അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ ആളുകൾ പെട്ടെന്ന് ആശ്രയിക്കുന്നത് വ്യക്തിഗത വായ്പകളെയാണ്. സുരക്ഷിതമല്ലാത്ത ഇത്തരം വായ്പകൾ പെട്ടെന്ന് തന്നെ അംഗീകരിക്കപ്പെടും. മാത്രമല്ല വ്യക്തിഗത വായ്പകൾക്ക് കുറഞ്ഞ രേഖകൾ മാത്രമേ സമർപ്പിക്കേണ്ടി വരുന്നുള്ളു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിനാൽ വലിയ ജാമ്യം നൽകാനില്ലാത്തവർക്കെല്ലാം വ്യക്തിഗത വായ്പകളെ സമീപിക്കാം.
ഒരു വ്യക്തിഗത വായ്പക്ക് അപേക്ഷിക്കുന്നതിനു മുന്നേ നിങ്ങൾക്ക് അനുയോജ്യമായ വായ്പാ ഓപ്ഷൻ ലഭിക്കുവാൻ ശരിയായ ഇഎംഐ തിരഞ്ഞെടുക്കണം. ഇത് നിങ്ങളുടെ പേയ്‌മെന്റുകൾ ആസൂത്രണം ചെയ്യാനും മുൻകൂട്ടി നിശ്ചയിച്ച തിരിച്ചടവ് കാലയളവിലേക്കുള്ള നിങ്ങളുടെ മൊത്തത്തിലുള്ള പലിശ കണക്കാക്കാനും സഹായിക്കുന്നു. വായ്പ എടുക്കുമ്പോൾ ഇഎംഐയെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. നിങ്ങളുടെ പ്രതിമാസ തിരിച്ചടവുകൾ ശരിയായി ആസൂത്രണം ചെയ്യാനും വീഴ്ചകൾ ഒഴിവാക്കാനും ഇത് സഹായിക്കും.
നിങ്ങൾ 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പ എടുത്താൽ അതിൻ്റെ ഇഎംഐ എങ്ങനെ കണക്കാക്കാം? പ്രധാനമായും ഒരു വ്യക്തിഗത വായ്പ ഇഎംഐ മൂന്ന് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു - ലോൺ തുക, പലിശ നിരക്ക്, കാലാവധി എന്നിവയാണ് ഈ മൂന്ന് ഘടകങ്ങൾ.
എപ്പോഴും ഓൺലൈൻ ഇഎംഐ കാൽക്കുലേറ്ററുകൾ ഉപയോഗിച്ച് കണക്കുകൾ പരിശോധിക്കുക. ഇത് കൂടുതൽ ലളിതമാണ്. മാത്രമല്ല പെട്ടെന്ന് തന്നെ ശരിയായ കണക്കുകൾ ലഭിക്കുന്നു. വായ്പക്കാർക്ക് ഏറ്റവും അനുയോജ്യമായ ഒരു തിരിച്ചടവ് പദ്ധതി കണ്ടെത്തുന്നതിനും വായ്പാ തുക, കാലാവധി, പലിശ നിരക്കുകൾ എന്നിവ ക്രമീകരിക്കാനും ഇത് അനുവദിക്കുന്നു.
വ്യക്തിഗത വായ്പ ഇഎംഐ കണക്കാക്കുന്നതിനുള്ള ഫോർമുല
എല്ലാ ഓൺലൈൻ കാൽക്കുലേറ്ററുകളും ഉപയോഗിക്കുന്ന ഒരു സ്റ്റാൻഡേർഡ് ഫോർമുലയാണ് വ്യക്തിഗത വായ്പാ ഇഎംഐ കണക്കാക്കുന്നത്.
