സ്വർണ വില ഉയരുന്നത് കേരളത്തിലെ രക്ഷിതാക്കളുടെ ഇടയിൽ വലിയ നെഞ്ചിടിപ്പുണ്ടാക്കുന്ന കാര്യമാണ്. മക്കൾക്കായി സ്വർണാഭരണങ്ങൾ വാങ്ങിവെയ്ക്കുന്ന ശീലം പുലർത്തുന്ന മലയാളികളെ ആശങ്കയിലാഴ്ത്തിയാണ് 2023-ൽ സ്വർണ വില കുതിച്ചത്. ഫെബ്രുവരി അവസാനത്തോടെ കുതിപ്പിൽ നിന്ന് വർഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് വീണെങ്കിലും വീണ്ടും സ്വർണവില തിരിച്ചു കയറുകയാണ്. വെള്ളിയാഴ്ച സ്വർണ വിലയിൽ മാറ്റമില്ലെങ്കിലും 2 ദിവസങ്ങളിലായി ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. വെള്ളിയാഴ്ചത്തെ വില പവന് 41,400 രൂപയും ഗ്രാമിന് 5,175 രൂപയും.
കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും സ്വർണാഭരണങ്ങൾ വാങ്ങി മക്കളുടെ ഭാവി സുരക്ഷിതമാക്കാനാണ് രക്ഷിതാക്കൾ ശ്രമിക്കുന്നത്. വിവാഹസമയത്ത് കുട്ടികൾക്ക് സമ്മാനമായി നൽകുക തന്നെ ഇതിന്റെ ലക്ഷ്യം. നിക്ഷേപമായി സ്വർണാഭരണങ്ങൾ വാങ്ങുന്നത് പരമ്പരാഗത രീതിയാണെങ്കിലും ഇന്നത്തെ മറ്റു രീതികളുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടം മാത്രമാണ് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്നത്. എന്തുകൊണ്ടാണ് മക്കൾക്കായി സ്വർണാഭരണങ്ങൾ വാങ്ങി വെയ്ക്കരുത് എന്ന് പറയുന്നതെന്ന് നോക്കാം.
എന്തുകൊണ്ട് സ്വർണാഭരണങ്ങൾ വേണ്ട
ചാർജുകളും അപകടസാധ്യതയും കൂടുതൽ സ്വർണം ആഭരണമായി വാങ്ങുമ്പോഴാണ്. ചെറുപ്പത്തിലെ വാങ്ങിവെച്ച സ്വർണാഭരണം കുട്ടിയുടെ വിവാഹപ്രായത്തിൽ ഫാഷൻ മാറും. ഇനി പഴയ ആഭരണങ്ങൾ പുതുക്കിയെടുക്കുമ്പോൾ പണിക്കൂലി, സ്വർണത്തിൽ നിന്നുള്ള മാലിന്യം എന്നിങ്ങനെ നഷ്ടം നേരിടണം.
ആദ്യ തവണ വാങ്ങുമ്പോഴും രണ്ടാം തവണ പുതുക്കി പണിയുമ്പോഴും പണിക്കൂലിയായി വലിയ തുക ചെലവാകും. സ്വർണം ഭൗതികമായി സൂക്ഷിക്കുമ്പോഴുള്ള മറ്റൊരു അപകട സാധ്യത മോഷണമാണ്. ഇത് ഒഴിവാക്കാൻ സ്വർണാഭരണങ്ങൾ ബാങ്ക് ലോക്കറുകളിലേക്ക് മാറ്റും. ഇവിടെ ലോക്കർ ചാർജും സഹിക്കണം.
