സ്വർണത്തിന് വില കൂടുമ്പോൾ ടെൻഷനാണെങ്കിൽ കയ്യിൽ സ്വർണ നിക്ഷേപമില്ലെന്ന് ചുരുക്കം. പണപ്പെരുപ്പത്തെ മറികടക്കുന്ന റിട്ടേൺ നൽകുന്ന പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളിൽ പോലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കുന്ന നിക്ഷേപമാണ് സ്വർണം. ദീർഘകാലത്തേക്ക് സ്വർണത്തിൽ നിക്ഷേപിക്കാൻ പദ്ധതിയുള്ളൊരാളാണെങ്കിൽ ഈ മാസം തന്നെയാണ് ഏറ്റവും അനുയോജ്യമായ സമയം.
കേന്ദ്ര സർക്കാർ പിന്തുണയുള്ള സോവറിൻ ഗോൾഡ് ബോണ്ട് 2023-24 ന്റെ സീരീസ് II സെപ്‌റ്റംബർ 11 മുതൽ സെപ്‌റ്റംബർ 15 വാങ്ങാൻ സാധിക്കും. സ്വർണത്തിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ മാർഗമായതിനാൽ ആഘോഷ സമയത്ത് സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് സോവറിൻ ഗോൾഡ് ബോണ്ട് തിരഞ്ഞെടുക്കാം.

സോവറിൻ ഗോൾഡ് ബോണ്ട്
സ്വർണം ആഭരണങ്ങളായോ നാണയങ്ങളായോ വാങ്ങുന്നതിന് പകരമുള്ള മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. സർക്കാരിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ അവതരകിപ്പിക്കുന്നത്. 2015 നവംബറിലാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ അവതരിപ്പിക്കുന്നത്. സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് പലിശ ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്.
നിക്ഷേപിക്കുന്ന തുകയ്ക്ക് പ്രതിവർഷം 2.5 ശതമാനം പലിശ ലഭിക്കും. ഇത് അർധ വാർഷികമായാണ് നൽകുക. സര്‍ട്ടിഫിക്കറ്റായോ ഡിജിറ്റലായി ഡീമാറ്റ് അക്കൗണ്ടിലോ ബോണ്ടുകൾ സൂക്ഷിക്കാനാകും. ബാങ്ക്, സ്‌റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, പോസ്റ്റ് ഓഫീസ്, സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, എന്നിവ വഴി സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാന്‍ സാധിക്കും.
സോവറിൻ ഗോൾഡ് ബോണ്ടിലെ നിക്ഷേപം എങ്ങനെ
ഇന്ത്യയിൽ താമസക്കാരായ പൗരന്മാർക്ക് സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപം നടത്താം. ഹിന്ദു അഭിവക്ത കുടുംബം, ചാരിറ്റബിള്‍ ട്രസ്റ്റ്, യൂണിവേസിറ്റികൾ എന്നിവയ്ക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കുക. ഇന്ത്യയിൽ താമസിക്കുന്ന സമയത്ത് വാങ്ങിയ സോവറിൻ ഗോൾഡ് ബോണ്ടുകൾ പ്രവാസി ഇന്ത്യക്കാർക്ക് കാലാവധി വരെ നിലനിർത്താം.
1 ഗ്രാം തൂക്കത്തിലാണ് സോവറിൻ ഗോൾഡ് ബോണ്ട് അനുവദിക്കുക. 1 ഗ്രാമിന്റെ ഗുണിതങ്ങളായി ബോണ്ടുകൾ വാങ്ങാം. വ്യക്തികൾ, ഹിന്ദു അഭിവക്ത കുടുംബം എന്നിവയ്ക്ക് പരമാവധി 4 കിലോയും ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങൾക്ക് പരമാവധി 20 കിലോയും നിജപ്പെടുത്തിയിട്ടുണ്ട്. സ്വർണത്തിന്റെ വിപണി വില കുറഞ്ഞാൽ മാത്രമാണ് നഷ്ട സാധ്യതയുള്ളത്.
ഗ്രാമിന്റെ വില എങ്ങനെ
സോവറിൻ ഗോൾഡ് ബോണ്ടിന് ഒരു ഗ്രാമിന് ഈടാക്കുന്ന വില ഇതുവരെ കണക്കാക്കിയിട്ടില്ല. സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്നതിന് തൊട്ടുമുൻപുള്ള 3 പ്രവൃത്തി ദിവസങ്ങളിലെ 999 പരിശുദ്ധ സ്വർണത്തിന്റെ ശരാശരി ക്ലോസിങ് വില അടിസ്ഥാനമാക്കിയാണ് ബോണ്ടിന്റെ നിരക്ക് നിശ്ചയിക്കുന്നത്. ഓൺലൈനായി സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്നവർക്ക് ഗ്രാമിന് 50 രൂപ ഇളവ് നൽകാറുണ്ട്.
ദീർഘകാല നിക്ഷേപം
8 വർഷമാണ് സോവറിൻ ഗോൾഡ് ബോണ്ടിൻെറ കാലാവധി. 5 വർഷത്തെ ലോക്ഇൻ പിരിയഡ് പദ്ധതിക്കുണ്ട്. ലോക്-ഇൻ പരിയഡിന് ശേഷം ബോണ്ടുകൾ വില്പന നടത്താം. തിരിച്ചെടുക്കല്‍ ദിവസത്തിന് മുൻപുള്ള മൂന്ന് പ്രവൃത്തി ദിവസത്തെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന് ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജുവല്ലേഴ്സ് അസോസിയേഷൻ കണക്കാക്കിയ വിലയുടെ ശരാശരി അടിസ്ഥാനപ്പെടുത്തിയാണ് വില കണക്കാക്കുക. ആ വിപണി വിലയിൽ സ്വർണം വില്പന നടത്താം.
നികുതി വേണ്ട
നിക്ഷേപം കാലാവധി വരെ പൂർത്തിയാകുന്നത് വരെ തുടർന്നാൽ മൂലധന നേട്ടത്തിന് നികുതി നൽകേണ്ടതില്ല. നിക്ഷേപത്തിന് 2.50 ശതമാനം പലിശ ലഭിക്കും. പലിശ വരുമാനത്തിന് നികുതി നൽകണം. കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിച്ചാൽ നികുതി നൽകേണ്ടി വരും. ബോണ്ടുകൾ ഈടായി ബാങ്കുകൾ വായ്പയും നൽകും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications