ഇന്നത്തെ കാലത്ത് ഓരോരുത്തരുടെയും അവശ്യ സാധനങ്ങളുടെ പട്ടികയില്‍ പെട്രോളും കൂടി എത്തിയിട്ടുണ്ടാകും. ഓഫീസിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ധന ഉപയോഗവും കൂടിക്കൊണ്ടിരിക്കുകയാണ്.
വില 100 കടന്ന ഇന്ത്യന്‍ വിപണിയില്‍ പെട്രോള്‍ അടിക്കാന്‍ ബൈക്കുകാരന് പോലും നല്ല തുക കാണേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ക്യാഷ്ബാക്കിലൂടെയും സര്‍ചാര്‍ജ് ഒഴിവാക്കുന്നതിലൂടെയും നല്ല ലാഭം നേടാന്‍ സാധിക്കും. രാജ്യത്ത് വിപണിയില്‍ ലഭ്യമായ മികച്ച ഫ്യൂവല്‍ ക്രെഡിറ്റ് കാര്‍ഡുകളെയാണ് ചുവടെ വിശദമാക്കുന്നത്.
ഇന്ത്യന്‍ഓയില്‍ സിറ്റി ക്രെഡിറ്റ് കാര്‍ഡ്
സിറ്റി ബാങ്ക് ഇന്ത്യന്ഓയിലുമായി സഹകരിച്ച് അവതരിപ്പിച്ച ക്രെഡിറ്റ് കാര്‍ഡാണ് ഇന്ത്യന്‍ഓയില്‍ സിറ്റി ക്രെഡിറ്റ് കാര്‍ഡ്. സിറ്റി ബാങ്ക് നൽകുന്ന ഇന്ത്യന്‍ ഓയില്‍ സിറ്റി ക്രെഡിറ്റ് കാര്‍ഡ് ഇന്ത്യൻ ഓയില്‍ പമ്പുകളില്‍ ഉപയോഗിക്കുമ്പോള്‍ 150 രൂപ ചെലവാക്കിയാൽ 4 പോയിന്റ് ലഭിക്കും. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 150 രൂപ ചെലവാക്കിയാല്‍ 2 പോയിന്റും ഷോപ്പിംഗിന് 1 പോയന്റും ലഭിക്കും. 1 ടര്‍ബോ പോയിന്റിന് 1 രൂപയുടെ മൂല്യമുണ്ട്.
വര്‍ഷത്തില്‍ 30,000 രൂപ ചെലവാക്കിയാല്‍ വാര്‍ഷിക ചാർജ് ഒഴിവാക്കി തരും. 1,000 രൂപയാണ് വാർഷിക ചാർജ്. കാര്‍ഡ് ലഭിച്ച് 30 ദിവസത്തിനകം ചെലാവാക്കുമ്പോൾ 250 പോയിന്റ് ലഭിക്കും. ആദ്യ വർഷം മാസത്തിൽ എല്ലാ ഇടപാടുകൾക്കുമായി 30,000 രൂപ ചെലവാക്കുന്നൊരാൾക്ക് പരമാവധി 68 ലിറ്റർ ഇന്ധനം സൗജന്യമായി നേടാനാകുമെന്ന് സിറ്റി ബാങ്ക് വെബ്സൈറ്റ് പറയുന്നു.
ഇന്ത്യന്‍ ഓയില്‍ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്
ഇന്ത്യന്‍ ഓയില്‍ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യന്‍ ഓയില്‍ ഔട്ട്ലേറ്റുകളില്‍ നിന്ന് ഇന്ധനം നിറ്ക്കുമ്പോള് ചെലവാക്കുന്ന തുകയുടെ 5 ശതമാനം ഫ്യുവല്‍ പോയിന്റുകള്‍ ലഭിക്കും. മറ്റു പമ്പുകളില്‍ 150 രൂപ ചെലവാക്കിയാല്‍ 1 പോയിന്റ് ലഭിക്കും. രാജ്യത്തെ ഏത് പെട്രോള്‍ പമ്പില്‍ ഉപയോഗിച്ചാലും 1 ശതമാനം സര്‍ചാര്‍ജ് ഒഴിവാക്കും.
സര്‍ചാര്‍ജ് ഒഴിവാക്കാന്‍ കുറഞ്ഞത് 400 രൂപയ്ക്ക് ഇന്ധനം നിറയ്ക്കണം. ആദ്യ 6 മാസത്തേക്ക് 250 റിവാര്‍ഡ് പോയിന്റുകള്‍ മാത്രമാണ് മാസത്തില്‍ ലഭിക്കുക. പിന്നീട് 150 പോയിന്റുകള്‍ എന്ന പരിധിയുണ്ട്. 500 രൂപയാണ് ക്രെഡിറ്റ് കാര്‍ഡ് ഫീസ്.
ബിപിസിഎല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്
499 രൂപ ജോയിനിംഗ് ഫീസ് അടച്ച ശേഷം ബിപിസിഎല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 500 രൂപ വില വരുന്ന 2000 ആക്ടിവേഷന് ബോണസ് റിവാര്‍ഡ് പോിന്ഡറുകള് ലഭിക്കും. 13X റിവാര്‍ഡ് പോയിന്റുകള്‍ ബിപിസിഎല്‍ ബമ്പുകളില്ഡ നിന്ന ലഭിക്കുപം. 4.25 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.
എല്ലാ പെട്രോൾ പമ്പില്‍ നിന്നും 1 ശതമാനം സര്‍ചാര്‍ജ് ഒഴിവാക്കും. ബില്ലിംഗ് സൈക്കിളില്‍ പരമാവധി 1300 റിവാർഡ് പോയിന്റ് മാത്രമാണ് ലഭിക്കുക. 1 റിവാർഡ് പോയിന്റ് 0.25 പൈസയ്ക്ക് തുല്യമാണ്. ബിപിസിഎല്‍ പമ്പില്‍ നിന്ന് ഈ റിവാർഡുകൾ റഡീം ചെയ്യാം.
സർചാർജ്
പെട്രോൾ പമ്പുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ പ്രൊസസിംഗ് ചാർജ് കാർഡ് ഉടമകളാണ് അടയ്ക്കേണ്ടത്. ഇതിനെ സർചാർജ് എന്നാണ് പറയുന്നത്. ഈ ഫ്യുവല്‍ സര്‍ച്ചാര്‍ജിൽ നിശ്ചിത ശതമാനം ക്രെഡിറ്റ് കാർഡ് കമ്പനികൾ ഒഴിവാക്കി കരും. നിശ്ചിത തുകയ്ക്ക് ഇടയിൽ ചെലവാക്കുന്ന ഇടപാടുകൾക്ക് സർചാർജ് ഒഴിവാക്കി തരും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications