ജനകീയമാണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റുകൾ (ആർഡി) അല്ലെങ്കിൽ ആവർത്തന നിക്ഷേപം. പലരുടെയും നിക്ഷേപത്തിന്റെ തുടക്കം പോസ്റ്റ് ഓഫീസ് ആർഡികളിലൂടെയാകും. നിശ്ചിത തുക ഇടവേളകളില്‍ ആര്‍ഡി അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം, ആര്‍ഡി അക്കൗണ്ടിലെ പലിശ കൂട്ടുപലിശ രീതിയില്‍ ത്രൈമാസത്തില്‍ കണക്കാക്കും. വ്യത്യസ്ത മാസ അടവുകളിൽ നിക്ഷേപിക്കുന്നവർക്ക് കാലവധിയിൽ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം.
ആർക്കൊക്കെ ചേരാം
ഇന്ത്യക്കാരായ പ്രായപൂര്‍ത്തിയായവര്‍ക്ക് പദ്ധതിയില്‍ ചേരാം. 10 വയസിന് താഴെ പ്രായമുള്ളവര്‍ക്കായി രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാം. 10 വയസിന് മുകളിലാണെങ്കില്‍ സ്വന്തം പേരിലും അക്കൗണ്ട് ആരംഭിക്കാം. പോസ്റ്റ് ഓഫീസിലെത്തി ആര്‍ഡി ഫോം പൂരിപ്പിച്ച് പണമടച്ചാല്‍ അക്കൗണ്ട് ആരംഭിക്കാനാകും. 100 രൂപയില്‍ തുടങ്ങി 10ന്റെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം (ആര്‍ഡി)യില്‍ നിക്ഷേപിക്കാം.
കാലാവധി
5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ കാലാവധി. 5 വര്‍ഷത്തേക്ക് കാലാവധി വര്‍ധിപ്പിക്കാം. അക്കൗണ്ട് ആരംഭിച്ച ദിവസം മുതലാണ് മാസം കണക്കാക്കുക. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപയുടെ നികുതിയിളവ് ലഭിക്കും.
നിബന്ധനകള്‍ക്ക് വിധേയമായി കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും നികുതിയിളവുണ്ട്. നിക്ഷേപം തുടങ്ങി 1 വര്‍ഷത്തിന് ശേഷം പിന്‍വലിക്കാന്‍ അനുവദിക്കും. നിക്ഷേപത്തിന്റെ 50 ശതമാനമാണ് ഇത്തരത്തില്‍ പിന്‍വലിക്കാനാവുക. പിന്‍വലിക്കുന്ന തുകയ്ക്ക് 1 ശതമാനം പിഴ ഈടാക്കും.
കാലവധിയിൽ എത്ര രൂപ ലഭിക്കും
100 രൂപ മാസത്തിൽ നിക്ഷേപിക്കുന്നൊരാൾക്ക് അഞ്ച് വർഷത്തിന് ശേഷം ലഭിക്കുന്ന തുക 6,970 രൂപയാണ്. 970 രൂപ പലിശയായി ലഭിക്കും. മാസത്തിൽ 500 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 30,000 രൂപ കാലവധിയിൽ ലഭിക്കും. 4,849 രൂപ പലിശയായി ലഭിക്കും.
അഞ്ച് വർഷത്തേക്ക് മാസത്തിൽ 1,000 രൂപ വീതം നിക്ഷേപിക്കുന്നൊരാൾക്ക് 9,697 രൂപ പലിശ അടക്കം 69,697 രൂപ ലഭിക്കും. 1,500 രൂപ മാസത്തിൽ പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപിച്ചാൽ 14,546 രൂപ പലിശയായി ലഭിക്കും. കാലവധിയെത്തുമ്പോൾ 1,04,546 രൂപ കയ്യിലെത്തും.
2,000 രൂപ നിക്ഷേപിക്കുന്നയാൾക്ക് 1,20,000 രൂപയാണ് അഞ്ച് വർഷം കൊണ്ട് അടയ്ക്കുന്നത്. ഇതിനൊപ്പം 19,394 രൂപ പലിശയും ചേർത്ത് 1,39,394 രൂപ ലഭിക്കും. 2,500 രൂപ മാസത്തിൽ ആർഡി അക്കൗണ്ടിലേക്ക് മാറ്റുന്നൊരാൾക്ക് 1,50,000 രൂപ നിക്ഷേപിച്ച് 1,74,243 രൂപ സമ്പാദിക്കാം. 24,243 രൂപ പലിശയായി ലഭിക്കും.
മാസത്തിൽ 3,000 രൂപ ആർഡി നിക്ഷേപത്തിന് മാറ്റിവെയ്ക്കാൻ സാധിക്കുന്നൊരാൾക്ക് 1,80,000 രൂപ നിക്ഷേപിച്ച് 29,091 രൂപ പലിശ സഹിതം 209,091 രൂപ നേടാൻ സാധിക്കും.
5,000 രൂപ അഞ്ച് വർഷത്തേക്ക് മാസത്തിൽ നിക്ഷേപിച്ചാൽ 3 ലക്ഷം രൂപ അടയ്ക്കണം. ഇതിനൊപ്പം പലിശയായ 48,485 രൂപ ചേരുമ്പോൾ 3,48,485 രൂപ കാലാവധിയിൽ ലഭിക്കും. 6,000 രൂപ നിക്ഷേപിച്ചയാൾക്ക് 58,182 രൂപ പലിശ സഹിതം 4,18,182 രൂപ അഞ്ച് വർഷത്തിന് ശേഷം ലഭിക്കും,
7,000 രൂപ മാസം നിക്ഷേപിക്കാൻ സാധിക്കുമെങ്കിൽ 67,879 രൂപ പലിശ നേടാം. 4,87,879 രൂപ കാലാവധിയിൽ നേടാനാകും. 8,000 രൂപ മാസം നിക്ഷേപിക്കുന്നൊരാൾക്ക് 5,57,576 രൂപ അഞ്ച് വർഷത്തിന് ശേഷം ലഭിക്കും.
9000 രൂപ മാസം നിക്ഷേപിക്കുന്നൊരാൾക്ക് 6,27,273 രൂപ ലഭിക്കും. 10,000 രൂപ മാസത്തിൽ ആർഡി അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിച്ചാൽ 6 ലക്ഷം രൂപയാണ് 5 വർഷം കൊണ്ട് അടയ്ക്കേണ്ടതായി വരിക. ഇതിന് 96,970 രൂപ പലിശ ലഭിക്കും. അഞ്ച് വർഷത്തിന് ശേഷം 6,96970 രൂപ ലഭിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications