ബാങ്കിലെ നീണ്ട ക്യൂവിൽ ചെന്ന് ഫോം പൂരിപ്പിച്ച് പണമിടപാട് നടത്താനൊന്നും ആർക്കും സമയമില്ല. നിമിഷങ്ങൾക്ക് വിലയുള്ള കാലത്ത് ഇന്റർനെറ്റ് ബാങ്കിംഗാണ് മിക്കവരും ഉപയോഗിക്കുന്നത്. അക്കൗണ്ട് ഉടമ ഇരിക്കുന്നിടത്ത് ബാങ്കിംഗ് സൗകര്യം ലഭിക്കുമ്പോൾ ആരും ബാങ്കിനെ തേടി ബ്രാഞ്ചിലേക്ക് പോകില്ല. ബില്ലടക്കലോ, പണം കൈമാറ്റമോ എന്തിന് സ്ഥിരം നിക്ഷേപം തുടങ്ങാന്‍ പോലും വീട്ടിലിരുന്ന പറ്റും. സൗകര്യം കൂടിയതോടെ ബാങ്ക് ഇടപാടുകൾക്ക് ഭീഷണിയും നേരിടുന്നുണ്ട്. ഇന്റർനെറ്റ് ബാങ്കിംഗിന്റെ സാധ്യതകൾ ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകൾ സർവ സാധാരണമാണ് നാട്ടിൽ. അക്കൗണ്ട് ഉടമയുടെ നിമിഷങ്ങളുടെ ശ്രദ്ധക്കുറവോ അറിവില്ലായ്മയോയാണ് തട്ടിപ്പുകാർക്ക് ഗുണകരമാകുന്നത്. ഓണ്‍ലൈന്‍ പണമിടപാടില്‍ നിരവധിയായ സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഇതിനാല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ പിന്തുടര്ന്ന് വേണം ബാങ്കിംഗ് ഇടപാട് ഓണ്‍ലൈനായി ചെയ്യാന്‍. എങ്ങനെ സുരക്ഷിതമായി ബാങ്കിംഗ് ഇടപാട് ഓൺലൈനായി നടത്താമെന്ന് നോക്കാം.
ഇന്റർനെറ്റ് തട്ടിപ്പ് സൂക്ഷിക്കുക
ബ്രൗസറിന്റെ അഡ്രസ് ബാറില്‍ യുആര്‍എല്‍ ടൈപ്പ് ചെയ്ത് മാത്രം ബാങ്ക് വെബ്സൈറ്റിലേക്ക് പ്രവേശിക്കുക. ബാങ്കിന്റെ മൊബൈലില്‍ ആപ്ലിക്കേഷനുകള്‍ സ്റ്റോർ, പ്ലോ സ്റ്റോർ, വിന്‍ഡോസ് മാര്‍ക്കറ്റ് പ്ലോസ് എന്നീ അംഗീകൃത ഇടങ്ങളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക. ഇന്റര്‍നെറ്റ് കഫേ, ലൈബ്രറി പോലുള്ള പൊതുയിടങ്ങളിലെ കമ്പ്യൂട്ടറുകളില്‍ നിന്ന് ബാങ്ക് അക്കൗണ്ട് ലോഗിന്‍ ചെയ്യരുത്. ഇത്തരത്തില്‍ പൊതു ഇടങ്ങളിലെ ഉപയോഗം പാസ് വോര്‍ഡ് മറ്റുള്ളവര്‍ കൈക്കലാക്കാന്‍ കാരണമാകും. ഇത്തരം കേന്ദ്രങ്ങൾ ഉപയോഗിക്കേണ്ടി വന്നാൽ ബ്രൗസിംഗ് ഹിസ്റ്ററി പൂർണമായും മായ്ച്ച് കളയണം. ബാങ്ക് ലോഗിൻ ഐഡിയും പാസ്വേര്ഡും ഒരിക്കലും സേവ് ചെയ്യന്‍ അനുവദിക്കരുത്.
