മൺസൂൺ ബംപറിന്റെ 10 കോടി ടിക്കറ്റ് നറുക്കെടുത്തപ്പോൾ സമ്മാനം ലഭിച്ചത് ഹരിതകർമ സേനാംഗങ്ങൾക്കാണ്. നിരവധി പ്രാരാബ്ധങ്ങളിലൂടെ കടന്നു പോകുന്നവരെയാണ് ഇത്തവണ മൺസൂൺ ബംപർ സഹായിച്ചത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനാണ് പലരും ലോട്ടറിയിൽ ഭാഗ്യപരീക്ഷണം നടത്തുന്നത്.
മൺസൂൺ ബംപറിന്റെ 10 കോടിയുടെ ആവേശം കെട്ടടങ്ങിയതോടെ തിരുവോണം ബംപർ വിപണി പിടിക്കാൻ തുടങ്ങി. ഓണം ബംപർ ഭാഗ്യക്കുറി വിപണിയിലെത്തിയ ആദ്യ ദിനം 22.50 കോടി രൂപ മൂല്യം വരുന്ന നാലര ലക്ഷം ടിക്കറ്റുകളാണ് വില്പന നടന്നത്. വിൽപന പൊടിപൊടിക്കുമ്പോൾ ലോട്ടറിയെടുക്കാൻ ആഗ്രഹിക്കുന്നൊരാൾക്ക് അതിനൊരു വഴിയാണ് ലേഖനത്തിൽ വിശദമാക്കുന്നത്.

ഓണം ബംപർ സമ്മാനം
ഓണം ബംപറിന് 30 കോടി രൂപയാണ് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനമായി 20 പേർക്ക് 50 ലക്ഷം രൂപ വീതവും നൽകും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം പത്ത് പേർക്കാണ് ലഭിക്കുക.
അഞ്ചാം സമ്മാനം 10 പേർക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും. ഇത്തവണ മൊത്തത്തിലുള്ള സമ്മാനത്തുകയിൽ വർധനവുണ്ട്. 125 കോടി 54 ലക്ഷം രൂപയാണ് ആകെ സമ്മാനതുക. 500 രൂപ വില വരുന്ന ഓണം ബംപർ ടിക്കറ്റിന്റെ വില പ്രശ്നമാണെങ്കിൽ ഇതാ ഒരു വഴിയുണ്ട്.
മൺസൂൺ ബംപറിൽ സമ്മാനം അടിച്ച പ്ലാൻ
മൺസൂൺ ബംബർ ലോട്ടറി ഈ വാരം നറുക്കെടുത്തു. സമ്മാനത്തുകയായ 10 കോടി രൂപയുടെ ലോട്ടറി ടിക്കറ്റിന് 11 അവകാശികളാണ്. എന്തുകൊണ്ട് ഈയൊരു തന്ത്രം ഇത്തവണത്തെ ഓണം ബംപറിൽ പ്രയോഗിച്ചു കൂടാ. 500 രൂപ വിലയുള്ള ഓണം ബംപറെടുക്കാൻ താൽപര്യമുള്ള 10 പേരെ കണ്ടെത്തിയാൽ 50 രൂപ ചെലവാക്കിയാൽ സുഖമായി ഓണം ബംപറെടുക്കാം.
ഇത്തരത്തിൽ ഒന്നിലധികം പേരായി ചേർന്ന് ഷെയറിട്ട് ലോട്ടറിയെടുക്കുമ്പോൾ ചെറിയ തുകയിൽ ഒന്നിലധികം ലോട്ടറികളിൽ പങ്കാളിയാവാൻ സാധിക്കും. ഇതോടെ ലോട്ടറിയിൽ നിന്ന് സമ്മാനം നേടാനുള്ള സാധ്യതയും കൂടും.
ഷെയറിട്ട് ലോട്ടറിയെടുത്താൽ ശ്രദ്ധിക്കാം
വലിയ സമ്മാനത്തുകയുള്ള ബംപറുകളെത്തുമ്പോൾ ഓഫീസുകളിലും സൗഹൃദ കൂട്ടായ്മകളിലും ഷെയറിട്ട് ലോട്ടറിയെടുക്കുന്നത് ഒരു ട്രെൻഡാണ്. അതേസമയം, ലോട്ടറിയെടുക്കുന്നത് ഷെയറിട്ടാണെങ്കിൽ പലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ലോട്ടറി ടിക്കറ്റ് വാങ്ങിയാൽ ഇതിന്റെ ഉത്തരവാദിത്വം ലോട്ടറിയെടുത്തവർ ശ്രദ്ധിക്കണം. ലോട്ടറിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കാൻ ടിക്കറ്റ് വാങ്ങിയാലുടന്‍ ടിക്കറ്റിന്റെ മറുഭാഗത്ത് സ്വന്തം പേരും മേല്‍വിലാസവും ഒപ്പും രേഖപ്പെടുത്തുകണം. ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ തിരികെ ലഭിക്കാനും സമ്മാനത്തിന് ക്ലെയിം ചെയ്യാനും ഇത് ഉപകരിക്കും.
സമ്മാനം നേടിയാൽ
ഷെയറിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനമെങ്കിൽ ടിക്കറ്റെടുത്തവരിൽ തന്നെയാണ് സമ്മാനം പങ്കിട്ടെടുക്കാനുള്ള ഉത്തരവാദിത്വവും. സമ്മാനര്‍ഹമായ ടിക്കറ്റ് ഒരാളെ ഏൽപ്പിച്ച സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്താം. ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി ആ അക്കൗണ്ടിലേക്ക് സമ്മാനത്തുക കൈപ്പറ്റുകയും ചെയ്യാം.
ജോയിന്റ് അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ലോട്ടറി വകുപ്പിനെ അറിയിച്ചാല്‍ മതി. ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പില്‍ ഹാജരാക്കണം.
എവിടെ നിന്ന് സമ്മാനം കിട്ടും
എത്ര രൂപയുടെ സമ്മാനം ലോട്ടറിയിലൂടെ നേടി എന്നതിന് അനുസരിച്ചാണ് സമ്മാനം എവിടെ നിന്ന് വാങ്ങണം എന്ന് തീരുമാനിക്കുന്നത്. നിശ്ചയിക്കുന്നത്. 5,000 രൂപ വരെ സമ്മാനം ലഭിച്ചാൽ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളില്‍ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5,000 രൂപയ്ക്ക് മുകളില്‍ 1 ലക്ഷം രൂപ വരെയുള്ള സമ്മാനം ലഭിച്ചാൽ ടിക്കറ്റുകൾ ജില്ലാ ലോട്ടറി ഓഫീസുകളിലാണ് സമർപ്പിക്കേണ്ടത്.
1 ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്ന് സമ്മാനം വാങ്ങാം. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്ക്, സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ സ്വീകരിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications