സ്വന്തമായി വീട് വാങ്ങുന്നതോ, വാടയ്ക്ക് താമസിക്കുന്നതോ നല്ലത്? ലാഭവും നഷ്ടവും നോക്കാം
ഒരു വീട് നിർമ്മിക്കുക അല്ലെങ്കിൽ കുറച്ച് സ്ഥലം വാങ്ങുക എന്നത് ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ ജീവിതത്തിന്റെ ഏറ്റവും വലിയ, സുപ്രധാനമായ തീരുമാനങ്ങൾ ആണ്. സ്ഥിരതയും സുരക്ഷിതത്വവും നൽകുന്ന സ്വന്തമായൊരു വീട് യഥാർത്ഥത്തിൽ എല്ലാവരുടെയും സ്വപ്നം തന്നെയാണ്. എന്നാൽ അതിനു മുൻപ്, വീട് വാങ്ങലാണോ നല്ലത്, വാടകയ്ക്ക് താമസിക്കുന്നതാണോ നല്ലത് എന്ന് ചില വസ്തുതകളെ മുൻനിർത്തി നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഈ ലേഖനം ചർച്ച ചെയ്യുന്നത് ഒരു വീട് വാങ്ങലും അതേസമയം തന്നെ വാടകയ്ക്ക് താമസിക്കും എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു അതിന്റെ ലാഭ നഷ്ടങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ്.
വീട് വാങ്ങൽ: ഒരു ദീർഘകാല നിക്ഷേപം
വീട് വാങ്ങുന്നതിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം:
*നിക്ഷേപ മൂല്യമുള്ള ആസ്തി:
ഒരു വീട് വാങ്ങുമ്പോൾ അതിന്റെ മൂല്യം ഭാവിയിൽ വർദ്ധിക്കാനുള്ള സാധ്യതയുണ്ട്.
*ദീർഘകാല സുരക്ഷിതത്വം:
ഭാവിയിൽ വാടക പോലുള്ള അനാവശ്യ പണം നൽകേണ്ടതില്ല.
*ടാക്സ് ആനുകൂല്യം:
ഹോം ലോൺ എടുക്കുമ്പോൾ ആദായനികുതി ഒഴിവാക്കാൻ Section 80C, 24(b) പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
*ഇഷ്ടാനുസൃത മാറ്റങ്ങൾ:
സ്വന്തമായി വീട് ഉള്ളപ്പോൾ അതിൽ ഇഷ്ടാനുസൃത മാറ്റങ്ങൾ വരുത്താൻ കഴിയും.
*സുസ്ഥിരമായ കുടുംബ ജീവിതം:
സ്ഥിരതയോടെ ഒരു സ്ഥലത്ത് താമസിക്കാൻ കഴിയുന്നതിന്റെ മാനസിക സന്തോഷം.
ഇനി വീട് വാങ്ങുന്നതിലെ പ്രശ്നങ്ങൾ നോക്കാം
*വലിയ പ്രാരംഭ ചെലവ്:
ഡൗൺ പേമെന്റിന് വൻ തുക ആവശ്യമാകും.
*ഹോം ലോൺ ബാധ്യത:
പലവട്ടം 15-25 വർഷം വരെ ലോൺ അടക്കേണ്ടി വരും.
*സംരക്ഷണ ചെലവ്:
വീടിന്റെ മെയിൻറനൻസ്, പ്രോപ്പർട്ടി ടാക്സ് മുതലായവ തിരിച്ചറിയണം.
*ലൊക്കേഷൻ പ്രശ്നങ്ങൾ:
നല്ല സ്ഥലത്ത് വീട് വാങ്ങാൻ കൂടുതലായി ചെലവാകും.
വാടകയ്ക്ക് താമസിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും
ആദ്യം ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:
*ഫ്ലെക്സിബിലിറ്റി:
ഒരേ സ്ഥലത്ത് താമസിക്കേണ്ട ആവശ്യമില്ല, ജോലിയുടെ ആവശ്യമനുസരിച്ച് മാറാം.
*കുറഞ്ഞ ചെലവ്:
വാടക എക്യുവലന്റ് ഇ എം ഐ (EMI) യേക്കാൾ കുറഞ്ഞിരിക്കും.
*കൂടുതൽ ലിക്വിഡിറ്റി:
വീട് വാങ്ങാൻ വൻ തുക നിക്ഷേപിക്കേണ്ടതില്ല, അതിനാൽ പണം പെട്ടെന്ന് നഷ്ടമാകുന്നത് തടയും.
*റിസ്ക് ഇല്ല:
റിയൽ എസ്റ്റേറ്റ് മാർക്കറ്റ് തകർന്നാൽ നഷ്ടം വരില്ല.
*മെയിന്റനൻസ് പ്രശ്നങ്ങൾ ഇല്ല:
വാടകവീടിലെ സംരക്ഷണ ചെലവുകൾ വാടകക്ക് നൽകുന്ന ഉടമ കൈകാര്യം ചെയ്യും.