വിവരങ്ങൾ രഹസ്യമാക്കാം
അക്കൗണ്ട് ഉടമയുടെ വ്യക്തിഗത വിവരങ്ങള്‍, പാസ്വേര്ഡ്, ഒടിപി, എന്നിവ തേടി ബാങ്ക് ഉദ്യോഗസ്ഥര്‍ ഫോണ്‍ വിളിക്കുകയോ ഇമെയില്‍/ എസ്എംഎസ് സന്ദേശങ്ങള്‍ അയക്കുകയോ ഇല്ല. ഇത്തരത്തില്‍ വിവരങ്ങള്‍ ആരാഞ്ഞാല്‍ തട്ടിപ്പിനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കി ഇത്തരം ഫോണ്‍/ മെയില്‍ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുത്. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളെന്ന വ്യാജേന വരുന്ന മെയിലുകളിലെ ലിങ്കുകള്‍ ഒഴിവാക്കുക. ഇത്തരം ലിങ്കുകള്‍ വഴി വെബ്സൈറ്റിലേക്ക് പ്രവേശിക്കാതിരിക്കുക. സമ്മാനം ലഭിച്ചെന്നും ഇത് ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വ്യക്തിഗത വിവരങ്ങള്‍ തേടിയാണ് മറ്റൊരു തട്ടിപ്പ്. പണം സുരക്ഷിതമാക്കാന്‍ ഇത്തരം ഫോണ്‍ കോളുകളെ ഒഴിവാക്കണം.
അക്കൗണ്ട് പരിശോധിക്കുക
സേവിംഗ്സ് അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി പരിശോധിക്കണം. ഓണ്‍ലൈന്‍ പണമിടപാട് നടത്തി കഴിഞ്ഞാല്‍ അക്കൗണ്ടില്‍ നിന്ന് കുറഞ്ഞ തുക കൃത്യമാണോെന്ന് പരിശോധിക്കണം. എന്തെങ്കിലും അസ്വഭാവികത തോന്നിയാല്‍ ബാങ്കിനെ വിവരമറിയിക്കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടറില്‍ ആന്റിവൈറസ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുക. ഉപയോഗത്തിലില്ലാത്ത സമയം കമ്പ്യൂട്ടറുമായുള്ള ഇന്റര്‍നെറ്റ് ബന്ധം ഒഴിവാക്കുക. തട്ടിപ്പുകാര്‍ ഓണ്‍ലൈനായി വിവരങ്ങള്‍ മോഷ്ടിക്കുന്നത് തടയാന്‍ സഹായിക്കും. ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കുന്നത് വിവരങ്ങള്‍ സേഫാക്കും.
പാസ്വേർഡ് ഇടയ്ക്കിടെ മാറ്റുക
ഇന്റര്‍നെറ്റ് ബാങ്കിംഗിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ബാങ്ക് അനുവദിക്കുന്ന പാസ്വേര്ഡ് ആണെങ്കില്‍ ഉടനെ പുതിയത് കൊണ്ടുവരണം. ഇടവേളകളിൽ പാസ്വേർഡ മാറ്റികൊണ്ടിരിക്കണം. പാസ്വേർഡ് രഹസ്യമാക്കി വെക്കേണ്ടതും അക്കൗണ്ടിന്റെ സുരക്ഷിതത്വത്തിന് പ്രധാനമാണ്. ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഒഴിവാക്കാൻ ബാങ്കിൽ നിർദ്ദേശം നൽകാം. ലോക ബാങ്കിന്റെ കണക്ക് പ്രകാരം രാജ്യത്ത് 40 ശതമാനം അക്കൗണ്ടുകൾ ആക്ടീവല്ല. ഈ അക്കൗണ്ടുകൾ തട്ടിപ്പിന് ഉപയോഗിക്കപ്പെട്ടേക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