പകരം എന്ത്
ഭൗതിക സ്വർണത്തിൽ അലട്ടുന്ന പണിക്കൂലി, മോഷണ സാധ്യത, സ്വർണത്തിലെ മാലിന്യം തുടങ്ങിയ എല്ലാ പ്രയാസങ്ങളെയും ഒഴിവാക്കി സുരക്ഷിതമായി ചെലവ് കുറഞ്ഞ രീതിയിൽ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മാർഗമാണ് ഗോൾഡ് ഇടിഎഫ് അഥവാ ഇക്വിറ്റി ട്രേഡഡ് ഫണ്ട്. മ്യൂച്വൽ ഫണ്ടുകൾക്ക് സമാനമാണ് ഗോൾഡ് ഇടിഎഫുകൾ.
സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്ന് ഇടിഫ് യൂണിറ്റുകൾ വാങ്ങാനും വിൽക്കാനും കഴിയും. ഗോൾഡ് ഇടിഎഫുകൾ വാങ്ങുക എന്നതിനർത്ഥം ഇലക്ട്രോണിക് ഫോർമാറ്റിൽ സ്വർണം വാങ്ങുക എന്നാണ്. ഡീമാറ്റ് അക്കൗണ്ട് വഴി ഡിജിറ്റലായി സ്വർണം സൂക്ഷിക്കാം.
ഇടിഎഫ് വില
സ്വർണ ഇടിഎഫിന്റെ വില ഭൗതിക സ്വർണത്തിന്റെ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഗോൾഡ് ഇടിഎഫിന്റെ ഓരോ യൂണിറ്റും ഒരു ഗ്രാം സ്വർണത്തെ പ്രതിനിധീകരിക്കുന്നു. ഇതിന് അനുപാതികമായാണ് വിലയും. ഭൗതിക സ്വർണം കസ്റ്റോഡിയൻ ബാങ്കുകളുടെ നിലവറകളിൽ സൂക്ഷിക്കുകയും യൂണിറ്റുകൾക്ക് മൂല്യം ലഭിക്കുന്ന അടിസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ഓരോ യൂണിറ്റിനും 1 ഗ്രാം സ്വർണത്തിന്റെ മൂല്യം അനുവദിക്കാൻ അസറ്റ് മാനേജ്മെന്റ് കമ്പനി തീരുമാനിച്ചാൽ ഓരോ യൂണിറ്റിന്റെയും വില 1 ഗ്രാം സ്വർണ്ണത്തിന്റെ വിലയ്ക്ക് തുല്യമായിരിക്കും. ഇവ 99.5 ശതമാനം പരിശുദ്ധിയുള്ളവയായിരിക്കും.
ലിക്വിഡിറ്റി
അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്‌ത് ട്രേഡ് ചെയ്യുന്നതിനാൽ ഗോൾഡ് ഇടിഎഫുകൾ എളുപ്പത്തിൽ വില്പന നടത്താൻ സാധിക്കും. ഡീമാറ്റ് രൂപത്തിൽ സ്വർണം സൂക്ഷിക്കുന്നത് നിക്ഷേപകനെ നഷ്ടപ്പെടലിന്റെ സാധ്യത തീരെയില്ല. ഇത് സ്വർണത്തിൽ നിക്ഷേപിക്കുന്നതിലുള്ള ലോക്കർ ചാർജുകളിൽ ലാഭിക്കാൻ സഹായിക്കുന്നു.
അധിക ചാർജ്
ഗോൾഡ് ഇടിഎഫുകളിലെ നിക്ഷേപം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യുന്നതിനാൽ എൻട്രി അല്ലെങ്കിൽ എക്സിറ്റ് ലോഡൊന്നും ഈടാക്കില്ല. ഭൗതിക സ്വർണം വാങ്ങുമ്പോൾ വില്പന മൂല്യത്തിന്റെ 3 ശതമാനം നിരക്കിൽ ജിഎസ്ടി ഈടാക്കുന്നുണ്ട്. ഇടിഎഫുകൾ സെക്യൂരിറ്റികളായതിനാൽ ജിഎസ്ടി ബാധകമാകില്ല.
More From GoodReturns

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!



Click it and Unblock the Notifications