ഇനി വാടകവീട്ടിലെ പ്രതിബന്ധങ്ങൾനോക്കാം:
*വാടക വർദ്ധനവ്:
ഓരോ വർഷവും വാടക കൂടുമെന്ന് പ്രതീക്ഷിക്കണം.
*സ്വന്തമായ ആസ്തി ഉണ്ടാകില്ല:
വാടകയല്ലാതെ കൃത്യമായ ഒരു ഇൻവെസ്റ്റ്മെന്റ് അല്ലെങ്കിൽ സമ്പാദ്യം ഉണ്ടാവില്ല.
*വീടിന്റെ നിയന്ത്രണം ഉടമയ്ക്ക്:
വാടകക്കാരൻ എന്ന നിലയിൽ അപ്രതീക്ഷിത മാറ്റങ്ങൾ വന്നേക്കാം.
*ഭാവിയിലെ സുരക്ഷിതത്വം കുറവ്:
പ്രായം കൂടുമ്പോൾ, സ്ഥിരതയുള്ള താമസസ്ഥലം ഉണ്ടാകില്ല.
വീട് വാങ്ങണോ അതോ വാടകയ്ക്ക് താമസിക്കണോ? ലാഭം ഏത്?
ഉദാഹരണം:
1. രാജീവ് എന്നയാൾ ഒരു ₹1 കോടി വിലയുള്ള വീട് 8.5% പലിശനിരക്കിൽ 20 വർഷത്തേക്ക് ഹോം ലോൺ സ്വന്തമാക്കി. ഡൗൺ പേമെന്റ് ₹25 ലക്ഷമാണ് അദ്ദേഹം നൽകിയത്. രാജീവിന് മേൽപ്പറഞ്ഞ ലോണിലേക്ക് മാസത്തിൽ
₹65,000 - ₹70,000 രൂപ തിരിച്ചടവ് വരും. അങ്ങനെ നോക്കിയാൽ 20 വർഷം കഴിഞ്ഞ് അയാൾ മൊത്തം കൊടുക്കേണ്ട തുക ₹1.60 കോടി (വീട് വില കൂടുമെങ്കിൽ ഗുണം കിട്ടും)
2. വിജിത എന്ന യുവതി ₹22,000/ രൂപ മാസ വാടകക്ക് അതേ വീട് തന്നെ എടുക്കുന്നു. 20 വർഷം കഴിഞ്ഞ് വിജിത മൊത്തം കൊടുക്കേണ്ട തുക ₹1.61 കോടി (വാടക വർദ്ധനവ് കണക്കാക്കി) യാണ്. ബാക്കി വരുന്ന തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ കൂടുതൽ റിട്ടേൺ ലഭിക്കാം.
കണക്കുകൾ നോക്കുമ്പോൾ, നിർഭാഗ്യവശാൽ വാടകയ്ക്ക് താമസിക്കലും വീട് വാങ്ങലും സമാനമായ ചിലവ് തന്നെ പ്രകടമാക്കുന്നു. എന്നാൽ, റിയൽ എസ്റ്റേറ്റ് മൂല്യം കൂടിയാൽ വീട് വാങ്ങുന്നത് നല്ലതാണ്. അതേസമയം, ഫ്ലെക്സിബിലിറ്റിക്കായി വാടകയ്ക്ക് താമസിക്കുന്നതാണ് നല്ലതാണ്.
ഏത് നല്ലത്? നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചാണ് അത് തീരുമാനിക്കേണ്ടത്
-വീട് വാങ്ങൽ നല്ലത്, ഏതൊക്കെ സാഹചര്യത്തിൽ
*നിങ്ങൾ ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ.
*ഭാവിയിൽ വീടിന്റെ വില ഉയരുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ.
*കൂടിയ ഇ എം ഐ കൊടുക്കാനുള്ള ശേഷിയുണ്ടെങ്കിൽ.
*ടാക്സ് ആനുകൂല്യം മുതലെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ.
-വാടകയ്ക്ക് താമസിക്കുന്നത് നല്ലതാകുന്നത് ഏത് സാഹചര്യത്തിൽ
*നിങ്ങൾക്ക് ഒരു സ്ഥലത്ത് സ്ഥിരത ആവശ്യമില്ലെങ്കിൽ.
*വലിയ ലോൺ ബാധ്യത ഒഴിവാക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ.
*ബാക്കിയുള്ള തുക മറ്റ് നിക്ഷേപങ്ങളിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ.
*നിങ്ങളുടെ ജോലിയും ഭാവി തീരുമാനങ്ങളും ഉറപ്പല്ലെങ്കിൽ.
വീട് വാങ്ങുക എന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം വരുന്ന ഒരു വലിയ സാമ്പത്തിക തീരുമാനം ആണ്. അതിനാൽ ഈ നിർണ്ണയത്തിൽ വേഗം തീരുമാനമെടുക്കരുത്. നിങ്ങളുടെ ജോലി സ്ഥിതിയും, സാമ്പത്തിക കഴിവും, ഭാവിയിലെ പ്ലാനുകളും പരിഗണിച്ച് ബുദ്ധിമുട്ടില്ലാത്ത, ലാഭകരമായ ഒരു തീരുമാനം എടുക്കുക.


Click it and Unblock the Notifications


