മൊറട്ടോറിയം വീണ്ടുമെത്തുമോ?

കോവിഡ് 19 രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗം അതീവ ഗൗരവതരമായ സാഹചര്യമാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്. എല്ലാ മേഖലകളിലും കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുകയാണ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19 രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗം അതീവ ഗൗരവതരമായ സാഹചര്യമാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്. എല്ലാ മേഖലകളിലും കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുകയാണ്. ഒപ്പം ഇതേ സാഹചര്യം തുടരുകയാണെങ്കില്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നും മുന്നറിയിപ്പുകളുണ്ട്. പിടിച്ചു കെട്ടാന്‍ സാധിക്കാത്ത തരത്തില്‍ കോവിഡിന്റെ രണ്ടാം തരംഗം നമ്മുടെ കൈവിട്ട് പോവുകയാണെങ്കില്‍ വീണ്ടുമൊരു മൊറട്ടോറിയം കാലഘട്ടം നമുക്ക് മുന്നിലെത്തുമെന്നാണ് ബാങ്കിംഗ് മേഖലയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.

മൊറട്ടോറിയം വീണ്ടുമെത്തുമോ?

പ്രതിദിന രോഗികളുടെ എണ്ണം ഇപ്പോള്‍ റെക്കോര്‍ഡ് വര്‍ധനവിലാണ് എത്തി നില്‍ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം 3 ലക്ഷത്തിന് മുകളിലാണ് ഒരു ദിവസം മാത്രം രാജ്യത്ത് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പല സംസ്ഥാനങ്ങളിലും സ്ഥിതി അതീവ രൂക്ഷമാണ്. പലയിടങ്ങളിലും പ്രാദേശിക ലോക്ക് ഡൗണുകളും മറ്റ് കര്‍ശന നിയന്ത്രണ നയങ്ങളും പ്രഖ്യാപിച്ചു വരികയാണ്.

അതിനാല്‍ തന്നെ ബിസിനസുകളും കച്ചവട സ്ഥാപനങ്ങളും വീണ്ടും ഭാഗികമായോ പൂര്‍ണമായോ അടച്ചിടേണ്ടുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. സാധനങ്ങളുടെ വില്‍പ്പനയിലും ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. വലിയ നഷ്ടം ഒഴിവാക്കുന്നതിനായി ചെറുകിട, ഇടത്തര വ്യാപാര , നിര്‍ണമാണ യൂണിറ്റുകളെല്ലാം പലതും അടച്ചിടുകയാണ് ചെയ്യുന്നത്. ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് തൊഴില്‍ പൂര്‍ണമായും നഷ്ടമാവുകയോ വരുമാനത്തില്‍ വലിയ ഇടിവ് സംഭവിക്കുകയോ ചെയ്യുന്നു.

വരുമാനം നിലയ്ക്കുന്നതോ , അതില്‍ ഇടിവ് സംഭവിക്കുന്നതോ വായ്പാ തിരിച്ചടവില്‍ വീഴ്ച സംഭവിക്കാന്‍ കാരണമാകും. അതിനാലാണ് വീണ്ടും ഒരു മൊറട്ടോറിയത്തിനുള്ള സാധ്യതകള്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ തള്ളിക്കളയാത്തത്. വായ്പ തിരിച്ചടവില്‍ പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് മൊറട്ടോറിയമോ അല്ലെങ്കില്‍ സമാനമായ മറ്റ് സമാശ്വാസ നടപടികളോ ആര്‍ബിഐ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2020ല്‍ മാര്‍ച്ച് അവസാനമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് മാര്‍ച്ച് മുതല്‍ മൂന്ന് മാസം വായ്പ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഓഗസ്റ്റ് വരെ മൊറട്ടോറിയം കാലാവധി നീട്ടുകയും ചെയ്തു. ഈ സമാശ്വാസ നടപടി മൂലം ബാങ്കിംഗ് മേഖലയ്ക്ക് വലിയ പ്രതിസന്ധിയുണ്ടായില്ല. പ്രതിസന്ധിയില്‍ തിരിച്ചടവ് ശേഷി കുറഞ്ഞവര്‍ക്ക് വായ്പയ്ക്ക് ആറ് മാസം മൊറട്ടോറിയം നല്‍കിയതോടെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയില്‍ കാര്യമായി ഇത് ബാധിച്ചില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും സ്ഥിതി കൂടുതല്‍ രൂക്ഷമാണ് ഇപ്പോഴുള്ളത്. നേരത്തെ കടന്നുപോയത് പോലെ അത്ര എളുപ്പമായിരിക്കില്ല ഇനി കാര്യങ്ങള്‍.

പ്രാദേശിക ലോക്കല്‍ ലോക്ഡൗണ്‍ വ്യാപിക്കുന്നുണ്ടെങ്കിലും വായ്പ മൊറട്ടോറിയത്തിന്റെ ആവശ്യമില്ലെന്ന് ആര്‍ബിഐ രണ്ടാഴച മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദിനം പ്രതി സ്ഥിതി കൂടുതല്‍ മോശമായി വരുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു മൊറട്ടോറിയം സാധ്യത ബാങ്കിംഗ് മേഖലയിലുള്ളവര്‍ പ്രതീക്ഷിക്കുന്നത്.

Read more about: loan
English summary

can rbi afford to announce another loan moratorium if the covid situation worsens

can rbi afford to announce another loan moratorium if the covid situation worsens
Story first published: Tuesday, April 27, 2021, 12:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X