വലിയ തുകയുടെ ചിട്ടികൾ ചേരുന്നൊരാൾക്ക് വലിയ സംഖ്യയാണ് ലേല വിളിച്ചെടുക്കാൻ സാധിക്കുന്നത്. വലിയ തുക ലേലം വിളിച്ചെടുത്താൽ തുക പിൻവലിക്കാൻ വലിയ ജാമ്യം നൽകേണ്ടി വരും. വലിയ ജാമ്യം കയ്യിലില്ലാത്തവരാണെങ്കിൽ ചിട്ടി പണം പിൻവലിക്കുക എന്നത് പ്രയാസമായി മാറും.
ഇതിന് പരിഹാരമായി വലിയ ജാമ്യങ്ങൾ നൽകാൻ സാധിക്കാത്തവർക്ക് ചെറിയ ജാമ്യം മതിയാകുന്ന ചെറിയ തുകയുടെ മാസ അടവ് വരുന്ന ചിട്ടികളും ലഭ്യമാണ്. ഇത്തരത്തിലുള്ള 1 ലക്ഷം രൂപയുടെ ഒരു ചിട്ടിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1 ലക്ഷത്തിന്റെ ചിട്ടി
2,500 രൂപ മാസ അടവും 40 മാസം കാലാവധിയുള്ള 1 ലക്ഷത്തിന്റെ ചിട്ടി ചെറിയ ചിട്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നവയാണ്. സാധാരണക്കാർക്കിടയിൽ ഏറ്റവും താൽപര്യമുള്ള ചിട്ടിയായതിനാൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കെഎസ്എഫ്ഇ ശാഖകളിൽ ഈ ചിട്ടി ലഭിക്കും. 1 ലക്ഷത്തിന്റെ റെഗുലർ ചിട്ടിയിൽ മാസത്തിൽ 30 ശതമാനം വരെ കിഴിവിൽ ചിട്ടി വിളിക്കാം. ആദ്യ മാസം 2,500 രൂപയും ചിട്ടി പരമാവധി ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 1,875 രൂപയുമാണ് അടയ്ക്കേണ്ടി വരുന്നത്.
ദിവസം ചിട്ടി അടവ് തിരഞ്ഞെടുക്കുന്നവരോ, ചിട്ടി തുക ദിവസ് മാറ്റിവെയ്ക്കുന്നവർക്കോ 100 രൂപ വെച്ച് പരമാവധി 25 ദിവസമാണ് മാസത്തിൽ അടവ് വരുന്നത്. 3 വർഷവും 3 മാസവും കാലാവധിയുള്ള ചിട്ടിയിൽ മികച്ച ലേല കിഴിവിൽ പോയാൽ 1 വര്‍ഷത്തിനുള്ളില്‍ 88,000 രൂപയ്ക്ക് ലേലത്തിൽ ലഭിക്കാൻ സാധിക്കും.
ജാമ്യം
ചിട്ടികളിലെ പ്രധാന പ്രശ്നം ജാമ്യം തന്നെയാണ്. ചിട്ടിയിൽ നിന്ന് തുക കൈപ്പറ്റാൻ മേൽ ബാധ്യതയ്ക്ക് തുല്യമായ ജാമ്യം നൽകേണ്ടതുണ്ട്. വലിയ ചിട്ടികളാണെങ്കിൽ ഉയർന്ന മേൽ ബാധ്യത വരുമ്പോൾ വസ്തു ജാമ്യമോ സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റുകളോ ആവശ്യമായി വരും. എന്നാൽ വസ്തു ജാമ്യമോ സാലറി സർട്ടിഫിക്കറ്റോ ഹാജരാക്കാൻ സാധിക്കാത്ത സാധാരണക്കാർക്ക് തിരഞ്ഞെടുക്കാവുന്ന ചിട്ടിയാണിത്.
1 ലക്ഷം രൂപയുടെ ചിട്ടി പരമാവധി ലേല കിഴിവിൽ വിളിച്ചെടുത്താൽ വരിക്കാരന് 70,000 രൂപയാണ് ലഭിക്കുന്നത്. ആദ്യ മാസം ആണെങ്കിൽ ആദ്യ മാസത്തെ അടവ് കിഴിഞ്ഞുള്ള തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്. 10 മാസത്തിന് ശേഷമാണെങ്കിൽ 10 മാസത്തെ അടവിൽ നിന്ന് ലേലം വിളിച്ചെടുത്ത തുക കുറച്ചുള്ള തുകയ്ക്കാണ് ജാമ്യം ആവശ്യമായി വരിക.
അതിനാൽ വളരെ ചെറിയ ജാമ്യം നൽകി ചിട്ടി തുക പിൻവലിക്കാം. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ പോളിസി സറണ്ടർ വാല്യു, സ്വർണാഭരണങ്ങളോ, മറ്റു ചിട്ടികളുടെ പാസ് ബുക്കോ ജാമ്യം നൽകി ചിട്ടി തുക പിൻവലിക്കാവുന്നതാണ്.
എവിടെ ലഭിക്കും ചിട്ടി
സാധാരണക്കാർക്കിടയിൽ ജനപ്രീയമായതിനാൽ മിക്ക ജില്ലകളിലെ കെഎസ്എഫ്ഇ ശാഖകളിലും ചിട്ടി ലഭിക്കുന്നു. ആലപ്പുഴ ജില്ലയിലെ ആലപ്പുഴ2, ചെന്നിത്തല,ക്ലാരക്കോട്, കായങ്കുളം, മാന്നാര്‍, പട്ടണക്കാട്, പുന്നപ്ര എറണാകുളം ജില്ലയില്‍ ചെല്ലാനം, ചേരനല്ലൂര്‍, ഇലഞ്ഞി, കാലടി, പിറവം തുടങ്ങിയ ശാഖകളിലും കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍1, പെരിങ്ങത്തൂര്‍ ശാഖകളിലും 1 ലക്ഷം രൂപയുടെ കുഞ്ഞൻ ചിട്ടി ഉടനെ ആരംഭിക്കുന്നുണ്ട്.
കോട്ടയത്ത് ചിന്നകട, ഈസ്റ്റ് കല്ലട, കരളിമുക്ക്, കേരളപുരം, മയ്യനാട്, കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, മാങ്കാവ്, പറമ്പില്‍ ബസാര്‍, വടകര, ളളിയേരി എന്നിവിടങ്ങളിലും ഉടൻ ആരംഭിക്കുന്ന കൂട്ടത്തിൽ ഈ ചിട്ടിയുണ്ട്.
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം, കിഴിശ്ശേരി, പെരിന്തല്‍മണ്ണ വണ്ടൂര്‍ വേങ്ങര, പാലക്കാട് ജില്ലയിലെ ആലത്തൂര്‍, കഞ്ചിക്കോട്, കൊപ്പം, കൊട്ടായി, കൊഴിഞ്ഞമ്പാറ, കുഴല്‍മന്ദം, പാലക്കാട്1 ശാഖകൾ, പത്തനംതിട്ട ജില്ലയില്‍ അടൂര്‍2, മൈലപ്ര, തിരുവല്ല എന്നിവിടങ്ങളിലും ഈ ചിട്ടി ഉടനെ ആരംഭിക്കും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications