സാധാരണക്കാരനെ സംബന്ധിച്ച് 3 ലക്ഷം രൂപ വലിയൊരു സംഖ്യയാണ്. ആവശ്യം മുന്നിൽ കണ്ടൊരു 3 ലക്ഷത്തിന്റെ ചിട്ടിയിൽ ചേരാം എന്ന് കരുതിയാൽ വലിയ മാസ അടവ് ചിലപ്പോൾ സാധാരണക്കാരന് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. ഇവിടെ കുറഞ്ഞ മാസ അടവ് വരുന്ന ചിട്ടികളാണ് സാധാരണക്കാർ പരിഗണിക്കുന്നത്. 4,500 രൂപയിൽ തുടങ്ങുന്ന മാസ അടവുള്ള 3 ലക്ഷത്തിന്റെ ചിട്ടിയും ഇവ എവിടെ ആരംഭിക്കുന്നു എന്നും നോക്കാം.
3 ലക്ഷത്തിന്റെ ചിട്ടി
6,000 രൂപ മാസ അടവും 50 മാസ കാലയളവുമുള്ള 3 ലക്ഷത്തിന്റെ റെഗുലർ ചിട്ടിയാണിത്. ചിട്ടി 30 മാസം താഴ്ന്ന് പോകുന്ന സാഹചര്യങ്ങളിൽ 4,500 രൂപയാണ് അടവ് വരുന്നത്. 6,000 രൂപയ്ക്കും 4,500 രൂപയ്ക്കും ഇടയില്‍ മാസത്തിൽ ചിട്ടിയ്ക്കായി മാറ്റിവെയ്ക്കാൻ സാധിക്കുന്നവർക്ക് അനുയോജ്യമായ ചിട്ടിയാണ്.
നേരത്തെയുള്ള സാമ്പത്തിക ആവശ്യങ്ങൾക്കും ചിട്ടി വിളിച്ച് സ്ഥിര നിക്ഷേപമിടാനും ഈ ചിട്ടി വഴി സാധിക്കും. 49 പേരുള്ള ചിട്ടിയിലുണ്ടാവുക. ഇതിനാൽ 30 ശതമാനം ലേല കിഴിവിൽ ചിട്ടി വളരെ കുറവ് മാസങ്ങളിലെ ലേലത്തിൽ പോകാൻ സാധ്യതയുള്ളൂ. 2.25 ലക്ഷം- 2.35 ലക്ഷം രൂപ വേഗത്തിൽ സ്വന്തമാക്കാൻ സാധിക്കും.

ചിട്ടി സ്ഥിര നിക്ഷേപം
2.50 ലക്ഷം രൂപ നിലവാരത്തിൽ ചിട്ടി വിളിച്ച് സ്ഥിര നിക്ഷേപമിട്ടാൽ ഇന്നത്തെ പലിശ നിരക്ക് പ്രകരാം 3ലക്ഷത്തിന് മുകളിൽ ലാഭം കിട്ടാനുള്ള സാധ്യതയുണ്ട്. 2.50 ലക്ഷത്തിന് ചിട്ടി ലേലം വിളിച്ചാൽ ഫോർമാൻ കമ്മീഷൻ, ജിഎസ്ടി അടക്കം 2.32 ലക്ഷം രൂപ ചിട്ടി സ്ഥിര നിക്ഷേപിടാൻ ലഭിക്കും. നിലവിൽ ചിട്ടി സ്ഥിര നിക്ഷേപത്തിന് 8.15 ശതമാനം പലിശ ലഭിക്കും.
സ്ഥിര നിക്ഷേപത്തിൽ നിന്ന് മാസത്തിൽ 1,576 രൂപ പലിശയായി ലഭിക്കും. 10 മാസത്തിന് ശേഷം ചിട്ടി വിളിച്ചൊരാൾക്ക് ഏകദേശം 61,464 രൂപ പലിശയായി ലഭിക്കും. 2.93 ലക്ഷം രൂപ ലഭിക്കും. ആദ്യ മാസം സ്ഥിര നിക്ഷേപമിട്ടാൽ 3.05 ലക്ഷം രൂപ കാലാവധിയിൽ ലഭിക്കും.
ഡയമണ്ട് ചിട്ടി
കെഎസ്എഫ്ഇ പുതുതായി ആരംഭിച്ച ഡയമണ്ട് ചിട്ടി സ്കീമിന് കീഴിലാണ് ഈ ചിട്ടിയും ആരംഭിക്കുന്നത്. ചിട്ടിയിൽ ചേരുന്ന അംഗങ്ങൾക്ക് സ്വർണവും ഡയമണ്ടും അടക്കമുള്ള സമ്മാനങ്ങളാണ് നൽകുന്നത് സ്കീം പ്രകാരം നൽകുന്നത്. ഏപ്രില്‍ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സ്കീമിന്റെ കാലാവധി.
ഇക്കാലയളവിൽ ആരംഭിക്കുന്ന ചിട്ടികളിൽ ചേരുന്നവർക്ക് ഡയമണ്ട് ചിട്ടിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. 25 ലക്ഷം രൂപ വില വരുന്ന ഡയമണ്ട് ആഭരണങ്ങളാണ് സ്കീമിൽ നിന്നുള്ള ഒന്നാം സമ്മാനം. ആഭരണങ്ങൾ ആവശ്യമില്ലാത്തവർക്ക് 25 ലക്ഷം രൂപയും സമ്മാനമായി സ്വീകരിക്കാം.
മേഖലാ തല സമ്മാനമായി 10 പവന്‍ നൽകും. 10 പവൻ സ്വർണം വീതം 17 പേർക്കാണ് സമ്മാനം ലഭിക്കുക. 16 മേഖലകളിലും ഒരു ഡിജിറ്റൽ ബിസിനസ് സെന്ററിലുമായാണ് 17 പേർക്ക് സമ്മാനം ലഭിക്കുക. പണമായി സമ്മാനം വേണ്ടവർക്ക് പരമാവധി 4.50 ലക്ഷം രൂപ ലഭിക്കും.
ശാഖ തല സമ്മാനങ്ങൾ 3,744 പേര്‍ക്ക് ലഭിക്കും. 1.50 കോടിക്ക് മുകളില്‍ വാർഷിക ബിസിനസ് നടത്തുന്ന ശാഖകളിൽ നിന്ന് 8 പേര്‍ക്ക് 10,000 രൂപ വില വരുന്ന സ്വര്‍ണ നാണയം ലഭിക്കും.
ജാമ്യങ്ങൾ അറിയാം
ചിട്ടി തുക പിൻവലിക്കാൻ ആഗ്രഹിക്കുന്നവർ മേൽ ബാധ്യതയ്ക്ക് ജാമ്യം നൽകണം. ചിട്ടിയിൽ ഇതുവരെ അടച്ച തുകയിൽ നിന്ന് ചിട്ടി വിളിച്ചെടുത്ത സംഖ്യ കുറച്ചാൽ മേൽബാധ്യത ലഭിക്കും. ഇതിനായി സ്വർണം, വ്യക്തിഗത ജാമ്യം, വസ്തു ജാമ്യം, സ്ഥിര നിക്ഷേപ രസീത്, എൽഐസി പോളിസി സറണ്ടർ വാല്യു തുടങ്ങിയ ജാമ്യങ്ങൾ നൽകാം. വ്യക്തിഗത ജാമ്യമായി സർക്കാർ ശമ്പളക്കാരെ സ്വീകരിക്കും.
എവിടെ ലഭിക്കും ചിട്ടി
എറണാകുളം ജില്ലയിലെ ഇലഞ്ചി, കാക്കനാട് ശാഖകളിലും പാലക്കാട് ജില്ലല്ലയിലെ കൊടവായൂര്‍ ശാഖയിലും ഉടൻ ആരംഭിക്കുന്ന കൂട്ടത്തിൽ 6,000 രൂപ മാസ അടവുള്ള 3 ലക്ഷത്തിന്റെ ചിട്ടിയുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
