശയിനത്തിൽ മാത്രം 61.85 ലക്ഷം രൂപ അടയ്ക്കണം. അതായത് 20 വർഷം കൊണ്ട് ഏകദേശം ആകെ 1.11 കോടി രൂപ നൽകണം. അതേ സമയം 9 ശതമാനം പലിശ നിരക്കിൽ ഇതേ വായ്പ ലഭിച്ചാൽ ഇഎംഐ 44,391 രൂപയാകും. പലിശയിനത്തിൽ 54.14 ലക്ഷം രൂപ നൽകും, മൊത്തം വായ്പ തിരിച്ചടവ് 1.04 കോടി രൂപയാകും.

1 ശതമാനം പലിശ വ്യത്യാസം 20 വർഷത്തേക്ക് 7 ലക്ഷം രൂപ ലാഭിക്കാൻ സഹായിക്കുന്നു എന്ന് സാരം.
2. പ്രോസസ്സിംഗ് ഫീ ഒഴിവാക്കൽ മുൻനിര ബാങ്കുകളും എൻബിഎഫ്‌സികളും ഭവനവായ്‌പ പ്രോസസ്സിംഗ് ഫീ 0.50 ശതമാനം മുതൽ 1 ശതമാനം വരെയാണ് ഈടാക്കാറുള്ളത്. എന്നാൽ ഇത് ഉത്സവ സീസണുകളിൽ പല ബാങ്കുകളും തയ്യാറാകും. അത് കൃത്യമായി കണ്ടെത്തിയാൽ സാമ്പത്തിക ലാഭം നേടാം.
ഹോം ലോൺ അപേക്ഷ നൽകുന്നതിന് മുമ്പ്, വായ്പാ നിരക്കുകൾ, പ്രോസസ്സിംഗ് ഫീസ്, ലോണിന്റെ തരം (ഫ്ലോട്ടിംഗ് അല്ലെങ്കിൽ ഫിക്സഡ്), വിവിധ വായ്പക്കാർ വാഗ്ദാനം ചെയ്യുന്ന നേരത്തെയുള്ള തിരിച്ചടവ് ചാർജുകൾ എന്നിവയെക്കുറിച്ച് അന്വേഷിക്കുക. അനുയോജ്യമായ വായ്പ പദ്ധതി കണ്ടെത്താൻ ഇത് സഹായിക്കും
3. പ്രീ-പേയ്‌മെന്റ് ചാർജുകൾ ഒഴിവാക്കൽ ഭവനവായ്‌പ യഥാർത്ഥ കാലയളവിനേക്കാൾ നേരത്തെ തിരിച്ചടയ്‌ക്കുമ്പോൾ ബാങ്കുകൾ പ്രീപേയ്‌മെന്റ് ചാർജുകൾ ഈടാക്കും. എന്നാൽ ഉത്സവ കാലങ്ങളിൽ പല ബാങ്കുകളും പ്രീ-പേയ്‌മെന്റ് ചാർജുകൾ ഒഴിവാക്കാറുണ്ട്.
4. ഇഎംഐ ഒഴിവാക്കൽ ചില ബാങ്കുകൾ പ്രതിമാസ തിരിച്ചടവ് തവണ (ഇ.എം.ഐ)കളുടെ എണ്ണം കുറയ്ക്കാൻ സമ്മതിക്കാറുണ്ട്. അ അതും ഉപഭോക്താവിനെ സംബന്ധിച്ച് ഗുണകരമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്കിലെ മാറ്റം കാരണം പലിശ നിരക്കിലും മാറ്റമുണ്ടാകും. പലിശ നിരക്ക് ഉയരാനുള്ള സാധ്യത കൂടുതലാണ്. അത് കൊണ്ട് തന്നെ പലിശ നിരക്ക് കാലാവധി പൂർത്തിയാക്കുന്നതുവരെ സ്ഥിരമായി നിലനിർത്താൻ ഉത്സവ സമയങ്ങളിലെ ഓഫറുകളിൽ ഉൾപ്പെടുത്തി ബാങ്കുകൾ സമ്മതിക്കുന്നു.
ഉയർന്ന ക്രെഡിറ്റ് സ്കോറും കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാൻ സഹായകരമാകും. സ്‌കോർ 700-ഉം അതിനുമുകളിലും ആണെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. അത് കൊണ്ടു തന്നെ ക്രെഡിറ്റ് സ്കോർ കുറയാതിരിക്കാൻ ശ്രദ്ധിക്കുക.
ദീപാവലി ഇളവുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2023 ഡിസംബർ 31 വരെ റെഗുലർ ഹോം ലോണുകൾ, ഫ്ലെക്സിപേ, എൻആർഐ, നോൺ സാലറി, പ്രിവിലേജ്ഡ്, അപോൺ ഘർ എന്നിവയിൽ 65 ബേസിസ് പോയിന്റുകൾ വരെ ഇളവ് നൽകുന്നു. ബാങ്ക് ഓഫ് ബറോഡയും ഭവനവായ്പകളുടെ പ്രോസസിംഗ് ഫീ ഒഴിവാക്കിയിട്ടുണ്ട്. 8.40 ശതമാനം പലിശ നിരക്കിൽ വായ്പയും വാഗ്‌ദാനം ചെയ്യുന്നു. 'ഫെസ്റ്റീവ് ഹോം ലോൺ ഓഫറിന്റെ' ഭാഗമായി, ബജാജ് ഹൗസിംഗ് ഫിനാൻസും 8.45 ശതമാനം വായ്പ നിരക്കിൽ ഹോം ലോണുകൾ നൽകുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