ഇഎംഐ കണക്കാക്കുന്നതിനുള്ള സൂത്രവാക്യം- [P x R x (1+R)^N] / [(1+R)^(N-1)]
ഓരോന്നും വിശദമായി നോക്കാം;
P = അതായത് വായ്പാ തുകയുടെ മുതലിനെയാണ് P എന്ന് വിളിക്കുന്നത്. (PRINCIPAL AMOUNT)
R = പ്രതിമാസ പലിശ നിരക്ക് (വാർഷിക പലിശ നിരക്ക് 12 കൊണ്ട് ഹരിച്ചാൽ R ൻ്റെ നിരക്ക് ലഭിക്കും.)
N = ലോൺ കാലാവധി (മാസങ്ങളുടെ അടിസ്ഥാനത്തിൽ)

ഉദാഹരണത്തിന്, നിങ്ങൾക്ക് 12% വാർഷിക പലിശ നിരക്കിൽ അഞ്ച് വർഷത്തേക്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പ വേണമെങ്കിൽ ഇഎംഐ ഏകദേശം 11,122 രൂപയായിരിക്കും.
ഇതേ വായ്പാ തുകയിൽ വ്യത്യസ്ത കാലാവധിയിൽ നിങ്ങൾ 12% വാർഷിക പലിശ നിരക്കിൽ വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിച്ചാൽ എത്ര രൂപ ഇഎംഐ നൽകേണ്ടി വരുമെന്ന് പരിശോധിക്കാം;
- 1 വർഷത്തെ കാലാവധി: 44,424 രൂപ
- 2 വർഷത്തെ കാലാവധി: 23,537 രൂപ
- 3 വർഷത്തെ കാലാവധി: 16,607 രൂപ
- 4 വർഷത്തെ കാലാവധി: 13,167 രൂപ
- 5 വർഷത്തെ കാലാവധി: 11,122 രൂപ
വ്യക്തിഗത വായ്പാ ഇഎംഐയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
പലിശ നിരക്കിലെ വ്യത്യാസപ്പെടും: നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, നിങ്ങൾക്ക് ആവശ്യമുള്ള വായ്പ തുക, നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കുമ്പോൾ വായ്പയുടെ പലിശ നിരക്ക് വ്യത്യാസപ്പെടാം.
വായ്പാ കാലാവധി: വായ്പാ കാലാവധി നീട്ടുന്നത് ഇഎംഐ തുക കുറയ്ക്കുന്നു, എന്നാൽ ദീർഘകാല ഇഎംഐയിലൂടെ വായ്പാ തുകയേക്കാൾ ഉയർന്ന തുക നിങ്ങൾ അടക്കേണ്ടി വരുന്നു. കുറഞ്ഞ കാലാവധികൾ ഉയർന്ന ഇഎംഐകൾക്ക് കാരണമാകുമെങ്കിലും അടക്കുന്ന പലിശത്തുക താരതമ്യേന കുറവായിരിക്കും.
വായ്പ തുക: ഉയർന്ന വായ്പാ തുക ലഭിച്ചാൽ നിങ്ങൾ അടക്കേണ്ട ഇഎംഐ തുകയും ഉയർന്നതായിരിക്കും. നിങ്ങളുടെ സാമ്പത്തിക ശേഷിക്ക് അനുസരിച്ച് മാത്രം വായ്പാ തുക തിരഞ്ഞെടുക്കുക.
ഒരു വ്യക്തിഗത വായ്പ എടുക്കാൻ തീരുമാനിക്കുന്നതിന് മുന്നേ ഇഎംഐ വ്യവസ്ഥയെ കുറിച്ച് ശരിയായ രീതിയിൽ മനസിലാക്കിയിരിക്കണം. ഇല്ലെങ്കിൽ അമിതമായ ബാധ്യതകൾ വന്നേക്കാം. മാത്രമല്ല ആവശ്യത്തിന് അനുസരിച്ച് മാത്രം വായ്പയ്ക്ക് അപേക്ഷിക്കാതെ നിങ്ങളുടെ തിരിച്ചടവ് ശേഷി തിരിച്ചറിഞ്ഞ ശേഷം വായ്പാ തുക തിരഞ്ഞെടുക്കുക.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications